---
title: "'കരുത്തോടെ മുന്നോട്ടു പോകൂ;'ലയണൽ മെസ്സിയുടെ പോസ്റ്റിന് താഴെ കമന്റുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ"
english_title: "Cristiano Ronaldo Comment on Lionel Messi Instagram Post Breaks Record"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378638/cristiano-ronaldo-comment-on-lionel-messi-instagram-post-record"
published_at: "2026-08-15T13:16:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a801a1f4dabb_cristiano-ronaldo-comment-on-lionel-messi-instagram-post-record.jpg"
keywords: ["Lionel Messi", "Cristiano Ronaldo", "Instagram Record", "Football"]
---

# 'കരുത്തോടെ മുന്നോട്ടു പോകൂ;'ലയണൽ മെസ്സിയുടെ പോസ്റ്റിന് താഴെ കമന്റുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

> **Lead Summary:** **ബ്യൂണസ് ഏറീസ്: [ **പിതാവിന്റെ വിയോഗത്തിനു പിന്നാലെ ഫുട്ബോൾ താരം ലയണൽ മെസ്സി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വൈകാരിക കുറിപ്പിനു താഴെ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ കുറിച്ച കമന്റ് ലോകമെമ്പാടുമുള്ള ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

## Article Content

**ബ്യൂണസ് ഏറീസ്: [ **പിതാവിന്റെ വിയോഗത്തിനു പിന്നാലെ ഫുട്ബോൾ താരം ലയണൽ മെസ്സി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വൈകാരിക കുറിപ്പിനു താഴെ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ കുറിച്ച കമന്റ് ലോകമെമ്പാടുമുള്ള ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കളിക്കളത്തിലെ കടുത്ത മത്സരങ്ങൾക്കപ്പുറം പ്രതിസന്ധി ഘട്ടത്തിൽ മെസ്സിയെ ചേർത്തുപിടിക്കുന്ന ക്രിസ്റ്റ്യാനോയുടെ സമീപനം വലിയ രീതിയിലാണ് ചർച്ചയായത്. ഇപ്പോഴിതാ ക്രിസ്റ്റ്യാനോയുടെ ആ വാക്കുകൾ സോഷ്യൽ മീഡിയയിൽ പുതിയ ചരിത്രമാണ് കുറിച്ചിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിക്കുന്ന കമന്റായി ഇത് മാറി. 'ബുദ്ധിമുട്ടേറിയ സമയത്ത് താങ്കൾക്കും കുടുംബത്തിനും സ്നേഹപൂർണമായ ആലിംഗനം. ലിയോ, കരുത്തോടെ മുന്നോട്ടു പോകൂ' എന്നാണ് ക്രിസ്റ്റ്യാനോ കമന്റായി കുറിച്ചത്.

ഈ വാക്കുകൾ ആരാധകരുടെ ഹൃദയം കീഴടക്കുക മാത്രമല്ല ചെയ്തത്, കമന്റ് പോസ്റ്റ് ചെയ്ത് വെറും മൂന്ന് ദിവസത്തിനുള്ളിൽ തന്നെ 6.5 ദശലക്ഷത്തിലധികം (65 ലക്ഷം) ലൈക്കുകളാണ് ഇതിന് ലഭിച്ചത്.

ഇതിനുമുമ്പ് കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് മാറുന്ന വേളയിൽ റൊണാൾഡോ കുറിച്ച മറ്റൊരു കമന്റിന് ലഭിച്ച 6 ദശലക്ഷം ലൈക്കുകളുടെ റെക്കോഡാണ് ഈ പുതിയ നേട്ടത്തിലൂടെ വഴിമാറിയത്. കായിക ലോകത്തിന്റെ അതിരുകൾ ഭേദിച്ച് രണ്ട് ഇതിഹാസ താരങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ് ഈ സംഭവം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378638/cristiano-ronaldo-comment-on-lionel-messi-instagram-post-record)