---
title: "അവിയലില്‍ നിന്നാകട്ടെ ഇത്തവണത്തെ ഓണം; പുളിയില്ലാത്ത വാഴയില അവിയൽ, സിമ്പിള്‍ റെസിപ്പി ഇതാ ....."
english_title: "Banana Leaf Avial Without Curd Or Mango | Onam Sadya Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378528/banana-leaf-avial-recipe-without-curd-onam"
published_at: "2026-08-14T16:15:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ef21ad5549_banana-leaf-avial-recipe-without-curd-onam.jpg"
keywords: ["Avial", "Onam Sadya", "Onam Food", "Onam Recipe"]
---

# അവിയലില്‍ നിന്നാകട്ടെ ഇത്തവണത്തെ ഓണം; പുളിയില്ലാത്ത വാഴയില അവിയൽ, സിമ്പിള്‍ റെസിപ്പി ഇതാ .....

> **Lead Summary:**  **ഇ**ത്തവണത്തെ ഓണസദ്യക്ക് ഒരു വ്യത്യാസം വേണോ? പുളിയും തൈരും ഇല്ലാതെ, വാഴയിലയുടെ മണമുള്ള ഒരു അവിയൽ പരീക്ഷിച്ചുനോക്കൂ. വെള്ളമൊഴിക്കാതെ, പച്ചക്കറികൾ തനിയെ ഇറക്കുന്ന വെള്ളത്തിൽ വേവിച്ചെടുക്കുന്ന ഈ അവിയലിന് നാടൻ രുചി കൂടുതലാണ്.

## Article Content

 **ഇ**ത്തവണത്തെ ഓണസദ്യക്ക് ഒരു വ്യത്യാസം വേണോ? പുളിയും തൈരും ഇല്ലാതെ, വാഴയിലയുടെ മണമുള്ള ഒരു അവിയൽ പരീക്ഷിച്ചുനോക്കൂ. വെള്ളമൊഴിക്കാതെ, പച്ചക്കറികൾ തനിയെ ഇറക്കുന്ന വെള്ളത്തിൽ വേവിച്ചെടുക്കുന്ന ഈ അവിയലിന് നാടൻ രുചി കൂടുതലാണ്.

പരമ്പരാഗത അവിയലിൽ നിന്ന് വ്യത്യസ്തമായി ഇതിൽ പുളിക്കായി മാങ്ങയോ തൈരോ ചേർക്കുന്നില്ല. പകരം ചതച്ച ചുവന്നുള്ളിയും ജീരകപ്പൊടിയും ചേർത്താണ് രുചി കൂട്ടുന്നത്.

**ചേരുവകൾ**

**1. പച്ചക്കറികൾ**

തടിയന്‍ കായ – 100 ഗ്രാം

വെള്ളരിക്ക – 100 ഗ്രാം

പടവലങ്ങ – 100 ഗ്രാം

വഴുതനങ്ങ – 100 ഗ്രാം

ഏത്തയ്ക്ക – 100 ഗ്രാം

പച്ചമുളക് – 100 ഗ്രാം

ചേന – 100 ഗ്രാം

**2. മറ്റുള്ളവ**

മഞ്ഞള്‍പ്പൊടി – 2 ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

മുളകുപൊടി – 100 ഗ്രാം

വെളിച്ചെണ്ണ – 100 ഗ്രാം

3. തേങ്ങ – 2, ചുരണ്ടിയത്

**4. താളിക്കാൻ**

ചുവന്നുള്ളി – 250 ഗ്രാം, ചതച്ചത്

കറിവേപ്പില – 3 തണ്ട്

വെളിച്ചെണ്ണ – 100 ഗ്രാം

ജീരകംപൊടി – 3 ചെറിയ സ്പൂണ്‍

**പാകം ചെയ്യുന്ന വിധം**

ഒന്നാമത്തെ ചേരുവയിലെ പച്ചക്കറികളെല്ലാം നീളത്തിൽ അരിഞ്ഞ് കഴുകി വാരുക. ഇതിലേക്ക് രണ്ടാമത്തെ ചേരുവയായ മഞ്ഞൾപ്പൊടി, ഉപ്പ്, മുളകുപൊടി, വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം ഒരു പാത്രത്തിൽ തട്ടിപ്പൊത്തി വയ്ക്കുക.

വെള്ളം ഒഴിക്കരുത്. മുകളിൽ വാഴയില കൊണ്ട് മൂടി വയ്ക്കുക. പച്ചക്കറി കഷണങ്ങളിൽ നിന്ന് ഇറങ്ങുന്ന വെള്ളം കൊണ്ട് മാത്രം വേവിച്ചെടുക്കണം.

നാലാമത്തെ ചേരുവയായ ചുവന്നുള്ളി, കറിവേപ്പില, ജീരകംപൊടി എന്നിവ നന്നായി ഞെരടി വയ്ക്കുക. പച്ചക്കറി വെന്ത ശേഷം ചുരണ്ടിയ തേങ്ങ ചേർത്ത് ഇളക്കി വാങ്ങുക. അവസാനം ഞെരടി വച്ചിരിക്കുന്ന നാലാമത്തെ ചേരുവ ഇതിലേക്ക് ചേർത്ത് ഇളക്കുക.

കുറിപ്പ്: ഈ അവിയലിലേക്ക് പുളിക്കായി മാങ്ങയോ തൈരോ ചേർക്കേണ്ടതില്ല. ചോറിനും കഞ്ഞിക്കും ഒരുപോലെ ചേരുന്ന ഈ നാടൻ അവിയൽ ഓണസദ്യയുടെ രുചി ഇരട്ടിയാക്കും. ഒരിക്കൽ ഉണ്ടാക്കി നോക്കൂ.

**English Summary:**

Try this special banana leaf avial for Onam sadya without curd or mango. Vegetables are cooked in their own moisture without adding water, then mixed with grated coconut and a tempering of crushed shallots, curry leaves and cumin powder. This traditional-style avial gets its flavor without sourness and pairs well with rice and kanji.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378528/banana-leaf-avial-recipe-without-curd-onam)