---
title: "കോഴിക്കോട് സൗത്ത് ബീച്ചിലെ ആക്രിക്കടയിൽ തീപിടിത്തം; മഴ പെയ്തതിന് തൊട്ടുപിന്നാലെ പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചു, ഒഴിവായത് വൻ ദുരന്തം"
english_title: " Fire Breaks Out Near Petrol Pump At Kozhikode South Beach, Major Mishap Averted"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378738/kozhikode-south-beach-fire-petrol-pump-averted-"
published_at: "2026-08-16T07:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8123fdd621b_kozhikode-south-beach-fire-petrol-pump-averted.jpg"
keywords: ["Kozhikode Fire Accident", "Kozhikode South Beach", "Fire Accident", "Fire Force"]
---

# കോഴിക്കോട് സൗത്ത് ബീച്ചിലെ ആക്രിക്കടയിൽ തീപിടിത്തം; മഴ പെയ്തതിന് തൊട്ടുപിന്നാലെ പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചു, ഒഴിവായത് വൻ ദുരന്തം

> **Lead Summary:** **കോഴിക്കോട്: സൗത്ത്** ബീച്ചിലെ പെട്രോൾ പമ്പിന് സമീപം ആക്രിക്കടയിൽ ഉണ്ടായ തീപിടിത്തം അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിൽ വൻദുരന്തമായി മാറാതെ ഒഴിവായി.ശനിയാഴ്ച രാത്രി പത്തോടെയാണ് സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപത്തുള്ള ആക്രിക്കടയിൽ വൻ തീപ്പിടിത്തമുണ്ടായത്.

## Article Content

**കോഴിക്കോട്: സൗത്ത്** ബീച്ചിലെ പെട്രോൾ പമ്പിന് സമീപം ആക്രിക്കടയിൽ ഉണ്ടായ തീപിടിത്തം അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിൽ വൻദുരന്തമായി മാറാതെ ഒഴിവായി.ശനിയാഴ്ച രാത്രി പത്തോടെയാണ് സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപത്തുള്ള ആക്രിക്കടയിൽ വൻ തീപ്പിടിത്തമുണ്ടായത്.

പി. സിദ്ദിഖ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ആക്രിക്കടയ്ക്ക് പുറകിൽ ബീച്ചിൽ മാലിന്യം കൂട്ടിയിട്ടിരുന്ന ഭാഗത്താണ് പെട്ടെന്ന് തീ പടർന്നുപിടിച്ചത്. കൂട്ടിയിട്ട മാലിന്യത്തിൽ പ്ലാസ്റ്റിക്കുകൾ കൂടുതലുണ്ടായിരുന്നത് തീ പടരുന്നതിന് കാരണമായി. വലിയ സ്ഫോടനശബ്ദത്തോടെയാണ് തീ പടർന്നുപിടിച്ചതെന്ന് പ്രദേശത്തുള്ളവർ പറഞ്ഞു.

നാട്ടുകാർ തീയണയ്ക്കാൻ ശ്രമിക്കുന്നതിനൊപ്പം അഗ്നിരക്ഷാ സേനയ്ക്ക് വിവരം നൽകുകയും ചെയ്തു. പെട്രോൾ പമ്പ് തൊട്ടടുത്തുള്ളതും രാത്രിയിൽ ഭക്ഷണം കഴിക്കാനും മറ്റുമായി പ്രദേശത്ത് ധാരാളം ആളുകൾ ഉണ്ടായിരുന്നതും ആശങ്കയ്ക്ക് ഇടയാക്കി. എന്നാൽ ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയുടെയും പോലീസിന്റെയും ഇടപെടൽ മൂലം തീ തൊട്ടടുത്തുള്ള പെട്രോൾ പമ്പിലേക്ക് പടരാതെ തടയാനായി.

പ്രദേശത്ത് അധികം ഗതാഗതതടസ്സവും ഉണ്ടായില്ല. മീഞ്ചന്ത അഗ്നിരക്ഷാനിലയത്തിൽനിന്നും ബീച്ച് അഗ്നിരക്ഷാ നിലയത്തിൽനിന്നുമായി രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പതിനൊന്ന് മണിയോടെ തീ പൂർണമായും അണയ്ക്കാൻ സാധിച്ചു.

തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മഴ പെയ്ത് മിനിറ്റുകൾക്കുശേഷം എങ്ങനെയാണ് ഇത്തരമൊരു തീപിടിത്തമുണ്ടായതെന്നതിനെ കുറിച്ചും വ്യക്തതയില്ല. ഷെഡിൽ ആരുമില്ലാതിരുന്നതിനാൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

**English Summary:**

A fire broke out at a scrap shop near the petrol pump at Kozhikode South Beach on Saturday night around 10 pm. The shop belongs to P. Siddique. The fire spread quickly due to plastic waste dumped behind the shop. Fire Force units from Meenchanda and Beach stations along with police reached the spot and doused the flames by 11 pm, preventing it from spreading to the nearby petrol pump. No injuries were reported as the shed was empty. The cause of the fire is yet to be ascertained.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378738/kozhikode-south-beach-fire-petrol-pump-averted-)