---
title: "'അമ്മയോട് ചോദിച്ചാൽ പിതാവ് ആരാണെന്ന് അറിയാം'; വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ"
english_title: "Tamil Nadu BJP President Nainar Nagendran Controversial Remark Against Udhayanidhi Mother"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378715/tamil-nadu-bjp-nainar-nagendran-controversial-remark-udhayanidhi"
published_at: "2026-08-15T21:18:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a808b541e2ae_tamil-nadu-bjp-nainar-nagendran-controversial-remark-udhayanidhi.jpg"
keywords: ["Nainar Nagendran", "Vijay", "DMK", "Controversial Remark"]
---

# 'അമ്മയോട് ചോദിച്ചാൽ പിതാവ് ആരാണെന്ന് അറിയാം'; വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ

> **Lead Summary:** ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്. ഇതിനിടെ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ബിജെപി തമിഴ്‌നാട് അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ.

## Article Content

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്. ഇതിനിടെ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ബിജെപി തമിഴ്‌നാട് അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ.

ഇന്ന് ബിജെപി സംസ്ഥാന ആസ്ഥാനമായ കമലാലയത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് വിജയിയുടെ രാഷ്ട്രീയ പരാമർശങ്ങൾക്ക് മറുപടിയുമായി നാ​ഗേന്ദ്രൻ വിവാദ പ്രസ്താവന നടത്തിയത്.

ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ തെരഞ്ഞെടുപ്പ് പരാജയത്തെ പരാമർശിച്ച് വിജയ് നിയമസഭയിൽ 'എവിടെ നിങ്ങളുടെ പിതാവ്?' എന്ന രീതിയിൽ നടത്തിയ പരിഹാസത്തിനെതിരെ പ്രതികരിക്കവേയാണ് നൈനാർ നാഗേന്ദ്രൻ വിജയ്‌യുടെ അമ്മയ്ക്കെതിരെ വിവാദ പരാമർശം നടത്തിയത്. 'നിയമസഭയിൽ ചിലർ പിതാവിനെ തിരയുകയാണ്.

എന്നാൽ വീട്ടിലെ അമ്മയോട് ചോദിച്ചാൽ മാത്രമേ പിതാവ് ആരാണെന്ന് അറിയാൻ കഴിയൂ. നിയമസഭയിൽ തിരഞ്ഞാൽ ആരാണ് അത് വെളിപ്പെടുത്തുക? ഇതാണ് ഇപ്പോഴത്തെ സർക്കാരിന്റെ അവസ്ഥ,' എന്നായിരുന്നു നാഗേന്ദ്രന്റെ വിവാദപരമായ വാക്കുകൾ.

മുഖ്യമന്ത്രിയുടെ കുടുംബാ​ഗങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള പരാമർശം രാഷ്ട്രീയ മര്യാദകളുടെ ലംഘനമാണെന്ന് കോൺ​ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും ശക്തമായ പ്രതിഷേധവുമായി രം​ഗത്തെത്തി. തികച്ചും അധിക്ഷേപകരമായ പരാമർശമാണെന്നും തെരുവ് കോണുകളിൽ പ്രസംഗിക്കുന്നവരെപ്പോലെയാണ് അദ്ദേഹം സംസാരിച്ചത് എന്നിങ്ങനെ നിരവധി വിമർശനനവും നാ​ഗേന്ദ്രനെതിരെ ഉയരുന്നുണ്ട്.

വിവാദ പരാമർശത്തിന് പിന്നാലെ നാ​ഗേന്ദ്രനെ തള്ളിപ്പറഞ്ഞ് തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈയും രം​ഗത്തെത്തിയിട്ടുണ്ട്. ഇത്തരം പ്രസ്താവനകൾ അപലപനീയമാണെന്നായിരുന്നു അദ്ദേഹത്തിന്റെ എക്സ് പോസ്റ്റ്.

മുമ്പ് നടി തൃശയ്‌ക്കെതിരെ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പരാമർശത്തിന്റെ പേരിൽ ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. എന്നാൽ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും സ്ത്രീകളെ അധിക്ഷേപിക്കുന്ന രീതിയിൽ താൻ ഒന്നും സംസാരിച്ചിട്ടില്ലെന്നും പിന്നാലെ ഉദയനിധി വ്യക്തമാക്കിയിരുന്നു.

**English Summary:**

Tamil Nadu BJP President Nainar Nagendran made a controversial remark about DMK leader Udhayanidhi Stalin's mother while responding to actor Vijay's comment in the Assembly. Speaking at the BJP state headquarters Kamalalayam, Nagendran said one would have to ask the mother at home to know who the father is, in reference to Vijay's taunt 'where is your father'. The remark drew strong condemnation from BJP, Congress and other opposition parties who called it a violation of political decorum. Former BJP state president K. Annamalai also condemned the statement on X. The incident has further escalated personal attacks in Tamil Nadu politics.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378715/tamil-nadu-bjp-nainar-nagendran-controversial-remark-udhayanidhi)