---
title: "കരുതിക്കൂട്ടിയുള്ള നടപടി; ദേശീയ​ഗാനത്തോട് അനാദരവ് കാണിച്ചു, കോഴിക്കോട് കോർപ്പറേഷനിൽ ബിജെപി കൗൺസിലർമാർക്കെതിരെ എൽഡിഎഫ്"
english_title: "LDF Kozhikode Corporation Councillors Protest Over National Anthem Disruption By BJP"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378707/kozhikode-corporation-national-anthem-disruption-ldf-protest"
published_at: "2026-08-15T19:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a800586ea63d_kozhikode-corporation-independence-day-vande-mataram-national-anthem-clash.jpg"
keywords: ["Kozhikode Corporation", "National Anthem", "LDF", "BJP", "Independence Day"]
---

# കരുതിക്കൂട്ടിയുള്ള നടപടി; ദേശീയ​ഗാനത്തോട് അനാദരവ് കാണിച്ചു, കോഴിക്കോട് കോർപ്പറേഷനിൽ ബിജെപി കൗൺസിലർമാർക്കെതിരെ എൽഡിഎഫ്

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ ഇന്ന് നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ദേശീയഗാനം ആലപിക്കുന്നതിനിടെ ഉണ്ടായ തടസത്തിൽ എൽഡിഎഫ് കൗൺസിൽ പാർട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

## Article Content

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ ഇന്ന് നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ദേശീയഗാനം ആലപിക്കുന്നതിനിടെ ഉണ്ടായ തടസത്തിൽ എൽഡിഎഫ് കൗൺസിൽ പാർട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

മേയർ ദേശീയപതാക ഉയർത്തിയശേഷം ദേശീയഗാനം ആലപിക്കുന്നതിനിടയിൽ, ബിജെപി കൗൺസിലർമാരുടെ ഭാഗത്തുനിന്ന് പൊടുന്നനെ വന്ദേമാതരം ആലപിച്ച് തടസപ്പെടുത്തിയത് കരുതിക്കൂട്ടിയുള്ള നടപടിയാണെന്ന് എൽഡിഎഫ് കൗൺസിൽ പാർട്ടി യോഗം വിലയിരുത്തി.

ദേശീയഗാനത്തോടുള്ള അനാദരവായാണ് ഇതിനെ കാണുന്നതെന്നും യോഗം പറഞ്ഞു.ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ഭരണഘടനാ മൂല്യങ്ങളുടെയും അടിസ്ഥാന തത്വങ്ങളെ മാനിക്കാത്ത ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്നും യോഗം വ്യക്തമാക്കി.

ദേശീയഗാനം ആലപിക്കുന്ന വേളയിൽ പാലിക്കേണ്ട മര്യാദകളും ഔദ്യോഗിക ചടങ്ങുകളുടെ ഗൗരവവും ലംഘിക്കുന്ന തരത്തിലുള്ള ഇടപെടലുകൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും യോഗം അറിയിച്ചു.

എൽഡിഎഫ് കൗൺസിൽ പാർട്ടി യോഗത്തിൽ വിദ്യാഭ്യാസ കായികകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ. സാറ ജാഫർ അധ്യക്ഷത വഹിച്ചു. മേയർ ഒ. സദാശിവൻ, ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ കെ. രാജീവ്, കൗൺസിലർ എസ്. എം. തുഷാര, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ വി. പി. മനോജ് എന്നിവർ സംസാരിച്ചു.

**English Summary:**

LDF council party in Kozhikode Corporation staged a strong protest after BJP councillors allegedly disrupted the national anthem during Independence Day celebrations. The disruption occurred when BJP councillors suddenly started singing 'Vande Mataram' while the national anthem was being sung after the Mayor hoisted the flag. LDF called it a deliberate act of disrespect to the national anthem and against constitutional values. The meeting chaired by Education Standing Committee Chairperson Adv. Sara Jaffar was attended by Mayor O. Sadasivan, Deputy Mayor Dr. S. Jayasree and other LDF leaders.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378707/kozhikode-corporation-national-anthem-disruption-ldf-protest)