---
title: "ആഹാ ഇത് കൊള്ളാമല്ലോ! പത്ത് വർഷത്തിന് ശേഷം പുതിയ ലോഗോയുമായി ഇൻസ്റ്റഗ്രാം; ഡിസൈൻ മാറ്റത്തിൽ സമ്മിശ്ര പ്രതികരണവുമായി ഉപയോക്താക്കൾ"
english_title: "Instagram Updates Wordmark Logo After 10 Years Meta"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378512/instagram-updates-wordmark-logo-after-10-years"
published_at: "2026-08-14T15:13:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ee423cbc2b_instagram-updates-wordmark-logo-after-10-years.jpg"
keywords: ["Instagram", "Meta", "Logo Update", "Adam Mosseri"]
---

# ആഹാ ഇത് കൊള്ളാമല്ലോ! പത്ത് വർഷത്തിന് ശേഷം പുതിയ ലോഗോയുമായി ഇൻസ്റ്റഗ്രാം; ഡിസൈൻ മാറ്റത്തിൽ സമ്മിശ്ര പ്രതികരണവുമായി ഉപയോക്താക്കൾ

> **Lead Summary:** **വാഷിങ്ടണ്‍: **പത്ത് വർഷത്തിന് ശേഷം ടെക്സ്റ്റ് ലോഗോയിൽ പുതിയ മാറ്റവുമായി സോഷ്യൽ മീഡിയ ഭീമനായ ഇൻസ്റ്റഗ്രാം. ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി ഇൻസ്റ്റഗ്രാമിലൂടെയും ത്രെഡ്സിലൂടെയുമാണ് പുതിയ വേഡ്മാർക്ക് അവതരിപ്പിച്ചത്. പുതിയ ലോഗോ കൂടുതൽ വ്യക്തതയുള്ളതും ആധുനികവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

## Article Content

**വാഷിങ്ടണ്‍: **പത്ത് വർഷത്തിന് ശേഷം ടെക്സ്റ്റ് ലോഗോയിൽ പുതിയ മാറ്റവുമായി സോഷ്യൽ മീഡിയ ഭീമനായ ഇൻസ്റ്റഗ്രാം. ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി ഇൻസ്റ്റഗ്രാമിലൂടെയും ത്രെഡ്സിലൂടെയുമാണ് പുതിയ വേഡ്മാർക്ക് അവതരിപ്പിച്ചത്. പുതിയ ലോഗോ കൂടുതൽ വ്യക്തതയുള്ളതും ആധുനികവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പാരമ്പര്യമായി തുടർന്നുപോരുന്ന സ്ക്രിപ്റ്റ് സ്റ്റൈൽ നിലനിർത്തിക്കൊണ്ടുതന്നെയാണ് അക്ഷരങ്ങളുടെ ഫോണ്ടുകളിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ആപ്പ് ഐക്കണിൽ യാതൊരു മാറ്റവുമില്ലാതെ, ആപ്പിന് മുകളിൽ കാണുന്ന പേരിന്റെ ശൈലി മാത്രമാണ് പരിഷ്കരിച്ചിരിക്കുന്നത്.

2016ലായിരുന്നു ഇൻസ്റ്റഗ്രാം അവസാനമായി പ്രധാന ഡിസൈൻ മാറ്റങ്ങൾ വരുത്തിയത്. അന്ന് പഴയ ബ്രൗൺ ക്യാമറ ലോഗോയ്ക്ക് പകരം നിലവിലെ മൾട്ടി കളർ ഗ്രാഡിയന്റ് ഐക്കൺ അവതരിപ്പിക്കുകയായിരുന്നു. വേഡ്മാർക്ക് ലോഗോ മാറിയിട്ട് പത്ത് വർഷത്തോളമായതിനാൽ ഒരു പുതിയ മാറ്റത്തിനുള്ള സമയമായിരുന്നെന്നും, പഴമയോടും ലാളിത്യത്തോടും ചേർന്നുനിൽക്കുന്ന കൂടുതൽ മോഡേൺ ലോഗോയാണിതെന്നും മൊസേരി വ്യക്തമാക്കി.

എന്നാൽ മറ്റ് ഡിസൈൻ മാറ്റങ്ങളോ പുതിയ ആപ്പ് ഐക്കണോ ഉടൻ വരുമോ എന്ന കാര്യത്തിൽ മെറ്റ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, പുതിയ ലോഗോയ്ക്ക് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലർ പുതിയ ഡിസൈനെ സ്വാഗതം ചെയ്തപ്പോൾ ഭൂരിഭാഗം പേരും നിരാശ പ്രകടിപ്പിച്ചു.

പുതിയ ലോഗോയിലെ 'r' എന്ന അക്ഷരത്തിന്റെ പ്രത്യേക ഫോണ്ട് സ്റ്റൈൽ കാരണം 'Instagram' എന്ന് വായിക്കുന്നതിന് പകരം 'Instagzam' എന്നാണ് തോന്നുന്നതെന്ന് നിരവധി ഉപയോക്താക്കൾ തമാശരൂപേണ ചൂണ്ടിക്കാണിക്കുന്നുണ്ട്.

English Summary:

> Meta has updated Instagram's text logo or wordmark for the first time in 10 years. Instagram head Adam Mosseri announced the new, more modern and clearer design on Instagram and Threads. The classic script style is retained but the font has been refined. The app icon remains unchanged. The last major design change was in 2016. Reactions on social media are mixed, with many users joking that the new 'r' makes "Instagram" look like "Instagzam".

**
**

> അതേസമയം പുതിയ ലോഗോയ്ക്ക് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലർ പുതിയ ഡിസൈനെ സ്വാഗതം ചെയ്തപ്പോൾ, ഭൂരിഭാഗം പേരും ഇതിൽ നിരാശ പ്രകടിപ്പിക്കുകയാണ്. പുതിയ ലോഗോയിലെ 'r' എന്ന അക്ഷരത്തിന്റെ പ്രത്യേക ഫോണ്ട് സ്റ്റൈൽ കാരണം "Instagram" എന്ന് വായിക്കുന്നതിന് പകരം "Instagzam" എന്നാണ് തോന്നുന്നതെന്ന് നിരവധി ഉപയോക്താക്കൾ തമാശരൂപേണ ചൂണ്ടിക്കാണിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378512/instagram-updates-wordmark-logo-after-10-years)