---
title: "വീട്ടിൽ ഏലക്കയുണ്ടോ? എങ്കിൽ വെറും വയറ്റിൽ ഈ മാന്ത്രിക വെള്ളം കുടിക്കൂ; ഫലം ഞെട്ടിക്കും..."
english_title: "Cardamom Water Health Benefits Digestion Detox Weight Loss"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378673/cardamom-water-health-benefits-malayalam"
published_at: "2026-08-15T15:43:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a803c75076fe_cardamom-water-health-benefits-malayalam.jpg"
keywords: ["Cardamom Water", "Health Benefits", "Weight Loss", "Skin Care"]
---

# വീട്ടിൽ ഏലക്കയുണ്ടോ? എങ്കിൽ വെറും വയറ്റിൽ ഈ മാന്ത്രിക വെള്ളം കുടിക്കൂ; ഫലം ഞെട്ടിക്കും...

> **Lead Summary:** ** **ഏലക്കയിട്ട വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ചർമ്മത്തിന്റെ തിളക്കം കൂട്ടാനും സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ആയുർവേദത്തിലും കാലങ്ങളായി ഉപയോഗിച്ചുവരുന്ന മികച്ചൊരു പ്രകൃതിദത്ത പാനീയമാണിത്.

## Article Content

** **ഏലക്കയിട്ട വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ചർമ്മത്തിന്റെ തിളക്കം കൂട്ടാനും സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ആയുർവേദത്തിലും കാലങ്ങളായി ഉപയോഗിച്ചുവരുന്ന മികച്ചൊരു പ്രകൃതിദത്ത പാനീയമാണിത്.

***ദഹനശേഷി മെച്ചപ്പെടുത്തുന്നു***

ദഹന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏലക്ക വെള്ളം ഫലപ്രദമാണെന്ന് പറയുന്നു. ഗ്യാസ്, അസിഡിറ്റി, വയറുറപ്പ്, ദഹനക്കുറവ് തുടങ്ങിയ അസ്വസ്ഥതകൾ അകറ്റാൻ ഇത് സഹായിക്കും. ഏലക്ക ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതാണ് ഇതിന്റെ കാരണമെന്നാണ് വിശദീകരണം.

വായ്‌നാറ്റം അകറ്റുന്നു

ഏലക്കയിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങൾ വായ്‌നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കുമെന്ന് പറയുന്നു. ഇത് വായ്ക്ക് നല്ല സുഗന്ധം നൽകാനും സഹായിക്കുമെന്നാണ് കണ്ടെത്തൽ.

*ശരീരത്തിലെ വിഷാംശം പുറന്തള്ളുന്നു*

ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാൻ സഹായിക്കുന്ന മികച്ചൊരു ഡീടോക്സ് ഡ്രിങ്ക് കൂടിയാണ് ഏലക്ക വെള്ളമെന്ന് പറയുന്നു. ഇത് വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് വിദഗ്ധ അഭിപ്രായം.

*രക്തയോട്ടവും രക്തസമ്മർദ്ദവും*

ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താനും ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഏലക്ക വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു.

*ശരീരഭാരം കുറയ്ക്കാൻ സഹായം*

ചയാപചയ പ്രക്രിയ അഥവാ മെറ്റബോളിസം വേഗത്തിലാക്കാൻ ഏലക്ക വെള്ളം സഹായിക്കുമെന്നാണ് വിവരം. അതിനാൽ തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇത് ഒരു മികച്ച പാനീയമായി കണക്കാക്കുന്നു.

*ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു*

ഏലക്കയിലുള്ള ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിലെ അണുബാധകൾ തടയാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുമെന്നാണ് വിശദീകരിക്കുന്നത്.

English Summary:

Drinking cardamom water is said to offer several health benefits. Experts state that antioxidants and medicinal properties in cardamom help improve digestion, relieve gas, acidity and bloating. It is described as a good detox drink that supports kidney function. The anti-bacterial properties are said to help eliminate bad breath. It is also believed to improve blood circulation and help manage high blood pressure. Cardamom water may boost metabolism and aid weight loss, and its antioxidants are said to protect skin health and add glow.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378673/cardamom-water-health-benefits-malayalam)