---
title: "'ഇതെന്താ വെള്ളരിക്കാ പട്ടണമോ? വിരട്ടലും ഭീഷണിയുമൊന്നും കേരളത്തില്‍ വേണ്ട'; എസ് സുരേഷിന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കെ ടി ജലീല്‍"
english_title: "KT Jaleel Slams BJP Leader Over Vande Mataram Remark Against CM VD Satheesan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378574/kt-jaleel-response-vande-mataram-controversy-vd-satheesan"
published_at: "2026-08-14T22:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7f4df0480f9_kt-jaleel-response-vande-mataram-controversy-vd-satheesan.jpg"
keywords: ["KT Jaleel", "S Suresh", "Vande Mataram", "Independence Day"]
---

# 'ഇതെന്താ വെള്ളരിക്കാ പട്ടണമോ? വിരട്ടലും ഭീഷണിയുമൊന്നും കേരളത്തില്‍ വേണ്ട'; എസ് സുരേഷിന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കെ ടി ജലീല്‍

> **Lead Summary:** മലപ്പുറം: സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തുമ്പോള്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ വന്ദേമാതരം മുഴുവനായി പാടിയില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് വലുതായിരിക്കുമെന്ന ബിജെപി ജനറല്‍ സെക്രട്ടറി എസ് സുരേഷിന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ കെ ടി ജലീല്‍.

## Article Content

മലപ്പുറം: സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തുമ്പോള്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ വന്ദേമാതരം മുഴുവനായി പാടിയില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് വലുതായിരിക്കുമെന്ന ബിജെപി ജനറല്‍ സെക്രട്ടറി എസ് സുരേഷിന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ കെ ടി ജലീല്‍.

വന്ദേമാതരം മുഴുവന്‍ പാടണമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും വിരട്ടലും ഭീഷണിയുമൊന്നും കേരളത്തില്‍ വേണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വന്ദേമാതരത്തിലെ ആദ്യത്തെ രണ്ടു പാരഗ്രാഫുകൾ വേണ്ടവര്‍ക്ക് ചൊല്ലാം.

മുഴുവന്‍ ചൊല്ലണമെന്നുള്ളവര്‍ക്ക് അങ്ങനെയുമാകാം. ദേശീയഗാനം തന്നെയാണ് മുഖ്യമെന്നും കെ ടി ജലീൽ കുറിച്ചു.

**കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം**

എന്ത് വിവരമറിയും? ഇതെന്താ വെള്ളരിക്കാ പട്ടണമോ? വിരട്ടലും ഭീഷണിയുമൊന്നും കേരളത്തില്‍ വേണ്ട. വന്ദേമാതരം മുഴുവന്‍ പാടണമെന്ന് എവിടെയും പറഞ്ഞിട്ടില്ല. അതിലെ ആദ്യത്തെ രണ്ടു പാരകള്‍ വേണ്ടവര്‍ക്ക് ചൊല്ലാം.

മുഴുവന്‍ ചൊല്ലണമെന്നുള്ളവര്‍ക്ക് അങ്ങിനെയുമാകാം. ദേശീയഗാനം തന്നെയാണ് മുഖ്യം. വന്ദേമാതരത്തെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതുമാണ് കുറ്റകരം.

ബഹുദൈവ ആരാധന കടന്നു വരുന്ന വരികള്‍ ചൊല്ലാം ഏകദൈവ വിശ്വാസികള്‍ക്ക് കഴിയില്ല. അവരെ നിര്‍ബന്ധിച്ച് അത് ചൊല്ലിപ്പിക്കാനും കഴിയില്ല.

**English Summary:**

> Former Minister and CPI(M) leader KT Jaleel criticized BJP General Secretary Suresh for his remark that there would be "serious consequences" if CM VD Satheesan did not sing the full Vande Mataram on Independence Day. In a Facebook post, Jaleel said there is no rule to sing the full song and that only the first two stanzas are necessary. He added that forcing people to sing lines with references to polytheism is not possible for monotheists and called for avoiding threats in Kerala.

**
**

**

**

**

**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378574/kt-jaleel-response-vande-mataram-controversy-vd-satheesan)