---
title: "ഒന്നും അറിയാത്ത ആ പാവം....! ഭാര്യയുമായുള്ള തർക്കത്തിന് പിന്നാലെ 11 മാസം പ്രായമുള്ള കുഞ്ഞിനെ നദിയിലെറിഞ്ഞ് കൊലപ്പെടുത്തി പിതാവ് "
english_title: "Uttar Pradesh Father Throws 11 Month Old Daughter Into Yamuna River Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378710/uttar-pradesh-father-throws-baby-yamuna-river-agra"
published_at: "2026-08-15T20:23:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a807d8629665_uttar-pradesh-father-throws-baby-yamuna-river-agra.jpg"
keywords: ["Crime News", "Child Murder", "Family Dispute", "UP News"]
---

# ഒന്നും അറിയാത്ത ആ പാവം....! ഭാര്യയുമായുള്ള തർക്കത്തിന് പിന്നാലെ 11 മാസം പ്രായമുള്ള കുഞ്ഞിനെ നദിയിലെറിഞ്ഞ് കൊലപ്പെടുത്തി പിതാവ് 

> **Lead Summary:** ഉത്തർപ്രദേശ്: കുടുംബ തർക്കത്തെത്തുടർന്ന് 11 മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ പിതാവ് യമുനാ നദിയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ആഗ്രയിലാണ് ഞെട്ടിക്കുന്ന സംഭവം.

## Article Content

ഉത്തർപ്രദേശ്: കുടുംബ തർക്കത്തെത്തുടർന്ന് 11 മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ പിതാവ് യമുനാ നദിയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ആഗ്രയിലാണ് ഞെട്ടിക്കുന്ന സംഭവം.

ആഗ്ര സ്വദേശിയായ റിങ്കു എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.ഭാര്യയുടേയും കുഞ്ഞിന്റേയും ഒപ്പം ബൈക്കിൽ യമുനാ നദിയുടെ പാലത്തിലെത്തിയ പ്രതി അവിടെ വെച്ച് ഭാര്യയുമായി തർക്കിച്ചു. തുടർന്ന് 11 മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ഇയാൾ പുഴയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

കുഞ്ഞിനെ എറിഞ്ഞ ഉടനെ ഭാര്യയേയും പാലത്തിൽ നിന്ന് നദിയിലേക്ക് തള്ളിയിടാൻ ശ്രമിച്ചെങ്കിലും ഭാര്യ ബഹളം വെച്ചു. ഇതോടെ യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇയാളെ തടഞ്ഞുവെക്കുകയും മർദിക്കുകയും ചെയ്തു.

ഇയാളെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നദിയിൽ വീണ കുഞ്ഞിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ കുഞ്ഞിനെ കണ്ടെത്താനായി യമുനാ നദിയിൽ ഊർജിതമായ തിരച്ചിൽ നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. റിങ്കുവിനെ കസ്റ്റഡിയിലെടുത്ത പോലീസ്, സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.E

**nglish Summary:**

In a shocking incident in Agra, Uttar Pradesh, a father identified as Rinku allegedly threw his 11-month-old daughter into the Yamuna River following a family dispute. The man had reached the bridge on a bike with his wife and child. After an argument, he threw the baby into the river and attempted to push his wife as well, but bystanders intervened and assaulted him. The child is yet to be found. Police have launched an intensive search with divers and have taken Rinku into custody for further investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378710/uttar-pradesh-father-throws-baby-yamuna-river-agra)