---
title: "കണ്ണൂർ പാനൂരിൽ ഗൂഗിൾ പേ ചൊല്ലി തർക്കം; ബസ് കണ്ടക്ടറുടെ മൂക്കിനിടിച്ച് പരിക്കേൽപ്പിച്ച യാത്രക്കാരൻ അറസ്റ്റിൽ"
english_title: " Bus Conductor Attacked In Kannur Panoor Over Google Pay, Passenger Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378739/kannur-panoor-bus-conductor-attacked-google-pay"
published_at: "2026-08-16T08:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a812675d83fd_kannur-panur-bus-conductor-attacked-google-pay.jpg"
keywords: ["Panoor Bus Conductor Attack", "Google Pay", "Private Bus"]
---

# കണ്ണൂർ പാനൂരിൽ ഗൂഗിൾ പേ ചൊല്ലി തർക്കം; ബസ് കണ്ടക്ടറുടെ മൂക്കിനിടിച്ച് പരിക്കേൽപ്പിച്ച യാത്രക്കാരൻ അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ: ഗൂഗിൾ പേ ലഭ്യമല്ലെന്ന് പറഞ്ഞതിനെ തുടർന്ന് കണ്ണൂരിൽ ബസ് കണ്ടക്ടർക്ക് മർദ്ദനമെന്ന് പരാതി. പാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സൺസ്റ്റാർ ബസിലെ കണ്ടക്ടറും തൃക്കണാപുരം സ്വദേശിയുമായ രാഘവനാണ് ആക്രമണത്തിൽ പരിക്കേറ്റത്. പാനൂർ പൂക്കോട് വെച്ചാണ് സംഭവം.

## Article Content

കണ്ണൂർ: ഗൂഗിൾ പേ ലഭ്യമല്ലെന്ന് പറഞ്ഞതിനെ തുടർന്ന് കണ്ണൂരിൽ ബസ് കണ്ടക്ടർക്ക് മർദ്ദനമെന്ന് പരാതി. പാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സൺസ്റ്റാർ ബസിലെ കണ്ടക്ടറും തൃക്കണാപുരം സ്വദേശിയുമായ രാഘവനാണ് ആക്രമണത്തിൽ പരിക്കേറ്റത്. പാനൂർ പൂക്കോട് വെച്ചാണ് സംഭവം.

യാത്രക്കാരനായിരുന്ന പാനൂർ സ്വദേശി രമേശ് ടിക്കറ്റ് എടുക്കുന്നതിന് ഗൂഗിൾ പേ നമ്പർ ആവശ്യപ്പെടുകയായിരുന്നു. നിലവിൽ ഗൂഗിൾ പേ സൗകര്യം ലഭ്യമല്ലെന്ന് കണ്ടക്ടർ അറിയിച്ചു. ഇതിൽ പ്രകോപിതനായ രമേശ് കണ്ടക്ടറുടെ മൂക്കിന് ഇടിക്കുകയും പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.

ആക്രമണത്തിൽ പരിക്കേറ്റ രാഘവൻ തുടർന്ന് തലശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കൂത്തുപറമ്പ് പൊലീസ് രമേശിനെ അറസ്റ്റ് ചെയ്തു. ഇയാൾ ബസ് ഡ്രൈവറെയും ബസിലെ മറ്റ് യാത്രക്കാരെയും കൈയേറ്റം ചെയ്തതായും പരാതിയിൽ പറയുന്നുണ്ട്.

പൊതുസ്ഥലത്ത് വെച്ച് ബസ് ജീവനക്കാരെ ആക്രമിച്ചതിനും അസ്വാഭാവികമായി പെരുമാറിയതിനും എതിരെയാണ് കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി. സർവീസിനിടെ യാത്രക്കാരിൽ നിന്ന് ഇത്തരം ആക്രമണങ്ങൾ വർധിക്കുന്നതിൽ ബസ് ജീവനക്കാർ ആശങ്ക രേഖപ്പെടുത്തി.

നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ബസ് ഉടമകളും അറിയിച്ചു.പൊലീസ് പറയുന്നതനുസരിച്ച് സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ബസിലെ മറ്റ് യാത്രക്കാരുടെയും ഡ്രൈവറുടെയും മൊഴി രേഖപ്പെടുത്തും.

**English Summary:**

A bus conductor was assaulted in Kannur after he said Google Pay was not available. Raghavan, conductor of the Sunstar bus operating on the Panur route and a native of Thrikkanapuram, was punched on the nose by passenger Ramesh from Panur at Pookode. Raghavan sought treatment at a hospital in Thalassery. Koothuparamba Police arrested Ramesh, who is also accused of attacking the bus driver and other passengers. Investigation is ongoing.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378739/kannur-panoor-bus-conductor-attacked-google-pay)