---
title: "ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്, ചോദിച്ചത് മൂന്ന് കോടി, കൈക്കലാക്കിയത് 87 ലക്ഷം, ദമ്പതികൾ അറസ്റ്റില്‍"
english_title: "Couple Arrested In Thrissur For Cheating Rs 87 Lakh With Fake Jewellery Business"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378568/thrissur-couple-arrested-87-lakh-jewellery-fraud-case"
published_at: "2026-08-14T22:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7f435d9f39e_thrissur-couple-arrested-87-lakh-jewellery-fraud-case.jpg"
keywords: ["Jewellery Fraud", "Couple Arrested", "Fraud Case", "Thrissur News"]
---

# ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്, ചോദിച്ചത് മൂന്ന് കോടി, കൈക്കലാക്കിയത് 87 ലക്ഷം, ദമ്പതികൾ അറസ്റ്റില്‍

> **Lead Summary:** തൃശൂർ: മതിലകം പുതിയ കാവിൽ 'എസ്.ആർ.ഗോൾഡ്' എന്ന പേരിൽ ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. പാപ്പിനിവട്ടം ചിറ്റൂർക്കാട്ടിൽ വീട്ടിൽ സുധീർ , ഭാര്യ സുബൈദ എന്നിവരെയാണ് മതിലകം പോലീസ് പൊന്നാനിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

## Article Content

തൃശൂർ: മതിലകം പുതിയ കാവിൽ 'എസ്.ആർ.ഗോൾഡ്' എന്ന പേരിൽ ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. പാപ്പിനിവട്ടം ചിറ്റൂർക്കാട്ടിൽ വീട്ടിൽ സുധീർ , ഭാര്യ സുബൈദ എന്നിവരെയാണ് മതിലകം പോലീസ് പൊന്നാനിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

മൂന്ന് കോടി രൂപ നിക്ഷേപിച്ചാൽ ജ്വല്ലറിയിൽ പാർട്ട്ണറാക്കാമെന്ന് വാഗ്ദാനം ചെയ്ത് പാലക്കാട് കുഴൽമന്ദം സ്വദേശിയിൽ നിന്നാണ് ഇവർ പണം തട്ടിയതെന്ന് പോലീസ് പറയുന്നു. 2025 ജൂൺ മാസത്തിന് ശേഷം പല തവണകളായാണ് തട്ടിപ്പ് നടന്നത്.

പരാതിക്കാരന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 56 ലക്ഷം രൂപ ഓൺലൈനായി പ്രതികളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിക്കുകയും, 31 ലക്ഷം രൂപ നേരിട്ട് പണമായി വാങ്ങുകയും ചെയ്തു. ആകെ തട്ടിയെടുത്ത തുക 87 ലക്ഷം രൂപയാണ്.

പരാതിക്കാരൻ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്ന് മതിലകം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മതിലകം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ രജീഷ് എസ്, എസ്.ഐ നെസിയ എം സാഹിബ്, ജി.എസ്.സി.പി.ഒ മാരായ പ്രബിൻ, ഷനിൽ, ഷിജീഷ്, സി.പി.ഒ ദിവ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതികളുടെ ചലനങ്ങൾ കണ്ടെത്തി പൊന്നാനിയിൽ നിന്ന് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

**English Summary:**

A couple from Chitturkad, Pappinivattam, was arrested from Ponnani in a case of cheating Rs 87 lakh by promising a partnership in a jewellery shop named 'SR Gold' in Mathilakam, Thrissur. Sudheer, 45, and his wife Subaida, 44, allegedly collected Rs 56 lakh through online transfers and Rs 31 lakh in cash from a Kuzhalmannam native between June 2025 onwards. The arrest was made by a team led by Mathilakam SHO Rajesh S.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378568/thrissur-couple-arrested-87-lakh-jewellery-fraud-case)