---
title: "കേട്ടത് ശരിയാണ്...ഓണം അടിച്ചുപൊളിക്കാം...! സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസും ഉത്സവബത്തയും; വിതരണം ഓഗസ്റ്റ് 17 മുതൽ"
english_title: "Kerala Onam Bonus 2026 Govt Employees Teachers Pensioners"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378610/kerala-onam-bonus-2026-govt-employees-teachers-pensioners"
published_at: "2026-08-15T10:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ff687b626f_kerala-onam-bonus-2026-govt-employees-teachers-pensioners.jpg"
keywords: ["Onam Bonus", "Govt Employees", "Pensioners", "Festival Allowance"]
---

# കേട്ടത് ശരിയാണ്...ഓണം അടിച്ചുപൊളിക്കാം...! സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസും ഉത്സവബത്തയും; വിതരണം ഓഗസ്റ്റ് 17 മുതൽ

> **Lead Summary:** **തിരുവനന്തപുരം: ** ഓണം പ്രമാണിച്ച് സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസ് അനുവദിച്ച് സർക്കാർ ഉത്തരവായി. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് 3000 രൂപ പ്രത്യേക ഉത്സവബത്ത ലഭിക്കും. സർവീസ് പെൻഷൻകാർക്ക് 1250 രൂപയാണ് പ്രത്യേക ഉത്സവബത്തയായി നൽകുന്നത്.

## Article Content

**തിരുവനന്തപുരം: ** ഓണം പ്രമാണിച്ച് സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസ് അനുവദിച്ച് സർക്കാർ ഉത്തരവായി. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് 3000 രൂപ പ്രത്യേക ഉത്സവബത്ത ലഭിക്കും. സർവീസ് പെൻഷൻകാർക്ക് 1250 രൂപയാണ് പ്രത്യേക ഉത്സവബത്തയായി നൽകുന്നത്.

പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെൻഷൻകാർക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ഓഗസ്റ്റ് 17 മുതൽ ആനുകൂല്യങ്ങളുടെ വിതരണം ആരംഭിക്കും. ഇതോടൊപ്പം ഓണം അഡ്വാൻസും സർക്കാർ അനുവദിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാർക്ക് 20,000 രൂപയാണ് അഡ്വാൻസ് തുകയായി ലഭിക്കുക. പാർട്ട് ടൈം, കണ്ടിൻജന്റ് ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് 6000 രൂപയും ഓണം അഡ്വാൻസായി ലഭിക്കും.

English Summary:

Ahead of Onam, the Kerala government has announced Rs 4,500 bonus for government employees and teachers. Those not eligible for bonus will get a special festival allowance of Rs 3,000. Service pensioners will receive Rs 1,250 as special allowance, which will also be given to those who retired under the contributory pension scheme. Distribution will begin from August 17. The government has also sanctioned an Onam advance of Rs 20,000 for all government employees. Part-time and contingent employees will get an advance of Rs 6,000.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378610/kerala-onam-bonus-2026-govt-employees-teachers-pensioners)