---
title: "അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി; ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന് ദാരുണാന്ത്യം "
english_title: " Irish Teen Alex McKee Dies Of Electric Shock In Greece While On Holiday"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378725/irish-teen-alex-mckee-dies-electric-shock-greece"
published_at: "2026-08-16T06:02:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f6b0b44d17_thiruvananthapuram-woman-dies-electric-shock-mike.jpg"
keywords: ["Child Death", "Electric Shock", "Shock Death"]
---

# അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി; ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന് ദാരുണാന്ത്യം 

> **Lead Summary:** **ഏതൻസ്: **അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തിയ 17കാരൻ ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു.അയർലൻഡ് സ്വദേശിയായ അലക്സ് മക്കീയാണ് ഗ്രീസിലെ കീമോലോസിൽ ദാരുണമായി മരണപ്പെട്ടത്. അയർലൻഡിലെ കോർക്ക് സ്വദേശിയാണ് അലക്സ്.

## Article Content

**ഏതൻസ്: **അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തിയ 17കാരൻ ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു.അയർലൻഡ് സ്വദേശിയായ അലക്സ് മക്കീയാണ് ഗ്രീസിലെ കീമോലോസിൽ ദാരുണമായി മരണപ്പെട്ടത്. അയർലൻഡിലെ കോർക്ക് സ്വദേശിയാണ് അലക്സ്.

പൊലീസ് പറയുന്നതനുസരിച്ച്, ഗ്രീസിലെ കീമോലോസിലെ വസതിയിൽ വെച്ചാണ് അപകടമുണ്ടായത്. അപകടം നടക്കുന്ന സമയത്ത് അലക്സ് താമസിച്ചിരുന്ന വീട്ടിൽ അമ്മയും ഉണ്ടായിരുന്നു. ഇവർക്കും ഷോക്കേറ്റെങ്കിലും ജീവൻ രക്ഷപ്പെടുകയായിരുന്നു. കെട്ടിടത്തിലെ വാട്ടർ ഹീറ്ററിലെ വയറിംഗ് തകരാറും ഫ്യൂസ് ബോക്സിലെ സുരക്ഷാ വാൽവിനുണ്ടായ വീഴ്ചയുമാണ് അപകടത്തിന് കാരണമായതെന്ന നിഗമനത്തിലാണ് പൊലീസ്.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. പ്രതിഭാശാലിയായ വിദ്യാർത്ഥി കൂടിയായിരുന്നു അലക്സ്. സംസാരശേഷിയില്ലാത്ത ഓട്ടിസം ബാധിതരായ വ്യക്തികൾക്കായി 'ബംബിൾബീ' എന്ന കമ്മ്യൂണിക്കേഷൻ സിസ്റ്റം വികസിപ്പിച്ചെടുത്ത് ഈ വർഷം അയർലൻഡിൽ നടന്ന യംഗ് സയന്റിസ്റ്റ് ടെക്നോളജി എക്സിബിഷനിൽ അലക്സും സഹപാഠികളും ചേർന്ന് ഒന്നാം സ്ഥാനം നേടിയിരുന്നു.

അവധി ആഘോഷിക്കാനായി അമ്മയോടൊപ്പമാണ് അലക്സ് ഗ്രീസിൽ എത്തിയത്. സംഭവം നടന്നപ്പോൾ വീട്ടിൽ മറ്റ് ബന്ധുക്കളും ഉണ്ടായിരുന്നതായി വിവരമുണ്ട്. അപകടവിവരമറിഞ്ഞ് അയർലൻഡിലെ കോർക്കിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും ഞെട്ടലിലാണ്. അലക്സിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.അപകടത്തെ തുടർന്ന് പ്രദേശത്തെ താമസകേന്ദ്രങ്ങളിലെ വൈദ്യുതി സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

**English Summary:**

Alex McKee, 17, an Irish national from Cork, died of electric shock while showering at his mother's home in Kimolos, Greece. He was on holiday. His mother was also present and received a shock but survived. Police believe faulty wiring in the water heater and a failed safety valve in the fuse box caused the accident. Alex was a young scientist who won first prize at Ireland's Young Scientist Technology Exhibition this year for developing 'Bumblebee', a communication system for non-verbal autistic people.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378725/irish-teen-alex-mckee-dies-electric-shock-greece)