---
title: "ഇയർഔട്ട് ആകുമെന്ന ഭയം; കോതമംഗലം എം എ കോളേജിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി "
english_title: "MA College Kothamangalam Student Found Dead, Peers Allege Expulsion Without Notice"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378728/kothamangalam-ma-college-student-found-dead"
published_at: "2026-08-16T06:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a810df5ad2cb_kothamangalam-ma-college-student-found-dead.jpg"
keywords: ["Student Suicide", "Suicide Case", "Kothamangalam MA College", "Student Death"]
---

# ഇയർഔട്ട് ആകുമെന്ന ഭയം; കോതമംഗലം എം എ കോളേജിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** **കൊച്ചി: **കോതമംഗലം എം എ കോളേജിലെ എഞ്ചിനീയറിങ് വിദ്യാർത്ഥിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.അരുണാചൽ പ്രദേശ് സ്വദേശി മിർച്ചി മാർപ്പു (രണ്ടാം വർഷ ബിടെക്ക്) വിനെയാണ് കോഴിപ്പിള്ളിയിലെ വാടക വീട്ടിൽ ശനിയാഴ്ച വൈകിട്ട് നാല് മണിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ഹിന്ദിയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

## Article Content

**കൊച്ചി: **കോതമംഗലം എം എ കോളേജിലെ എഞ്ചിനീയറിങ് വിദ്യാർത്ഥിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.അരുണാചൽ പ്രദേശ് സ്വദേശി മിർച്ചി മാർപ്പു (രണ്ടാം വർഷ ബിടെക്ക്) വിനെയാണ് കോഴിപ്പിള്ളിയിലെ വാടക വീട്ടിൽ ശനിയാഴ്ച വൈകിട്ട് നാല് മണിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ഹിന്ദിയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് കോളേജ് നടപടികൾക്കെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തി. മിർച്ചി മാർപ്പുവിനെ അടക്കം 22 ഓളം വിദ്യാർത്ഥികളെ യാതൊരു അറിയിപ്പുമില്ലാതെ ഒരു മാസം മുൻപ് പുറത്താക്കിയെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.

വിദ്യാർത്ഥികൾ പറയുന്നതനുസരിച്ച്, പുറത്താക്കിയതിന് ശേഷം അടുത്ത സെമസ്റ്ററിലേക്ക് രജിസ്റ്റർ ചെയ്യാൻ പോലും അവർക്ക് സാധിച്ചിരുന്നില്ല. അറ്റൻഡൻസ് ലിസ്റ്റിൽ പോലും പേരുണ്ടായിരുന്നില്ല. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു പലരും.വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് പ്രിൻസിപ്പലിന് പരാതി നൽകിയെങ്കിലും പരിഗണിച്ചില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.

> "സ്വയംഭരണാധികാരമുള്ളതുകൊണ്ട് തങ്ങൾക്ക് തീരുമാനിക്കാം" എന്നതാണ് കോളേജിന്റെ നിലപാടെന്ന് അവർ കുറ്റപ്പെടുത്തി. ഇയർ ബാക്കുള്ള ഒരു വിദ്യാർത്ഥിയുടെ പിതാവ് പ്രിൻസിപ്പലിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ "വേണമെങ്കിൽ പഠിച്ചാൽ മതി" എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തതായും വിദ്യാർത്ഥികൾ ആരോപിച്ചു.

മിർച്ചി മാർപ്പുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പാക്കാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നതെന്നും ചിലർ വിചാരിച്ചതുകൊണ്ടാണ് മാധ്യമങ്ങളെ അറിയിക്കാൻ സാധിച്ചതെന്നും വിദ്യാർത്ഥികൾ പറഞ്ഞു. പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറിപ്പ് പരിശോധിച്ചുവരികയാണ്. കോളേജ് അധികൃതരുടെ പ്രതികരണം ലഭ്യമായിട്ടില്ല.

**ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
**

**English Summary:**

Mirchi Marpu, a 2nd year B.Tech student from Arunachal Pradesh at MA College Kothamangalam, was found dead in his rented house at Kozhippilly on Saturday evening. Police found a suicide note in Hindi. Fellow students allege that around 22 students including Marpu were expelled without notice 1.5 months ago and were not allowed to register for the next semester. They claim complaints to the principal were ignored and that the management is trying to settle the case. Police have registered a case and are investigating.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378728/kothamangalam-ma-college-student-found-dead)