---
title: "ഓഗസ്റ്റ് 26 വരെ മാത്രം അവസരം...; ബാങ്ക് ഒഫ് ബറോഡയിൽ 177 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Bank Of Baroda Recruitment 2025 177 Vacancies Apply Online"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378529/bank-of-baroda-recruitment-177-vacancies-apply"
published_at: "2026-08-14T16:18:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ef351caabf_bank-of-baroda-recruitment-177-vacancies-apply.jpg"
keywords: ["Bank Of Baroda", "BOB Recruitment", "Digital Banking", "IT Jobs"]
---

# ഓഗസ്റ്റ് 26 വരെ മാത്രം അവസരം...; ബാങ്ക് ഒഫ് ബറോഡയിൽ 177 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** ** **പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഒഫ് ബറോഡയിൽ ഉയർന്ന ശമ്പളത്തോടെയുള്ള ജോലിക്ക് അവസരം. ഡിജിറ്റൽ ബാങ്കിങ്, ഫെസിലിറ്റി മാനേജ്മെൻ്റ്, ഇൻഫർമേഷൻ സെക്യൂരിറ്റി, സെക്യൂരിറ്റി എന്നീ നാലു വകുപ്പുകളിലായി 12 ഉയർന്ന തസ്തികകളിൽ 177 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

## Article Content

** **പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഒഫ് ബറോഡയിൽ ഉയർന്ന ശമ്പളത്തോടെയുള്ള ജോലിക്ക് അവസരം. ഡിജിറ്റൽ ബാങ്കിങ്, ഫെസിലിറ്റി മാനേജ്മെൻ്റ്, ഇൻഫർമേഷൻ സെക്യൂരിറ്റി, സെക്യൂരിറ്റി എന്നീ നാലു വകുപ്പുകളിലായി 12 ഉയർന്ന തസ്തികകളിൽ 177 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ബിരുദധാരികൾക്കും എൻജിനീയറിങ് ബിരുദമുള്ളവർക്കും അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ബാങ്ക് ഒഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓഗസ്റ്റ് 26 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

** മാനേജർ - ഡിജിറ്റൽ പ്രൊഡക്ട് - 13 ഒഴിവുകൾ**

യോഗ്യത: ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എന്നീ എൻജിനീയറിങ് ബ്രാഞ്ചുകളിൽ ബി.ടെക്/ തത്തുല്യ ബിരുദം. മാനേജ്മെൻ്റ് വിഷയത്തിൽ പി.ജി ബിരുദം അല്ലെങ്കിൽ പ്രൊജക്റ്റ് മാനേജ്മെൻ്റ് പ്രഫഷണൽ സർട്ടിഫിക്കേഷൻ അഭികാമ്യം.

പ്രവർത്തി പരിചയം: ഈ മേഖലയിൽ 3 വർഷം

പ്രായം: 24 നും 36 നും ഇടയിൽ

ശമ്പളം: 64,820 രൂപ മുതൽ 93,960 രൂപ വരെ

**സീനിയർ മാനേജർ - ഡിജിറ്റൽ പ്രൊഡക്ട് - 1 ഒഴിവ്**

യോഗ്യത: കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെൻ്റേഷൻ എന്നീ എൻജിനീയറിങ് ശാഖകളിൽ ബി.ടെക്/ തത്തുല്യ ബിരുദം

പ്രായം: 27 മുതൽ 39 വയസു വരെ

ശമ്പളം: 85,920 രൂപ മുതൽ 1,05,280 രൂപ വരെ3. പ്രൊജക്റ്റ് മാനേജർ - ഡിജിറ്റൽ ലെൻഡിങ് - 5 ഒഴിവുകൾ

യോഗ്യത: പി.ജി ഡിഗ്രി/ ഡിജിറ്റൽ ലെൻഡിങ് സർട്ടിഫിക്കേഷൻ

പ്രവർത്തി പരിചയം: ഈ മേഖലയിൽ 3 വർഷം

പ്രായം: 23 മുതൽ 35 വയസു വരെ

ശമ്പളം: 64,820 രൂപ മുതൽ 93,960 രൂപ വരെ

തെരഞ്ഞെടുപ്പ് പ്രക്രിയ, മറ്റ് തസ്തികകളുടെ വിശദാംശങ്ങൾ, ഓൺലൈൻ അപേക്ഷാ ലിങ്ക് എന്നിവയ്ക്ക് ബാങ്ക് ഒഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. നിശ്ചിത യോഗ്യതയും പ്രവർത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അവസാന തീയതിക്ക് മുൻപ് അപേക്ഷിക്കാം.

English Summary:

Bank of Baroda has announced recruitment for 177 vacancies across 12 senior posts in Digital Banking, Facility Management, Information Security and Security departments. Graduates and engineering graduates can apply online till August 26 on BOB's official website. Key posts include Manager Digital Product with salary up to Rs 93,960 and Senior Manager Digital Product with salary up to Rs 1,05,280. Age and experience criteria vary by post.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378529/bank-of-baroda-recruitment-177-vacancies-apply)