---
title: "നരേന്ദ്ര മോദി അയർലന്‍റിന്‍റെ സ്വാതന്ത്ര്യ ദിനമാണോ ആഘോഷിക്കുന്നത്....? പോക്കറ്റ് സ്ക്വയറിലെ നിറങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ പരിഹാസം"
english_title: "Congress Leader Pawan Khera Questions PM Modi's Pocket Square Colors On Independence Day"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378655/pawan-khera-pm-modi-pocket-square-ireland-flag-row"
published_at: "2026-08-15T14:23:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a802950ef52c_pawan-khera-pm-modi-pocket-square-ireland-flag-row.jpg"
keywords: ["Narendra Modi", "Pawan Khera", "Independence Day", "Congress"]
---

# നരേന്ദ്ര മോദി അയർലന്‍റിന്‍റെ സ്വാതന്ത്ര്യ ദിനമാണോ ആഘോഷിക്കുന്നത്....? പോക്കറ്റ് സ്ക്വയറിലെ നിറങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ പരിഹാസം

> **Lead Summary:** ന്യൂഡൽഹി: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷമാണോ അതോ അയർലന്‍റിന്‍റെ സ്വാതന്ത്ര്യ ദിനമാണോ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഘോഷിച്ചതെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് പവൻ ഖേര രംഗത്തെത്തി.

## Article Content

ന്യൂഡൽഹി: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷമാണോ അതോ അയർലന്‍റിന്‍റെ സ്വാതന്ത്ര്യ ദിനമാണോ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഘോഷിച്ചതെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് പവൻ ഖേര രംഗത്തെത്തി.

ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രധാനമന്ത്രി മോദി ഓഫ്-വൈറ്റ് കുർത്തയും പൈജാമയും ബ്രൗൺ നിറത്തിലുള്ള സ്ലീവ്ലെസ് ജാക്കറ്റും ധരിച്ചാണ് എത്തിയത്. അദ്ദേഹത്തിന്റെ വസ്ത്രധാരണത്തിലെ പോക്കറ്റ് സ്ക്വയർ പച്ച, വെള്ള, കാവി നിറങ്ങളിലായിരുന്നു.

എന്നാൽ, ഈ നിറങ്ങൾ ഇന്ത്യൻ പതാകയിലെ ക്രമത്തിലല്ല ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പവൻ ഖേര പരിഹാസവുമായി എക്സ് പ്ലാറ്റ്ഫോമിൽ കുറിപ്പ് പങ്കുവച്ചത്. അയർലന്‍റിന്റെ പതാകയിൽ പച്ച, വെള്ള, കാവി നിറങ്ങൾ ഇടത്തുനിന്ന് വലത്തോട്ട് എന്ന ക്രമത്തിലാണുള്ളത്.

പ്രധാനമന്ത്രിയുടെ പോക്കറ്റ് സ്ക്വയറിലെ അതേ പാറ്റേൺ ചൂണ്ടിക്കാട്ടിയായിരുന്നു ഖേരയുടെ വിമർശനം. പോസ്റ്റിൽ ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷമാണോ അതോ അയർലന്‍റിന്‍റെ സ്വാതന്ത്ര്യ ദിനമാണോ പ്രധാനമന്ത്രി ആഘോഷിച്ചതെന്ന പരിഹാസ ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

2014 മുതൽ പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന വസ്ത്രധാരണം, പ്രത്യേകിച്ച് തലപ്പാവുകൾ, വലിയ ശ്രദ്ധാകേന്ദ്രമാകാറുണ്ട്. രാജസ്ഥാനി, ഗുജറാത്തി സംസ്കാരങ്ങളുടെ പ്രതിഫലനമായ വർണ്ണാഭമായ തലപ്പാവുകൾ അദ്ദേഹം പതിവായി ധരിക്കാറുണ്ട്.

ഇത്തവണ ചെങ്കോട്ടയിലെ തന്റെ 13-ാമത് പ്രസംഗത്തിനായി എത്തിയ പ്രധാനമന്ത്രി ബന്ദ്‌നി പ്രിന്റിലുള്ള തലപ്പാവാണ് അണിഞ്ഞത്.പ്രധാനമന്ത്രിയുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള ഈ പുതിയ വിമർശനം സ്വാതന്ത്ര്യദിനത്തിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. വിഷയത്തിൽ ബിജെപി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

**English Summary:**

Congress leader Pawan Khera criticized PM Narendra Modi's Independence Day attire, questioning if he was celebrating India's 80th Independence Day or Ireland's. Khera pointed out that the green, white, and saffron pocket square on Modi's outfit followed the same left-to-right order as the Irish flag, not the Indian flag. The post sparked debate online. The BJP has not officially responded. Modi wore an off-white kurta, pajama, brown sleeveless jacket, and a bandhani print turban for his 13th Red Fort speech.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378655/pawan-khera-pm-modi-pocket-square-ireland-flag-row)