---
title: "'ഭർത്താവും ബന്ധുക്കളും നിരന്തരം പണം ആവശ്യപ്പെട്ട് സമ്മർദത്തിലാക്കി'; യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കുടുംബം"
english_title: "Palakkad Edathanattukara Woman Death: Family Alleges Financial Pressure"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378578/palakkad-edathanattukara-woman-death-family-alleges-financial-pressure"
published_at: "2026-08-15T06:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7fb56c07038_palakkad-edathanattukara-woman-death-family-alleges-financial-pressure.jpg"
keywords: ["Sahadiya Nasrin Death", "Women Death", "Suicide", "Palakkad Women Death"]
---

# 'ഭർത്താവും ബന്ധുക്കളും നിരന്തരം പണം ആവശ്യപ്പെട്ട് സമ്മർദത്തിലാക്കി'; യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കുടുംബം

> **Lead Summary:** പാലക്കാട്: പാലക്കാട് എടത്താനാട്ടുകരയിൽ യുവതി ഭർതൃവീട്ടിൽ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. അലനല്ലൂർ സ്വദേശിയായ സഹദിയ നസ്റിനാണ് മരിച്ചത്. ഭർത്താവ് ജിംഷാദും ബന്ധുക്കളും നിരന്തരം പണം ആവശ്യപ്പെട്ട് സമ്മർദത്തിലാക്കിയതിനെ തുടർന്നാണ് സഹദിയ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ പരാതി.

## Article Content

പാലക്കാട്: പാലക്കാട് എടത്താനാട്ടുകരയിൽ യുവതി ഭർതൃവീട്ടിൽ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. അലനല്ലൂർ സ്വദേശിയായ സഹദിയ നസ്റിനാണ് മരിച്ചത്. ഭർത്താവ് ജിംഷാദും ബന്ധുക്കളും നിരന്തരം പണം ആവശ്യപ്പെട്ട് സമ്മർദത്തിലാക്കിയതിനെ തുടർന്നാണ് സഹദിയ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ പരാതി.

കഴിഞ്ഞ ശനിയാഴ്ചയാണ് സഹദിയ വാടകവീട്ടിൽ തൂങ്ങിമരിച്ചത്. രണ്ടരവർഷം മുമ്പായിരുന്നു ജിംഷാദിന്റെയും സഹദിയയുടെയും വിവാഹം. ആരോഗ്യബുദ്ധിമുട്ടുകൾ കാരണം ഒരു മാസമായി ജിംഷാദ് ജോലിക്ക് പോയിരുന്നില്ല. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.

പണം ആവശ്യപ്പെട്ട് ജിംഷാദും ബന്ധുക്കളും സഹദിയയെ നിരന്തരം സമ്മർദത്തിലാക്കിയിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. വിവാഹസമയത്ത് ഏഴ് പവൻ സ്വർണം നൽകിയിരുന്നതായും അത് ജിംഷാദ് വിറ്റ് തുലച്ചതായും സഹദിയയുടെ സഹോദരൻ എസ്.ബി. സുഹൈൽ പറഞ്ഞു.

സുഹൃത്തുക്കളുടെ പേരിലടക്കം സഹദിയ വായ്പയെടുത്ത് ജിംഷാദിന് നൽകിയിരുന്നതായും സുഹൈൽ ആരോപിച്ചു.

ഇത്തരത്തിൽ നൽകിയ പണം തിരിച്ചടയ്ക്കാതിരിക്കുകയും സഹദിയയെ ജിംഷാദ് മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് സഹോദരന്റെ ആരോപണം. സംഭവത്തിൽ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടരുന്നത്.

നാട്ടുകൽ പൊലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ തർക്കത്തിലാണ് യുവതി ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ, സംഭവത്തിൽ കുടുംബം ഉന്നയിച്ച ആരോപണങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

സഹദിയയുടെ കുടുംബം നൽകിയ പരാതിയിൽ ജിംഷാദിന്റെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ ശേഖരിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കുടുംബം ഉന്നയിച്ച ആരോപണങ്ങൾ അന്വേഷണത്തിലൂടെ പരിശോധിച്ചുവരികയാണ്.

**ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം ചിന്തകൾ ഉണ്ടാകുന്നവർ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുകയും വിശ്വസിക്കുന്നവരോട് സംസാരിക്കുകയും ചെയ്യേണ്ടതാണ്. 'ദിശ' ഹെൽപ് ലൈനിൽ 1056 എന്ന ടോൾ ഫ്രീ നമ്പറിലും 0471-2552056 എന്ന നമ്പറിലും ബന്ധപ്പെടാം.**

**English Summary:**

A woman from Alanallur, Sahadiya Nasrin, died at a rented house in Edathanattukara, Palakkad. Her family has alleged that her husband Jimshad and his relatives repeatedly pressured her for money, contributing to her death. Sahadiya and Jimshad had married two and a half years ago. Her brother S.B. Suhail alleged that seven sovereigns of gold given at the time of marriage were sold by Jimshad and that Sahadiya had taken loans, including in friends’ names, and given the money to him. Nattukal Police are investigating the case. Police said their preliminary finding was that the death occurred amid disputes linked to severe financial difficulties and that Jimshad’s financial transactions would be examined as part of a detailed investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378578/palakkad-edathanattukara-woman-death-family-alleges-financial-pressure)