---
title: "താമരശ്ശേരിയില്‍ ഡിവൈഎഫ്ഐ റാലിയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറിയെന്ന് പരാതി; ബസ് ജീവനക്കാരും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം"
english_title: "KSRTC Bus Rams DYFI Rally Thamarassery Kozhikode Protest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378718/thamarassery-ksrtc-bus-dyfi-rally-clash"
published_at: "2026-08-15T21:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8091e24557a_thamarassery-ksrtc-bus-dyfi-rally-clash.jpg"
keywords: ["KSRTC", "DYFI", "Independence Day Rally", "Thamarassery  News"]
---

# താമരശ്ശേരിയില്‍ ഡിവൈഎഫ്ഐ റാലിയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറിയെന്ന് പരാതി; ബസ് ജീവനക്കാരും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

> **Lead Summary:** താമരശ്ശേരി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ ഡിവൈഎഫ്ഐ റാലിയിലേക്ക് കെഎസ്ആര്‍ടിസി ബസ് ബോധപൂര്‍വം ഇടിച്ചുകയറ്റാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് താമരശ്ശേരിയില്‍ സംഘര്‍ഷം. താമരശ്ശേരിയിലാണ് സംഭവം.

## Article Content

താമരശ്ശേരി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ ഡിവൈഎഫ്ഐ റാലിയിലേക്ക് കെഎസ്ആര്‍ടിസി ബസ് ബോധപൂര്‍വം ഇടിച്ചുകയറ്റാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് താമരശ്ശേരിയില്‍ സംഘര്‍ഷം. താമരശ്ശേരിയിലാണ് സംഭവം.

ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ റാലിയിലേക്കാണ് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കയറിയതെന്നാണ് പരാതി. ഇതേ തുടര്‍ന്ന് ബസ് ജീവനക്കാരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ കൈയാങ്കളിയുണ്ടായി.

സംഭവത്തില്‍ ബസ് ഡ്രൈവറും രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പരിക്കേറ്റ് ചികിത്സ തേടി. ബോധപൂര്‍വമായ ഇടിക്കലായിരുന്നു എന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ താമരശ്ശേരി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് പ്രകടനം നടത്തി.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിക്കിടെയാണ് സംഘർഷമുണ്ടായത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

**English Summary:**

A clash broke out in Thamarassery, Kozhikode after a KSRTC bus allegedly rammed into a DYFI rally held as part of Independence Day celebrations. DYFI workers alleged that the bus was deliberately driven into the rally. Following the incident, there was a scuffle between bus staff and DYFI activists. The bus driver and two DYFI workers sought treatment. DYFI later staged a protest march to the KSRTC stand in Thamarassery. Police said an investigation is underway.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378718/thamarassery-ksrtc-bus-dyfi-rally-clash)