---
title: "ജന്മദിനത്തിന് തലേന്ന് പോയത് എങ്ങോട്ട്...? സിംഗപ്പൂരിലേക്ക് പോയ കപ്പലിൽ നിന്ന് മലയാളി യുവാവിനെ കാണാതായി"
english_title: "Ernakulam Native Shinton Benny Goes Missing From Ship En Route To Singapore"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378516/ernakulam-youth-missing-from-ship-shinton-benny"
published_at: "2026-08-14T15:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ee8b75833c_ernakulam-youth-missing-from-ship-shinton-benny.jpg"
keywords: ["Youth Missing Case", "Missing Case", "Shinton Benny", "Singapore Ship"]
---

# ജന്മദിനത്തിന് തലേന്ന് പോയത് എങ്ങോട്ട്...? സിംഗപ്പൂരിലേക്ക് പോയ കപ്പലിൽ നിന്ന് മലയാളി യുവാവിനെ കാണാതായി

> **Lead Summary:** **കൊച്ചി: ** സൗത്ത് ആഫ്രിക്കയിൽ നിന്ന് സിംഗപ്പൂരിലേക്ക് പോയ കപ്പലിൽ നിന്ന് എറണാകുളം സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. ഞാറയ്ക്കൽ സ്വദേശി ഷിന്റോൺ ബെന്നിയെയാണ് കാണാതായത്. മുംബൈയിലെ MOL കമ്പനിയിലെ ഡെക്ക് ഓഫീസർ ട്രെയിനിയാണ് ഷിന്റോൺ.

## Article Content

**കൊച്ചി: ** സൗത്ത് ആഫ്രിക്കയിൽ നിന്ന് സിംഗപ്പൂരിലേക്ക് പോയ കപ്പലിൽ നിന്ന് എറണാകുളം സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. ഞാറയ്ക്കൽ സ്വദേശി ഷിന്റോൺ ബെന്നിയെയാണ് കാണാതായത്. മുംബൈയിലെ MOL കമ്പനിയിലെ ഡെക്ക് ഓഫീസർ ട്രെയിനിയാണ് ഷിന്റോൺ.

ടാർ കാരിയർ ഷിപ്പിലായിരുന്നു ഇദ്ദേഹത്തിന്റെ ജോലി. കമ്പനി അധികൃതർ നൽകിയ വിവരം അനുസരിച്ച്, ബുധനാഴ്ച രാത്രി 8.15 ഓടെ ഷിന്റോൺ സഹോദരനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. അതിനുശേഷം ഇന്നലെയാണ് ഷിന്റോണിനെ കാണാനില്ലെന്ന് കമ്പനിയിൽ നിന്ന് വിവരം ലഭിച്ചത്.

കപ്പൽ ഇപ്പോൾ സിംഗപ്പൂരിലേക്കുള്ള യാത്രയിലാണ്. ഷിന്റോണിനെ കണ്ടെത്തുന്നതിനുള്ള നടപടികൾ കമ്പനി ആരംഭിച്ചതായാണ് വിവരം. കപ്പലിലെ സിസിടിവി ദൃശ്യങ്ങളും മറ്റ് രേഖകളും പരിശോധിക്കുന്നതായും റിപ്പോർട്ടുണ്ട്.നാളെ ഷിന്റോണിന്റെ പിറന്നാൾ കൂടിയാണ്. സംഭവമറിഞ്ഞ് ഞാറയ്ക്കലിലെ വീട്ടിൽ ബന്ധുക്കൾ ആശങ്കയിലാണ്.

ഷിന്റോണിനെ എത്രയും വേഗം കണ്ടെത്തുന്നതിനായി സർക്കാർ തലത്തിലുള്ള ഇടപെടൽ ഉണ്ടാകണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.വിദേശകാര്യ മന്ത്രാലയത്തിന്റെയും ഷിപ്പിംഗ് കോർപ്പറേഷന്റെയും സഹായത്തോടെ തിരച്ചിൽ ശക്തമാക്കണമെന്ന് കുടുംബം അഭ്യർത്ഥിച്ചു.

അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ പ്രകാരം കാണാതായവരെ കണ്ടെത്തുന്നതിനുള്ള പ്രോട്ടോക്കോളുകൾ കമ്പനി പിന്തുടരുന്നുണ്ടോയെന്നും ബന്ധുക്കൾ ചോദിക്കുന്നുണ്ട്.കപ്പൽ ജീവനക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അവസാനമായി ഷിന്റോണിനെ കണ്ടവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകാനായി കാത്തിരിക്കുകയാണ് ബന്ധുക്കൾ.

**English Summary:**

Shinton Benny, 24, a deck officer trainee from Njarackal, Ernakulam, has gone missing from a ship traveling from South Africa to Singapore. He last spoke to his brother on Wednesday at 8.15 pm. The company informed the family yesterday that he was missing from the tar carrier ship where he worked. Shinton is employed with Mumbai-based MOL Company. His birthday is tomorrow. The family has requested government intervention to trace him.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378516/ernakulam-youth-missing-from-ship-shinton-benny)