---
title: "  സന്തോഷമായോ? സ്കൂൾ ഓണപ്പരീക്ഷകളിൽ മാറ്റം; ഓഗസ്റ്റ് 21-ലെ എട്ടാം ക്ലാസ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റി!"
english_title: "Kerala School Onam Exam Rescheduled Class 8 Exam September 1"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378640/kerala-school-onam-exam-rescheduled-class-8-september-1"
published_at: "2026-08-15T13:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a801da8ae049_kerala-school-onam-exam-rescheduled-class-8-september-1.jpg"
keywords: ["Kerala Schools", "Onam Exam", "Exam Postponed", "Onam Holidays 2026"]
---

#   സന്തോഷമായോ? സ്കൂൾ ഓണപ്പരീക്ഷകളിൽ മാറ്റം; ഓഗസ്റ്റ് 21-ലെ എട്ടാം ക്ലാസ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റി!

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്തെ സ്കൂളുകളിലെ ഓണപ്പരീക്ഷയിൽ മാറ്റം. ഓണാഘോഷ ദിവസം നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിയത്. ഓഗസ്റ്റ് 21-ന് നടക്കേണ്ടിയിരുന്ന 8-ാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്തെ സ്കൂളുകളിലെ ഓണപ്പരീക്ഷയിൽ മാറ്റം. ഓണാഘോഷ ദിവസം നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിയത്. ഓഗസ്റ്റ് 21-ന് നടക്കേണ്ടിയിരുന്ന 8-ാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

സ്കൂളുകളിലെ ഓണാഘോഷ ദിവസം പരീക്ഷ നടത്തുന്നതിൽ വിദ്യാർത്ഥികളും അധ്യാപകരും വ്യാപകമായി പരാതി ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് പരീക്ഷ മാറ്റാൻ തീരുമാനിച്ചത്. ഓഗസ്റ്റ് 21-ന് സ്കൂളുകളിൽ ഓണാഘോഷം നടത്തി അന്ന് സ്കൂളുകൾ അടയ്ക്കും.

ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31-ന് സ്കൂളുകൾ തുറക്കും. മാറ്റിവെച്ച 8-ാം ക്ലാസ് പരീക്ഷ സെപ്റ്റംബർ 1-ന് നടത്തും. പരീക്ഷ മാറ്റിയതോടെ വിദ്യാർത്ഥികൾക്ക് ഓണം ആഘോഷിക്കാൻ കൂടുതൽ സമയം ലഭിക്കും.

English Summary:

The Kerala Education Department has rescheduled school Onam exams. The Class 8 exam scheduled for August 21, which coincided with Onam celebrations, has been postponed to September 1. Schools will hold Onam celebrations on August 21 and close for holidays. They will reopen on August 31. The decision comes after widespread complaints from students and teachers about holding exams on the festival day.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378640/kerala-school-onam-exam-rescheduled-class-8-september-1)