---
title: "അധ്യാപികമാർ ഉൾപ്പെട്ട വടകരയിലെ എംഡിഎംഎ സാമ്പത്തിക ഇടപാട് കേസ്: അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം"
english_title: " Vadakara CI A V Dinesh Transferred Amid MDMA Case Involving Teachers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378723/vadakara-ci-transferred-mdma-teachers-case"
published_at: "2026-08-15T22:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7014b6c22d5_vadakara-mdma-case-teachers-bank-transactions-investigation.jpg"
keywords: ["Vadakara MDMA Case", "MDMA Case", "Operation Toofan", "Teacher Arrest", "Drug Racket"]
---

# അധ്യാപികമാർ ഉൾപ്പെട്ട വടകരയിലെ എംഡിഎംഎ സാമ്പത്തിക ഇടപാട് കേസ്: അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

> **Lead Summary:** കോഴിക്കോട്: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ സാമ്പത്തിക ഇടപാട് കേസ് അന്വേഷിക്കുന്നതിനിടെ വടകര സിഐക്ക് സ്ഥലം മാറ്റം. വടകര സിഐ എ.വി. ദിനേശിനെയാണ് കണ്ണൂർ സർക്കിളിലേക്ക് സ്ഥലം മാറ്റിയത്.

## Article Content

കോഴിക്കോട്: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ സാമ്പത്തിക ഇടപാട് കേസ് അന്വേഷിക്കുന്നതിനിടെ വടകര സിഐക്ക് സ്ഥലം മാറ്റം. വടകര സിഐ എ.വി. ദിനേശിനെയാണ് കണ്ണൂർ സർക്കിളിലേക്ക് സ്ഥലം മാറ്റിയത്.

തെരഞ്ഞെടുപ്പ് സമയത്താണ് അദ്ദേഹം ഇവിടെ എത്തിയത്. സ്ഥലം മാറ്റത്തിന് പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടിയിട്ടില്ല. മൂന്ന് അധ്യാപികമാർ പ്രതിയായ എംഡിഎംഎ കേസിൽ വിശദമായ അന്വേഷണത്തിനൊരുങ്ങുന്ന ഘട്ടത്തിലാണ് ഉദ്യോ​ഗസ്ഥന്റെ സ്ഥലം മാറ്റം എന്നത് ശ്രദ്ധേയമാണ്.

അധ്യാപികമാർ വിദ്യാർത്ഥികളെ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. മയക്കുമരുന്ന് കൈമാറ്റത്തിനും പണ ഇടപാടിനും കുട്ടികളെ മറയാക്കിയോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്.

പണ ഇടപാടിന് വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചോ എന്ന സംശയവും പൊലീസിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിലെ അന്വേഷണം ശക്തമാക്കിയിരുന്നത്.

കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിനും അന്വേഷണ സംഘം ഒരുങ്ങുന്നതിനിടെയാണ് നിലവിലെ സ്ഥലം മാറ്റമുണ്ടായിരിക്കുന്നത്.

**English Summary:**

Vadakara Circle Inspector A.V. Dinesh, who was probing the MDMA financial transaction case involving three teachers, has been transferred to Kannur Circle. The transfer comes at a time when police were intensifying the investigation into whether the accused teachers used students as conduits for drug trafficking and money transactions. Police are examining if students' bank accounts were used for the transactions. No specific reason was cited for the transfer.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378723/vadakara-ci-transferred-mdma-teachers-case)