---
title: "കാമുകിയും മറ്റൊരു യുവാവും കാറിൽ സഞ്ചരിക്കുന്നത് കണ്ടു, തടയാൻ ശ്രമിക്കുന്നതിനെ ഇടിച്ചിട്ടതായി പരാതി; യുവാവിന് ദാരുണാന്ത്യം"
english_title: "Chhattisgarh Raipur Man Killed By Girlfriend And Friend In Car Hit Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378722/chhattisgarh-raipur-man-killed-by-girlfriend-car"
published_at: "2026-08-15T22:35:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a809c930a810_chhattisgarh-raipur-man-killed-by-girlfriend-car.jpg"
keywords: ["Murder", "Car Accident", "Crime News"]
---

# കാമുകിയും മറ്റൊരു യുവാവും കാറിൽ സഞ്ചരിക്കുന്നത് കണ്ടു, തടയാൻ ശ്രമിക്കുന്നതിനെ ഇടിച്ചിട്ടതായി പരാതി; യുവാവിന് ദാരുണാന്ത്യം

> **Lead Summary:** റായ്പൂർ: ഛത്തീസ്ഗഢിലെ റായ്പൂരിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകനെ കാറിടിച്ച് കൊലപ്പെടുത്തിയതായി പരാതി. പരംപ്രീത് സിംഗ് എന്ന യുവാവാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്.

## Article Content

റായ്പൂർ: ഛത്തീസ്ഗഢിലെ റായ്പൂരിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകനെ കാറിടിച്ച് കൊലപ്പെടുത്തിയതായി പരാതി. പരംപ്രീത് സിംഗ് എന്ന യുവാവാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്.

കാമുകിയും മറ്റൊരു യുവാവും കാറിൽ സഞ്ചരിക്കുന്നത് കണ്ട പരംപ്രീത് സിംഗ് അത് തടയാൻ ശ്രമിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാഹനം നിർത്താതെ വന്നതോടെ ഇയാൾ ഓടുന്ന കാറിന്‍റെ മുകളിലേക്ക് കയറിപ്പറ്റി.

കാർ നിർത്താൻ വിസമ്മതിച്ച ഡ്രൈവർ വാഹനം വേഗത്തിൽ മുന്നോട്ട് എടുത്തു. തുടർന്ന് പരംപ്രീത് കാറിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇയാളെ കാർ ഇടിച്ചു വീഴ്ത്തുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ്‌ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാറിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

പ്രാഥമിക അന്വേഷണത്തിൽ വ്യക്തിപരമായ വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം. കസ്റ്റഡിയിലുള്ളവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

**English Summary:**

A man named Paramprit Singh was killed in Raipur, Chhattisgarh after allegedly being hit by a car driven by his girlfriend and her friend. Police said Paramprit tried to stop the car after seeing his girlfriend with another man. He climbed onto the moving vehicle, but the driver sped up and he fell onto the road and was run over. He was rushed to hospital but died. Police have registered a case and taken those in the car into custody. An investigation is underway.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378722/chhattisgarh-raipur-man-killed-by-girlfriend-car)