---
title: "കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ കേസ്: അർജുൻ ആയങ്കി റിമാൻഡിൽ, പൊലീസ് തിങ്കളാഴ്ച കസ്റ്റഡ‍ി അപേക്ഷ നൽകും"
english_title: " Arjun Ayanki Remanded In Case Of Threatening Kothamangalam CI"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378567/arjun-ayanki-remanded-kothamangalam-ci-threat-case"
published_at: "2026-08-14T21:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7f36b535183_arjun-ayanki-remanded-kothamangalam-ci-threat-case.jpg"
keywords: ["Arjun Ayanki", "Kothamangalam CI Threatening Case", "Facebook Post", "Arjun Ayanki Remanded"]
---

# കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ കേസ്: അർജുൻ ആയങ്കി റിമാൻഡിൽ, പൊലീസ് തിങ്കളാഴ്ച കസ്റ്റഡ‍ി അപേക്ഷ നൽകും

> **Lead Summary:** കൊച്ചി: കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ കോടതി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച വരെയാണ് റിമാൻഡ്. റിമാൻഡിലായ അർജുൻ ആയങ്കിയെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് കൊണ്ടുപോയി.

## Article Content

കൊച്ചി: കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ കോടതി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച വരെയാണ് റിമാൻഡ്. റിമാൻഡിലായ അർജുൻ ആയങ്കിയെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് കൊണ്ടുപോയി.

കോതമംഗലം മജിസ്ട്രേറ്റാണ് റിമാൻഡ് ഉത്തരവ് പുറപ്പെടുവിച്ചത്.സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് അർജുൻ ആയങ്കി കോതമംഗലം എസ്എച്ച്ഒ പ്രശാന്തിനെ ഭീഷണിപ്പെടുത്തിയത്.

> ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഭീഷണി. "സമാധാനമായി പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കാൻ അനുവദിക്കില്ല" എന്നായിരുന്നു പോസ്റ്റിലെ പരാമർശം.കോതമംഗലം, ഊന്നുകൽ സിഐമാരെ ഭീഷണിപ്പെടുത്തിയ കേസിൽ നേരത്തെ അർജുൻ ആയങ്കി അറസ്റ്റിലായിരുന്നു.

കണ്ണൂർ സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഞായറാഴ്ചയായിരുന്നു അറസ്റ്റ്. കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ വീട്ടിൽ നിന്നാണ് അർജുനെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

തുടർന്ന് തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി. തലശ്ശേരി സബ് ജയിലിൽ എത്തിയാണ് പ്രത്യേക അന്വേഷണസംഘം അർജുൻ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.ഇതിനിടയിലാണ് കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കി വീണ്ടും റിമാൻഡിലാകുന്നത്.

**English Summary:**

Arjun Ayanki has been remanded till Monday in the case of threatening Kothamangalam CI Prashanth via a Facebook post. The Kothamangalam Magistrate ordered the remand and he was shifted to Muvattupuzha Sub Jail. Ayanki was earlier arrested by Kannur Cyber Police and remanded for 14 days in another case related to threatening Kothamangalam and Oonnukkal CIs.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378567/arjun-ayanki-remanded-kothamangalam-ci-threat-case)