---
title: "ബുദ്ധിമുട്ടിന് പരിഹാരം...!  'ഇനി മുതൽ കാക്കി സൽവാറും ഷാളും'; ഗർഭിണികളായ പൊലീസുകാർക്ക് പുതിയ യൂണിഫോം കോഡ്"
english_title: "Kerala Police New Uniform For Pregnant Women Officers Salwar Kameez Allowed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378681/kerala-police-new-uniform-pregnant-women-officers"
published_at: "2026-08-15T16:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a804936d8502_kerala-police-new-uniform-pregnant-women-officers.jpg"
keywords: ["Kerala Police", "Women Police", "Pregnancy Uniform"]
---

# ബുദ്ധിമുട്ടിന് പരിഹാരം...!  'ഇനി മുതൽ കാക്കി സൽവാറും ഷാളും'; ഗർഭിണികളായ പൊലീസുകാർക്ക് പുതിയ യൂണിഫോം കോഡ്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഗർഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോമിൽ മാറ്റം വരുത്തി പൊലീസ് ആസ്ഥാനം ഉത്തരവിറക്കി. കാക്കി സൽവാർ കമ്മീസും ഷാളും സാൽഡലുകളും ധരിക്കാനാണ് പുതിയ ഉത്തരവിലൂടെ അനുമതി നൽകിയിരിക്കുന്നത്. പൊലീസ് ആസ്ഥാന ഐ.ജി ഹർഷിത അത്തല്ലൂരിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഗർഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോമിൽ മാറ്റം വരുത്തി പൊലീസ് ആസ്ഥാനം ഉത്തരവിറക്കി. കാക്കി സൽവാർ കമ്മീസും ഷാളും സാൽഡലുകളും ധരിക്കാനാണ് പുതിയ ഉത്തരവിലൂടെ അനുമതി നൽകിയിരിക്കുന്നത്. പൊലീസ് ആസ്ഥാന ഐ.ജി ഹർഷിത അത്തല്ലൂരിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

കേരളത്തിലെ എല്ലാ പൊലീസുകാർക്കും പൊതുവായി ഒരേ യൂണിഫോം കോഡ് ആണ് നിലവിലുള്ളത്. എന്നാൽ, ഗർഭകാലത്ത് നിലവിലുള്ള പാന്റ്‌സും ഷർട്ടും ധരിച്ച് ജോലി ചെയ്യുമ്പോൾ വനിതാ പൊലീസുകാർ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യം പരിഗണിച്ചാണ് യൂണിഫോം പരിഷ്കരിച്ചുകൊണ്ട് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

പുതിയ ഉത്തരവ് പ്രകാരം ഗർഭകാലത്ത് ജോലിക്കെത്തുമ്പോൾ വനിതാ ഉദ്യോഗസ്ഥർക്ക് കാക്കി നിറത്തിലുള്ള സൽവാർ കമ്മീസും ഷാളും ധരിക്കാം. കൂടാതെ, നിലവിലുള്ള ഷൂസുകൾക്ക് പകരം സാൽഡലുകൾ ഉപയോഗിക്കാനും അനുവാദമുണ്ട്.

English Summary:

The Kerala Police Headquarters has approved a revised uniform for pregnant women police officers. IG Harshita Attalluri issued the order allowing them to wear khaki salwar kameez, shawl and sandals instead of the standard pants and shirt during pregnancy. The decision came after several complaints about difficulties faced while wearing the regular uniform during pregnancy. The new dress code aims to provide more comfort to women officers on duty during pregnancy.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378681/kerala-police-new-uniform-pregnant-women-officers)