---
title: "വനിതാ പൊലീസുദ്യോഗസ്ഥയെ കരണത്തടിച്ചെന്ന് പരാതി, ബിജെപി എംഎൽഎയുടെ മകൾക്കെതിരെ കേസ്"
english_title: "BJP MLA's Daughter Allegedly Assaults Woman SI In Karnataka Temple"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378557/karnataka-bjp-mla-daughter-assault-woman-si-mandya"
published_at: "2026-08-14T19:42:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7f2a5568bd0_karnataka-bjp-mla-daughter-assault-woman-si-mandya.jpg"
keywords: ["BJP MLA", "Assault", "Woman SI", "Karnataka News"]
---

# വനിതാ പൊലീസുദ്യോഗസ്ഥയെ കരണത്തടിച്ചെന്ന് പരാതി, ബിജെപി എംഎൽഎയുടെ മകൾക്കെതിരെ കേസ്

> **Lead Summary:** ബെംഗളൂരു: കർണാടകയിൽ ബിജെപി എംഎൽഎയുടെ മകൾ വനിതാ പോലീസ് ഉദ്യോഗസ്ഥയെ മർദ്ദിച്ചു എന്ന് ആരോപണം. തുമകുരു റൂറൽ എംഎൽഎ ബി. സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യയാണ് മർദ്ദിച്ചതെന്നാണ് പരാതി.

## Article Content

ബെംഗളൂരു: കർണാടകയിൽ ബിജെപി എംഎൽഎയുടെ മകൾ വനിതാ പോലീസ് ഉദ്യോഗസ്ഥയെ മർദ്ദിച്ചു എന്ന് ആരോപണം. തുമകുരു റൂറൽ എംഎൽഎ ബി. സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യയാണ് മർദ്ദിച്ചതെന്നാണ് പരാതി.

മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലെ ആരതി ഉക്കട ക്ഷേത്രത്തിൽ പ്രത്യേക സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സബ് ഇൻസ്‌പെക്ടർ സവിതാ പാട്ടീലാണ് അതിക്രമത്തിന് ഇരയായത്.

ആഗസ്റ്റ് 12ന് രാത്രി 8.15ഓടെ ഭീമ അമാവാസി ആഘോഷങ്ങൾക്കിടെ ക്ഷേത്രവളപ്പിലാണ് സംഭവം. പരാതി പ്രകാരം, ഐശ്വര്യ മോശമായി സംസാരിക്കുകയും മുഖത്തടിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തു എന്നാണ് സവിത ആരോപിക്കുന്നത്.

ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഐശ്വര്യക്ക് അകത്തേക്കുള്ള പ്രവേശനം വൈകിയതിനെ തുടർന്നുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത് എന്നാണ് വിവരം. സംഭവത്തെ തുടർന്ന് സവിത നൽകിയ പരാതിയിൽ ക്യാതനഹള്ളി പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിത പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്

ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെട്ടിട്ടും ഐശ്വര്യയെ ഇതുവരെ കസ്റ്റഡിയിലെടുക്കുകയോ നോട്ടീസ് നൽകുകയോ ചെയ്തിട്ടില്ല.അതേസമയം വിവാദത്തിൽ പ്രതികരിച്ച ബിജെപി നേതാവ് സുരേഷ് ഗൗഡ മാപ്പ് ചോദിച്ചു.

> "എന്റെ മകൾ ക്ഷേത്രം സന്ദർശിച്ചിരുന്നു. ശ്രീകോവിലിനുള്ളിൽ പ്രവേശിക്കാൻ അഭ്യർത്ഥിച്ചപ്പോൾ പോലീസ് അനുവദിച്ചില്ല. ഒരു സർക്കിൾ ഇൻസ്‌പെക്ടറെ കടത്തിവിട്ടിട്ടും മകളെ അനുവദിച്ചില്ല.

> അതിനിടെ പോലീസ് ഉദ്യോഗസ്ഥ എന്റെ മകളെ ചീത്ത വിളിച്ചു. തുടർന്നാണ് വഴക്കുണ്ടായത്. മകൾ ഉദ്യോഗസ്ഥയെ അടിക്കുന്ന വീഡിയോ ഞാൻ കണ്ടിട്ടില്ല. എന്തായാലും ഈ സംഭവത്തിൽ എനിക്ക് ഖേദമുണ്ട്" എന്ന് എംഎൽഎ പറഞ്ഞു.

**English Summary:**

A woman Sub-Inspector in Mandya, Karnataka, has filed a complaint alleging that Aishwarya, daughter of BJP MLA B. Suresh Gowda, assaulted her at the Arathi Ukkada temple during Bheema Amavasya celebrations on August 12. The SI, Savita Patil, alleged that Aishwarya abused her and slapped her after being denied entry into the sanctum. An FIR has been registered at Kyathanahalli police station under BNS. The MLA has apologized, claiming his daughter was abused by the officer first and that he has not seen any video of the assault.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378557/karnataka-bjp-mla-daughter-assault-woman-si-mandya)