---
title: "ഇന്ത്യൻ വനിതാ ക്രിക്കറ്റേഴ്സിന് തിരിച്ചടി; പരിക്കേറ്റ ജമീമ റോഡ്രിഗസിന് ഏഷ്യാ കപ്പും ഏഷ്യൻ ഗെയിംസും നഷ്ടമാകും"
english_title: "Jemimah Rodrigues Ruled Out of Asia Cup and Asian Games Due to Injury"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378633/jemimah-rodrigues-ruled-out-of-asia-cup-and-asian-games-due-to-injury"
published_at: "2026-08-15T12:36:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8010622f08f_jemimah-rodrigues-ruled-out-of-asia-cup-and-asian-games-due-to-injury.jpg"
keywords: ["Jemimah Rodrigues", "Indian Women Cricket Team", "Asia Cup", "Asian Games"]
---

# ഇന്ത്യൻ വനിതാ ക്രിക്കറ്റേഴ്സിന് തിരിച്ചടി; പരിക്കേറ്റ ജമീമ റോഡ്രിഗസിന് ഏഷ്യാ കപ്പും ഏഷ്യൻ ഗെയിംസും നഷ്ടമാകും

> **Lead Summary:** **ലണ്ടൻ: [ **ഇംഗ്ലണ്ടിൽ നടക്കുന്ന 'ദി ഹൺഡ്രഡ്' ടൂർണമെന്റിനിടെ പരിക്കേറ്റ പ്രമുഖ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജമീമ റോഡ്രിഗസിന് വരാനിരിക്കുന്ന ഏഷ്യാ കപ്പും ഏഷ്യൻ ഗെയിംസും പൂർണ്ണമായും നഷ്ടമാകും.

## Article Content

**ലണ്ടൻ: [ **ഇംഗ്ലണ്ടിൽ നടക്കുന്ന 'ദി ഹൺഡ്രഡ്' ടൂർണമെന്റിനിടെ പരിക്കേറ്റ പ്രമുഖ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജമീമ റോഡ്രിഗസിന് വരാനിരിക്കുന്ന ഏഷ്യാ കപ്പും ഏഷ്യൻ ഗെയിംസും പൂർണ്ണമായും നഷ്ടമാകും.

വലത് കാൽത്തുടയിലെ പേശികൾക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് താരത്തിന് മാസങ്ങളുടെ വിശ്രമം വേണ്ടിവരുന്നത്. കഴിഞ്ഞ ആഗസ്റ്റ് മൂന്നിനാണ് ജമീമയ്ക്ക് മത്സരത്തിനിടയിൽ പരിക്കേൽക്കുന്നത്.

തുടർന്ന് ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിലെ ബി.സി.സി.ഐ. മെഡിക്കൽ സംഘം നടത്തിയ വിശദമായ പരിശോധനയിലാണ് പരിക്കിന്റെ ഗൗരവം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഇംഗ്ലണ്ടിൽ നടന്ന ടൂർണമെന്റിൽ സതേൺ ബ്രേവ് ടീമിനായി കളിക്കുന്നതിനിടയിലാണ് നിർഭാഗ്യകരമായ ഈ പരിക്കേറ്റത്. ടൂർണമെന്റിൽ അങ്ങേയറ്റം മികച്ച ഫോമിലായിരുന്ന താരം കളിച്ച 6 ഇന്നിങ്‌സുകളിൽ നിന്നായി ആകെ 143 റൺസ് നേടിയിരുന്നു.

കൂടാതെ രണ്ട് തവണ മാളിൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയാണ് താരം തിളങ്ങിയിരുന്നത്. ദേശീയ ടീമിന് വലിയ മുതൽക്കൂട്ടായിരുന്ന താരത്തിന്റെ അസാന്നിധ്യം ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.

ജമീമയ്ക്ക് പകരക്കാരിയായി യുവതാരം പ്രതിക റാവലിനെയാണ് ഏഷ്യ കപ്പ് ടീമിൽ ബി.സി.സി.ഐ. ഉൾപ്പെടുത്തിയിരിക്കുന്നത്. ദുബായിൽ വെച്ച് ഈ മാസം 28 മുതൽ സെപ്റ്റംബർ 13 വരെയാണ് വരാനിരിക്കുന്ന വനിതാ ഏഷ്യാ കപ്പ് മത്സരങ്ങൾ അരങ്ങേറുന്നത്.

ഇതിനുപുറമെ ജപ്പാനിലെ ഐചി-നഗോയയിൽ സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെയാണ് ഏഷ്യൻ ഗെയിംസ് മത്സരങ്ങൾ നടക്കാനിരിക്കുന്നത്. ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ധാന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ്മ, ഭാരതി ഫുൽമാലി, ദീപ്തി ശർമ്മ, റിച്ച ഘോസ് (വിക്കറ്റ് കീപ്പർ), ജി. കമാലിനി (വിക്കറ്റ് കീപ്പർ), അരുന്ധതി റെഡ്ഡി, പ്രേമ റാവത്ത്, രാധാ യാദവ്, ശ്രീ ചരണി, രേണുക താക്കൂർ, നന്ദി ശർമ്മ, ക്രാന്തി ഗൗഡ്, പ്രതിക റാവൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378633/jemimah-rodrigues-ruled-out-of-asia-cup-and-asian-games-due-to-injury)