---
title: "ദേശീയപാതയിൽ വീണ്ടും വാഹനാപകടം: വാഴമുട്ടത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം"
english_title: "Scooter Rider Killed In Car Accident At Kazhakkoottam Karode NH, Tamil Nadu Car Seized"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378737/thiruvananthapuram-kazhakkoottam-karode-road-accident-death"
published_at: "2026-08-16T07:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a811e6996c3f_thiruvananthapuram-kazhakkoottam-karode-road-accident-death.jpg"
keywords: ["Kazhakkoottam Accident", "Bike Accident", "Accident Death"]
---

# ദേശീയപാതയിൽ വീണ്ടും വാഹനാപകടം: വാഴമുട്ടത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം

> **Lead Summary:** തിരുവനന്തപുരം: കഴക്കൂട്ടം കരോട് ദേശീയ പാതയിൽ വാഴമുട്ടം സിഗ്നലിന് സമീപം കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ശനിയാഴ്ച്ച രാത്രി 11.50 ഓടെയാണ് അപകടം. തിരുവല്ലം ഭാഗത്ത് നിന്ന് തമിഴ്നാട് ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് സ്വദേശിയുടെ കാറാണ് സ്കൂട്ടറിൽ ഇടിച്ചത്.

## Article Content

തിരുവനന്തപുരം: കഴക്കൂട്ടം കരോട് ദേശീയ പാതയിൽ വാഴമുട്ടം സിഗ്നലിന് സമീപം കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ശനിയാഴ്ച്ച രാത്രി 11.50 ഓടെയാണ് അപകടം. തിരുവല്ലം ഭാഗത്ത് നിന്ന് തമിഴ്നാട് ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് സ്വദേശിയുടെ കാറാണ് സ്കൂട്ടറിൽ ഇടിച്ചത്.

പോലീസ് നൽകിയ വിവരം അനുസരിച്ച്, സമീപത്ത് വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം അപകട വിവരം അറിഞ്ഞയുടൻ സംഭവസ്ഥലത്തെത്തി. പരിക്കേറ്റയാളെ ദേശീയ പാതയുടെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

എന്നാൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അപകടത്തിന് ശേഷം കാർ ഓടിച്ചിരുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽപ്പെട്ട കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആളെ തിരിച്ചറിയാനുള്ള നടപടികൾ പോലീസ് സ്വീകരിച്ചു വരികയാണ്.

അപകട കാരണത്തെ കുറിച്ചും വേഗക്കൂടുതൽ ഉണ്ടായിരുന്നോ എന്നതിനെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും പരിശോധിക്കുന്നതായി പോലീസ് അറിയിച്ചു. ദേശീയ പാതയിൽ രാത്രി സമയത്ത് അപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ വാഹനങ്ങൾ സൂക്ഷിച്ച് ഓടിക്കണമെന്ന് പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

**English Summary:**

A scooter rider died after being hit by a car near Vazhamuttam signal on NH at Karode, Kazhakkoottam in Thiruvananthapuram on Saturday night around 11.50 pm. The car, driven by a Tamil Nadu native and travelling from Thiruvallam towards Tamil Nadu, was seized by police. The victim has not been identified yet. Police who were conducting vehicle checks nearby took the injured to Medical College Hospital in an NH ambulance, but he could not be saved. Investigation is ongoing.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378737/thiruvananthapuram-kazhakkoottam-karode-road-accident-death)