---
title: "വേണ്ടെന്ന് പറഞ്ഞിട്ടും കേട്ടില്ല...! പാർട്ടി നേതൃത്വത്തെ ഞെട്ടിച്ച് നാടകീയ രംഗങ്ങൾ, എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണ്ണമായി പാടി"
english_title: "Independence Day 2026 AICC Headquarters Vande Mataram Rahul Gandhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378616/independence-day-2026-aicc-headquarters-vande-mataram-rahul-gandhi-"
published_at: "2026-08-15T11:02:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ffa2d2c214_independence-day-2026-aicc-headquarters-vande-mataram-rahul-gandhi.jpg"
keywords: ["Independence Day", "Vande Mataram", "Rahul Gandhi", "Sonia Gandhi", "80th Independence Day"]
---

# വേണ്ടെന്ന് പറഞ്ഞിട്ടും കേട്ടില്ല...! പാർട്ടി നേതൃത്വത്തെ ഞെട്ടിച്ച് നാടകീയ രംഗങ്ങൾ, എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണ്ണമായി പാടി

> **Lead Summary:** **ദില്ലി: **എൺപതാം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ. കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചു. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത ചടങ്ങിലാണ് സംഭവം നടന്നത്.

## Article Content

**ദില്ലി: **എൺപതാം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ. കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചു. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത ചടങ്ങിലാണ് സംഭവം നടന്നത്.

ചടങ്ങിനിടയിൽ സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഗാനം നിർത്തുവാൻ ആവശ്യപ്പെട്ടെങ്കിലും, അത് മുഖവിലയ്ക്കെടുക്കാതെ വന്ദേമാതരം പൂർണ്ണമായി ആലപിക്കുകയായിരുന്നു. രാജ്യവ്യാപകമായി ശ്രദ്ധേയമായ ഈ സംഭവം രാഷ്ട്രീയ കേന്ദ്രങ്ങളിലും ചർച്ചയായിട്ടുണ്ട്. 

അതേസമയം സംസ്ഥാനത്ത് 80-ാമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായ ചടങ്ങുകളോടെ നടന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ദേശീയ പതാക ഉയർത്തി. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി പതാക ഉയർത്തിയത്. സംസ്ഥാന സര്‍ക്കാര്‍ വന്ദേമാതരം ഒഴിവാക്കിയിരുന്നു.

വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്നുള്ള പുഷ്പവൃഷ്ടിയും നടന്നു. വിവിധ സേനാവിഭാഗങ്ങൾ, അശ്വാരൂഢസേന, എൻസിസി, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ തുടങ്ങിയവരുടെ പരേഡും മുഖ്യമന്ത്രി അഭിവാദ്യം ചെയ്തു. സംസ്ഥാനത്തെ പതിനാലു ജില്ലകളിലും ജില്ലാ ആസ്ഥാനങ്ങളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നടന്നു.

English Summary:

Dramatic scenes unfolded at the AICC headquarters in Delhi on the 80th Independence Day. Vande Mataram was sung in full during the event attended by Rahul Gandhi, Sonia Gandhi and Mallikarjun Kharge. Reports said that despite requests by Sonia Gandhi and Mallikarjun Kharge to stop, the song was completed in its entirety.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378616/independence-day-2026-aicc-headquarters-vande-mataram-rahul-gandhi-)