---
title: "സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതര വിവാദം; സോണിയാ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ ബിജെപി"
english_title: "Vande Mataram Row At Congress HQ: BJP Targets Sonia Gandhi Over Anthem Singing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378731/vande-mataram-row-congress-hq-sonia-gandhi-bjp"
published_at: "2026-08-16T07:25:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8118955487d_vande-mataram-row-congress-hq-sonia-gandhi-bjp.jpg"
keywords: ["Vande Mataram", "Congress", "BJP", "Sonia Gandhi", "Independence Day"]
---

# സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതര വിവാദം; സോണിയാ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ ബിജെപി

> **Lead Summary:** **ഡൽഹി: **കോൺഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപനത്തിന്റെ പേരിൽ സോണിയ ഗാന്ധിക്കെതിരെ ബിജെപി ആരോപണവുമായി രംഗത്തെത്തി. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സംഭവം. വന്ദേമാതരം മുഴുവനായും ആലപിച്ചപ്പോൾ സോണിയ ഗാന്ധി തടസ്സപ്പെടുത്തിയെന്നാണ് ബിജെപിയുടെ ആരോപണം. കോൺഗ്രസ് ദേശീയ ഗീതത്തെ അപമാനിച്ചുവെന്നും ബിജെപി കുറ്റപ്പെടുത്തി.

## Article Content

**ഡൽഹി: **കോൺഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപനത്തിന്റെ പേരിൽ സോണിയ ഗാന്ധിക്കെതിരെ ബിജെപി ആരോപണവുമായി രംഗത്തെത്തി. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സംഭവം. വന്ദേമാതരം മുഴുവനായും ആലപിച്ചപ്പോൾ സോണിയ ഗാന്ധി തടസ്സപ്പെടുത്തിയെന്നാണ് ബിജെപിയുടെ ആരോപണം. കോൺഗ്രസ് ദേശീയ ഗീതത്തെ അപമാനിച്ചുവെന്നും ബിജെപി കുറ്റപ്പെടുത്തി.

ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിക്കേണ്ട എന്നതാണ് കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാട്. എന്നാൽ ഈ നിലപാടിന് വിരുദ്ധമായി ഇത്തവണ മുഴുവൻ വരികളും പാടി. സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ഇടപെടാൻ ശ്രമിച്ചെങ്കിലും ഗാനം മുഴുവൻ പാടിത്തീർക്കുകയായിരുന്നു.

സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ വിശദീകരണവുമായി രംഗത്തെത്തി. സംഘാടക തലത്തിലെ വീഴ്ചയാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നാണ് കോൺഗ്രസിന്റെ നിലപാട്. എന്നാൽ മുഴുവൻ ആലപിച്ചതിനെ ന്യായീകരിക്കുകയും ചെയ്തു. വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമാണ് പാർട്ടി പരിപാടികളിൽ പാടുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പവൻ ഖേര പറഞ്ഞു.

മുഴുവൻ ആലപിച്ചതിൽ പ്രശ്നമില്ലെന്ന് ജയ്റാം രമേശും പ്രതികരിച്ചു. വന്ദേമാതരം മുഴുവൻ ആലപിക്കുന്നത് ചടങ്ങിൽ ആരും തടഞ്ഞില്ലെന്നും സോണിയ ഗാന്ധി കൈ കാണിച്ചത് കസേര കൊണ്ടുവരാനാണെന്നും ജയ്റാം രമേശ് വിശദീകരിച്ചു. കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലും സ്വാതന്ത്ര്യദിന ചടങ്ങുകളിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചിരുന്നു.

**English Summary:**

A controversy erupted at the Congress headquarters in Delhi during Independence Day celebrations over the singing of Vande Mataram. BJP alleged that Sonia Gandhi tried to interrupt the full rendition, claiming Congress insulted the national song. Congress said it was an organizational lapse, but defended singing the full anthem. Leaders Pawan Khera and Jairam Ramesh clarified that while two stanzas are usually sung at party events, singing the full version was not an issue. Jairam Ramesh also said Sonia Gandhi’s gesture was to bring a chair.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378731/vande-mataram-row-congress-hq-sonia-gandhi-bjp)