---
title: " പൊന്നോണത്തിന് അത്തപ്പൂവിളി; 11 ദിനത്തെ ഓണാഘോഷങ്ങൾക്ക് ഇന്ന് തുടക്കം"
english_title: "Atham 2026: Onam Festivities Begin Early This Year In Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378727/atham-2026-onam-festivities-begin-kerala"
published_at: "2026-08-16T06:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a810a8abf0ff_atham-2026-onam-festivities-begin-kerala.jpg"
keywords: ["Atham", "Onam 2026", "Onam Festivel", "Kerala Onam"]
---

#  പൊന്നോണത്തിന് അത്തപ്പൂവിളി; 11 ദിനത്തെ ഓണാഘോഷങ്ങൾക്ക് ഇന്ന് തുടക്കം

> **Lead Summary:** ** ഓ**ണപ്പൂക്കളുടെ വർണ്ണപ്പൊലിമയും സമത്വസുന്ദരമായ പഴയ നല്ല നാളുകളുടെ ഓർമ്മകളും ഉണർത്തി മലയാള നാടൊട്ടാകെ ഇന്ന് അത്തം പുലർന്നു. പതിവുപോലെ ചിങ്ങമാസത്തിലല്ല ഇത്തവണ അത്തം എത്തുന്നത് എന്നതാണ് പ്രത്യേകത. കർക്കടകം 31-ാം തീയതിയായ ഇന്നാണ് അത്തം നാൾ.

## Article Content

** ഓ**ണപ്പൂക്കളുടെ വർണ്ണപ്പൊലിമയും സമത്വസുന്ദരമായ പഴയ നല്ല നാളുകളുടെ ഓർമ്മകളും ഉണർത്തി മലയാള നാടൊട്ടാകെ ഇന്ന് അത്തം പുലർന്നു. പതിവുപോലെ ചിങ്ങമാസത്തിലല്ല ഇത്തവണ അത്തം എത്തുന്നത് എന്നതാണ് പ്രത്യേകത. കർക്കടകം 31-ാം തീയതിയായ ഇന്നാണ് അത്തം നാൾ.

എന്നാൽ ചിങ്ങമാസത്തിൽ തന്നെ തിരുവോണം ആഘോഷിക്കേണ്ടതിനാലാണ് കർക്കടകത്തിലെ അത്തം മുതൽ തന്നെ നാം ആഘോഷങ്ങൾ ആരംഭിക്കുന്നത്. അതിനാൽ തന്നെ ഇത്തവണ അത്തം പത്തിനല്ല, പതിനൊന്നിനാണ് തിരുവോണം. ഇനിയുള്ള 11 നാളുകൾ മലയാളി മനസ്സിനകത്തും പുറത്തും വർണ്ണപ്പൂക്കളുടെ വസന്തകാലമാണ്.

മഹാബലി തമ്പുരാനെ സ്വീകരിക്കുന്നതിനും തൃക്കാക്കരയപ്പനെ എഴുന്നള്ളിയിരുത്തുന്നതിനുമായാണ് അത്തം നാൾ മുതൽ വീടുമുറ്റങ്ങളിൽ പൂക്കളമിടുന്നത്. മഴ മാറി വെയിൽ പരക്കുന്ന തൊടികളിൽ പൂമൊട്ടുകൾ വിരിയുന്നതോടെ നാടൊട്ടാകെ ഓണാഘോഷത്തിന്റെ ലഹരിയിലാകും. കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാത്ത ആ പഴയ സമ്പൽസമൃദ്ധമായ കാലത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഓരോ ഓണവും.

തുമ്പയും മുക്കുറ്റിയും കണ്ണാന്തളിയും ശംഖുപുഷ്പവും ചെണ്ടുമല്ലിയുമെല്ലാം പൂക്കളങ്ങളിൽ നിറയുമ്പോൾ അതിൻ സൗരഭ്യം പരക്കുന്നത് ഓരോ മലയാളി മനസ്സുകളിലുമാണ്. കാർഷിക സംസ്‌കൃതിയുടെ പഴയ നല്ല ഓർമ്മകളിലേക്കുള്ള സഞ്ചാരം കൂടിയാണ് ഈ ദിനങ്ങൾ. എന്നാൽ, ഈ ഓണക്കളിപ്പറ്റുകൾക്കിടയിലും കഷ്ടപ്പാടുകളും നഷ്ടങ്ങളും അനുഭവിക്കുന്ന ഒട്ടേറെ മനുഷ്യർ നമുക്കിടയിലുണ്ടെന്ന കാര്യം നാം മറക്കരുത്. അവരെക്കൂടി ചേർത്തുവെച്ചും പ്രാർത്ഥനകളിൽ ഉൾപ്പെടുത്തിയുമാകട്ടെ നമ്മുടെ ഇത്തവണത്തെ ഓണാഘോഷം.

**English Summary:**

Atham, the first day of the 10-day Onam festival, began today on Karkidakam 31. This year Atham falls in Karkidakam instead of Chingam, but Thiruvonam will still be celebrated in Chingam, making it an 11-day festival. Homes across Kerala started laying pookalams to welcome King Mahabali and Thrikkakara Appan. The festival recalls an era of equality and prosperity. Flowers like thumba, mukutti, and chendumalli fill the pookalams. The note also urges remembering those facing hardships during the celebrations.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378727/atham-2026-onam-festivities-begin-kerala)