---
title: "തളർന്നുവീണ് കുട്ടികൾ...! 40 ഡിഗ്രി ചൂടിൽ കിലോമീറ്ററുകൾ നടന്നു; യുപിയിൽ തിരംഗ യാത്രയ്ക്കിടെ 40-ലധികം വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം "
english_title: "Over 40 Students Fall Ill During Tiranga Yatra In Deoria UP Due To Severe Heat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378545/over-40-students-fall-ill-tiranga-yatra-deoria-up-severe-heat"
published_at: "2026-08-14T17:23:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7f059b6ccb3_over-40-students-fall-ill-tiranga-yatra-deoria-up-severe-heat.jpg"
keywords: ["Tiranga Yatra Deoria", "Heatwave UP", "Deoria Medical College", "Students Fall Ill"]
---

# തളർന്നുവീണ് കുട്ടികൾ...! 40 ഡിഗ്രി ചൂടിൽ കിലോമീറ്ററുകൾ നടന്നു; യുപിയിൽ തിരംഗ യാത്രയ്ക്കിടെ 40-ലധികം വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം 

> **Lead Summary:** **ലഖ്‌നൗ: **ഉത്തർപ്രദേശിലെ ദിയോറിയയിൽ തിരംഗ യാത്രയിൽ പങ്കെടുത്ത 40-ലധികം വിദ്യാർത്ഥികൾക്ക് കനത്ത ചൂടിൽ ദേഹാസ്വാസ്ഥ്യം . വ്യാഴാഴ്ച 40 ഡിഗ്രി സെൽഷ്യസ് താപനിലയിൽ നടന്ന മാർച്ചിനിടെയാണ് സംഭവം. അസുഖ ബാധിതരായ കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രമായ ചൂടും അധികനേരം വെയിലത്ത് നിന്നതുമാണ് കുട്ടികൾ ക്ഷീണിതരാകാൻ കാരണമെന്ന് പരിശോധന നടത്തിയ ഡോക്ടർമാർ സ്ഥിരീകരിച്ചു.

## Article Content

**ലഖ്‌നൗ: **ഉത്തർപ്രദേശിലെ ദിയോറിയയിൽ തിരംഗ യാത്രയിൽ പങ്കെടുത്ത 40-ലധികം വിദ്യാർത്ഥികൾക്ക് കനത്ത ചൂടിൽ ദേഹാസ്വാസ്ഥ്യം . വ്യാഴാഴ്ച 40 ഡിഗ്രി സെൽഷ്യസ് താപനിലയിൽ നടന്ന മാർച്ചിനിടെയാണ് സംഭവം. അസുഖ ബാധിതരായ കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രമായ ചൂടും അധികനേരം വെയിലത്ത് നിന്നതുമാണ് കുട്ടികൾ ക്ഷീണിതരാകാൻ കാരണമെന്ന് പരിശോധന നടത്തിയ ഡോക്ടർമാർ സ്ഥിരീകരിച്ചു.

വ്യാഴാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച തിരംഗ യാത്രയിൽ വിവിധ സ്കൂളുകളിൽ നിന്നായി അയ്യായിരത്തോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. മാർച്ചിനിടെ തന്നെ കുട്ടികളിൽ പലരും തലകറങ്ങുന്നതായി പറഞ്ഞിരുന്നു. റാലി അവസാനിക്കുന്ന സ്റ്റേഡിയത്തിലെത്തിയപ്പോഴാണ് പല കുട്ടികളും ബോധരഹിതരായി വീണത്. ഉടൻ തന്നെ ആംബുലൻസുകളെത്തിച്ച് വിദ്യാർത്ഥികളെ മഹർഷി ദേവ്‌രാഹ ബാബ ഓട്ടോണോമസ് സ്റ്റേറ്റ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

സംഭവത്തിന് പിന്നാലെ ജില്ലാ മജിസ്‌ട്രേറ്റ് മധുസൂദൻ ഹുൽഗി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി കുട്ടികളെ സന്ദർശിച്ചു. രാവിലെ റാലി തുടങ്ങുമ്പോൾ ഊർജ്ജസ്വലരായിരുന്ന വിദ്യാർത്ഥികൾ ആവേശത്തിൽ വെള്ളം കുടിക്കുന്നതിൽ ശ്രദ്ധ പുലർത്തിയില്ലെന്നും എന്നാൽ പുറത്ത് കനത്ത ചൂടായതിനാൽ കുട്ടികളെ കുറ്റം പറയാനാകില്ലെന്നും കാര്യങ്ങൾ വഷളാവാൻ കാരണം കടുത്ത ചൂടാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് പ്രതികരിച്ചു.

അതേസമയം, ചില കുട്ടികൾക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടെന്നും അവർക്ക് ഓക്‌സിജൻ നൽകാൻ ആശുപത്രികളിൽ ആവശ്യത്തിന് സംവിധാനമുണ്ടായില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. യാത്രയ്ക്കായി പെൺകുട്ടികളെ ഉദ്യോഗസ്ഥർ നിർബന്ധിച്ച് സ്കൂളിൽ നിന്നും പുറത്തിറക്കിയെന്നും പരാതിയുണ്ട്. നിലവിൽ ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരങ്ങൾ.

**English Summary:**

Over 40 students fell ill due to extreme heat during a Tiranga Yatra in Deoria, Uttar Pradesh, on Thursday. The march, which started at 11 AM with around 5,000 students from various schools, took place under a scorching 40°C temperature. Several students collapsed upon reaching the stadium and were rushed to Maharshi Devraaha Baba Autonomous State Medical College. District Magistrate Madhusudan Hulgi visited the students, attributing the illness to heat and dehydration. While allegations arose regarding poor hospital oxygen facilities and forcing students to participate, officials stated the students' condition is currently stable.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378545/over-40-students-fall-ill-tiranga-yatra-deoria-up-severe-heat)