---
title: "സദ്യയിൽ ഒഴിവാക്കാനാവാത്ത രുചി; നാവിൽ വെള്ളമൂറുന്ന മാങ്ങാ അച്ചാർ എളുപ്പത്തിൽ തയ്യാറാക്കാം"
english_title: "Traditional Sadya Style Mango Pickle Recipe Easy to Prepare at Home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378661/traditional-sadya-style-mango-pickle-recipe-malayalam"
published_at: "2026-08-15T14:38:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a802e19aea7a_traditional-sadya-style-mango-pickle-recipe-malayalam.jpg"
keywords: ["Mango Pickle Recipe", "Sadya Mango Pickle", "Onam Sadya"]
---

# സദ്യയിൽ ഒഴിവാക്കാനാവാത്ത രുചി; നാവിൽ വെള്ളമൂറുന്ന മാങ്ങാ അച്ചാർ എളുപ്പത്തിൽ തയ്യാറാക്കാം

> **Lead Summary:** സദ്യയിലെ പ്രധാന വിഭവങ്ങളിൽ ഒന്നായ പരമ്പരാഗത രീതിയിലുള്ള മാങ്ങാ അച്ചാർ വളരെ എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

## Article Content

സദ്യയിലെ പ്രധാന വിഭവങ്ങളിൽ ഒന്നായ പരമ്പരാഗത രീതിയിലുള്ള മാങ്ങാ അച്ചാർ വളരെ എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

**ആവശ്യമായ ചേരുവകൾ:**

പച്ചമാങ്ങ- 2 എണ്ണം

എള്ളെണ്ണ അല്ലെങ്കിൽ വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ

കടുക് - 1 ടീപൂൺ

കായപ്പൊടി - 1/2 ടീപൂൺ

ഉലുവപ്പൊടി - 1/4 ടീപൂൺ

മഞ്ഞൾപ്പൊടി - 1/4 ടീപൂൺ

മുളകുപൊടി - 3 മുതൽ 4 ടേബിൾസ്പൂൺ

കറിവേപ്പില - ഒരു തണ്ട്

ഉപ്പ് - ആവശ്യത്തിന്

** തയ്യാറാക്കുന്ന വിധം: **

പച്ചമാങ്ങ നന്നായി കഴുകി ഈർപ്പമില്ലാതെ തുടച്ചെടുത്ത ശേഷം ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. അരിഞ്ഞുവെച്ച മാങ്ങാക്കഷണങ്ങളിൽ ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കി അരമണിക്കൂർ മാറ്റി വെക്കുക.

ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. കടുക് പൊട്ടിയ ശേഷം തീ ഓഫ് ചെയ്യുകയോ അല്ലെങ്കിൽ തീ കുറച്ചു വെക്കുകയോ ചെയ്യുക. ചൂടായ എണ്ണയിലേക്ക് കറിവേപ്പില, കായപ്പൊടി, ഉലുവപ്പൊടി എന്നിവ ചേർക്കുക.

എണ്ണയുടെ ചൂടിൽ തന്നെ മുളകുപൊടിയും ചേർത്ത് നന്നായി ഇളക്കുക. മിശ്രിതം തയ്യാറാക്കൽ: തയ്യാറാക്കി വെച്ച ഈ മസാലക്കൂട്ട് ഉപ്പുവെള്ളം ഇറങ്ങി വന്നിരിക്കുന്ന മാങ്ങാക്കഷണങ്ങളിലേക്ക് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക.

രുചികരമായ മാങ്ങാ അച്ചാർ തയ്യാർ! ഇത് ഉണങ്ങിയ ജാറിലാക്കി സൂക്ഷിക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378661/traditional-sadya-style-mango-pickle-recipe-malayalam)