---
title: "ഓടുന്ന ബസിന്റെ പിൻവാതിൽ വഴി തെറിച്ച് വീണ് 14കാരന് പരിക്ക്; പിന്നാലെ ബസ് ജീവനക്കാർ കടന്നുകളഞ്ഞതായി പരാതി"
english_title: "14-Year-Old Student Injured After Falling From Moving Bus In Mattancherry Kochi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378729/kochi-mattancherry-student-falls-from-bus-injured"
published_at: "2026-08-16T06:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8110e226320_kochi-mattancherry-student-falls-from-bus-injured.jpg"
keywords: ["Mattancherry", "Bus Accident", "Student Injured", "Harbour Police", "Private Bus Accident"]
---

# ഓടുന്ന ബസിന്റെ പിൻവാതിൽ വഴി തെറിച്ച് വീണ് 14കാരന് പരിക്ക്; പിന്നാലെ ബസ് ജീവനക്കാർ കടന്നുകളഞ്ഞതായി പരാതി

> **Lead Summary:** **കൊച്ചി: **മട്ടാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ പിൻവാതിൽ വഴി റോഡിലേക്ക് തെറിച്ച് വീണ് 14കാരന് പരിക്കേറ്റു. തോപ്പുംപടി മുണ്ടംവേലി സ്വദേശി ഫ്രെഡിയുടെ മകൻ ഫെബിൻ ഫ്രെഡിക്കാണ് പരിക്കേറ്റത്. കഴിഞ്ഞ 11ന് വൈകിട്ടാണ് സംഭവം.

## Article Content

**കൊച്ചി: **മട്ടാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ പിൻവാതിൽ വഴി റോഡിലേക്ക് തെറിച്ച് വീണ് 14കാരന് പരിക്കേറ്റു. തോപ്പുംപടി മുണ്ടംവേലി സ്വദേശി ഫ്രെഡിയുടെ മകൻ ഫെബിൻ ഫ്രെഡിക്കാണ് പരിക്കേറ്റത്. കഴിഞ്ഞ 11ന് വൈകിട്ടാണ് സംഭവം.

കഠാരി ബാഗിലെ സ്കൂളിൽ നിന്ന് തോപ്പുംപടിയിലെ വീട്ടിലേക്ക് പോകുന്നതിനായി ആലുവ-തോപ്പുംപടി റൂട്ടിൽ സർവീസ് നടത്തുന്ന 'ആൻസായി' എന്ന സ്വകാര്യ ബസിലാണ് ഫെബിൻ കയറിയത്. ഹാർബർ പൊലീസ് നൽകിയ വിവരം അനുസരിച്ച്, ഐലന്റ് എടിഎസ് ജങ്ഷനിൽ വെച്ച് ബസ് അശ്രദ്ധമായി വളച്ചതിനിടെ തുറന്നിട്ട പിന്നിലെ വാതിൽ വഴി ഫെബിൻ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.

വീഴ്ചയിൽ ഫെബിന്റെ വലതു തോളിന്റെ അസ്ഥിക്ക് പൊട്ടൽ സംഭവിച്ചു. പരിക്കേറ്റ് റോഡിൽ കിടന്ന ഫെബിന് ആവശ്യമായ വൈദ്യസഹായം നൽകുന്നതിന് തയ്യാറാകാതെ ബസ് ജീവനക്കാർ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായും പരാതിയിൽ പറയുന്നു. നാട്ടുകാരാണ് പിന്നീട് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

സംഭവത്തിൽ ഹാർബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസ് ജീവനക്കാരുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു. അശ്രദ്ധമായ ഡ്രൈവിംഗ്, അപകടത്തിൽപ്പെട്ടവർക്ക് സഹായം നൽകാതെ പോയത് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

അപകട സമയത്ത് ബസിൽ മറ്റ് യാത്രക്കാർ ഉണ്ടായിരുന്നു. ബസിന്റെ പിൻവാതിൽ ശരിയായി അടച്ചിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുകയാണെന്നും ബന്ധുക്കൾ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

**English Summary:**

A 14-year-old student, Febin Fredy from Mundamveli, Thoppumpady, was injured after falling from the rear door of a moving private bus in Mattancherry, Kochi on the 11th evening. The bus, operating on the Aluva-Thoppumpady route, reportedly took a careless turn near Island ATS Junction, causing Febin to fall and suffer a fractured right shoulder. The complaint states that bus staff left without providing aid. Harbour Police have registered a case and are investigating.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378729/kochi-mattancherry-student-falls-from-bus-injured)