---
title: " നൈജീരിയൻ ബന്ധവും യുവതിയുടെ സഹായവും! കാസർകോട് എംഡിഎംഎ കേസിൽ നിർണായക വിവരങ്ങൾ പുറത്ത് "
english_title: "Kasargod MDMA Case Nigeria Link Youth Congress Accused Foreign Trips"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378650/kasargod-mdma-case-nigeria-link-youth-congress-accused-foreign-trips"
published_at: "2026-08-15T14:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a80264b508d5_kasargod-mdma-case-nigeria-link-youth-congress-accused-foreign-trips.jpg"
keywords: ["Kasargod MDMA Case", "Drug Trafficking", "Youth Congress", "Abdulsalam"]
---

#  നൈജീരിയൻ ബന്ധവും യുവതിയുടെ സഹായവും! കാസർകോട് എംഡിഎംഎ കേസിൽ നിർണായക വിവരങ്ങൾ പുറത്ത് 

> **Lead Summary:** **കാസർകോട്: ** കാസർകോട് എഡിഎംഎ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ലഹരി ഇടപാടിൽ പ്രതികൾക്ക് നൈജീരിയൻ ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതി സൈനുൽ ആബിദ് ബെംഗളൂരുവിൽ എത്തി നൈജീരിയൻ സംഘത്തിൽ നിന്ന് എംഡിഎംഎ വാങ്ങിയെന്നാണ് വിവരം.

## Article Content

**കാസർകോട്: ** കാസർകോട് എഡിഎംഎ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ലഹരി ഇടപാടിൽ പ്രതികൾക്ക് നൈജീരിയൻ ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതി സൈനുൽ ആബിദ് ബെംഗളൂരുവിൽ എത്തി നൈജീരിയൻ സംഘത്തിൽ നിന്ന് എംഡിഎംഎ വാങ്ങിയെന്നാണ് വിവരം.

ഇടനിലക്കാരില്ലാതെയാണ് നൈജീരിയൻ സംഘവുമായുള്ള ആബിദിന്റെ ഇടപാടുകൾ നടന്നത്. ബെംഗളൂരുവിൽ നിന്ന് സ്വകാര്യ ബസിലാണ് എംഡിഎംഎ എറണാകുളത്ത് എത്തിച്ചതെന്നും വ്യക്തമായിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നുള്ള ലഹരി കടത്തിൽ മറ്റൊരു യുവതിയുടെ സഹായം ലഭിച്ചതായും സൂചനയുണ്ട്. പ്രതികളെ റിമാൻഡ് ചെയ്യുന്നതിന് മുമ്പ് ചോദ്യം ചെയ്തപ്പോഴാണ് അന്വേഷണ സംഘത്തിന് ഈ നിർണായക വിവരങ്ങൾ ലഭിച്ചത്.

അതേസമയം, എംഡിഎംഎ കേസ് പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വിദേശ യാത്രകളും അന്വേഷണ പരിധിയിലുണ്ട്. പ്രതി അബ്ദുൾ സലാം ഒരു വർഷത്തിനിടെ നിരവധി വിദേശ യാത്രകൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം. തായ്‌ലൻഡ്, മലേഷ്യ, യുഎഇ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള യാത്ര ലഹരി ഇടപാടുകളുടെ ഭാഗമായിരുന്നുവെന്നാണ് സംശയം.

വിദേശത്ത് ഒളിവിലുള്ള കുപ്രസിദ്ധ ഗുണ്ടാ നേതാവ് അനസ് പെരുമ്പാവൂരിന്റെ ലഹരി ഇടപാടുകളിൽ ഇയാൾക്ക് പങ്കുണ്ടെന്നും സൂചനയുണ്ട്. അബ്ദുൾ സലാം നേരത്തെ അനസ് പെരുമ്പാവൂരിന്റെ സംഘത്തിൽ പ്രവർത്തിച്ചിരുന്ന ആളാണ്. മറ്റൊരു പ്രതിയായ സൈനുൽ ആബിദിന്റെ മുൻകാല കേസുകളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സൈബർ തട്ടിപ്പ് അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ആബിദ്.

അതേസമയം കാസര്‍കോട് എംഡിഎംഎ കേസില്‍ പൊലീസ് അന്വേഷണം എങ്ങുമെത്തുന്നില്ലെന്ന് വിമർശനമുണ്ട്. പൊലീസ് അന്വേഷണം മരവിച്ച പോലെയാണെന്നും എംഡിഎംഎയുടെ ഉറവിടം പോലും കണ്ടെത്തിയിട്ടില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

English Summary:

In the Kasaragod MDMA case, police have found a Nigerian connection. Accused Zainul Abid allegedly procured MDMA directly from a Nigerian gang in Bengaluru and transported it by private bus to Ernakulam. A woman's help is also suspected. Meanwhile, Youth Congress worker Abdul Salam's multiple foreign trips to Thailand, Malaysia and UAE in the past year are under probe for suspected drug links. Police also suspect his connection with fugitive gangster Anas Perumbavoor. Zainul Abid has prior cases including cyber fraud.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378650/kasargod-mdma-case-nigeria-link-youth-congress-accused-foreign-trips)