---
title: "ഓണസദ്യയിലെ പ്രധാന വിഭവം; മൊരിഞ്ഞ വറുത്തുപ്പേരി വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം"
english_title: "How to Prepare Crispy Varuthupperi for Onam Sadya"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378509/how-to-prepare-crispy-varuthupperi-for-onam-sadya"
published_at: "2026-08-14T14:56:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7edfcbd2f6b_how-to-prepare-crispy-varuthupperi-for-onam-sadya.jpg"
keywords: ["Onam Sadya", "Varuthupperi Recipe", "Onam Recipes", "Onam Foods"]
---

# ഓണസദ്യയിലെ പ്രധാന വിഭവം; മൊരിഞ്ഞ വറുത്തുപ്പേരി വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം

> **Lead Summary:** **[**ഒരു പരമ്പരാഗത ഓണസദ്യയിലെ പ്രധാനപ്പെട്ട വിഭവമാണ് വറുത്തുപ്പേരി അഥവാ നേന്ത്രക്കായ ഉപ്പേരി. രുചികരവും മൊരിഞ്ഞതുമായ വറുത്തുപ്പേരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് താഴെ വിവരിക്കുന്നു.

## Article Content

**[**ഒരു പരമ്പരാഗത ഓണസദ്യയിലെ പ്രധാനപ്പെട്ട വിഭവമാണ് വറുത്തുപ്പേരി അഥവാ നേന്ത്രക്കായ ഉപ്പേരി. രുചികരവും മൊരിഞ്ഞതുമായ വറുത്തുപ്പേരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് താഴെ വിവരിക്കുന്നു.

**ആവശ്യമായ സാധനങ്ങൾ**

*നേന്ത്രക്കായ (പച്ചക്കായ): 4 എണ്ണം*

*വെളിച്ചെണ്ണ: വറുക്കാൻ ആവശ്യത്തിന്*

*മഞ്ഞൾപ്പൊടി: അര ചെറിയ സ്പൂൺ*

*ഉപ്പ്: ആവശ്യത്തിന്*

*വെള്ളം: അരക്കപ്പ്*

**തയ്യാറാക്കുന്ന വിധം**

**കായ തൊലി കളയുക: **പച്ചക്കായുടെ തൊലി കട്ടിയുള്ള ഭാഗം കളഞ്ഞ് വൃത്തിയാക്കുക. തൊലി പൂർണ്ണമായി കളയാതെ അല്പം ബാക്കി നിൽക്കുന്നത് ഉപ്പേരിക്ക് നല്ലൊരു ക്രിസ്പി ഫീൽ നൽകും.

**അരിഞ്ഞെടുക്കുക: **കായ നീളത്തിലോ അല്ലെങ്കിൽ വട്ടത്തിലോ (നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച്) കനംകുറച്ച് അരിഞ്ഞെടുക്കുക.

**എണ്ണ ചൂടാക്കുക:** ഒരു ചീനച്ചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക.

**വറുത്തെടുക്കുക: **അരിഞ്ഞുവെച്ച കായ എണ്ണയിലേക്ക് ഇടുക. തീ മീഡിയം തീയിൽ വെക്കാൻ ശ്രദ്ധിക്കുക.

**ഉപ്പുവെള്ളം ചേർക്കുക: **കായ പകുതി വേവാകുമ്പോൾ, ഒരു ചെറിയ സ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും കലക്കിയ വെള്ളം (ഉപ്പുവെള്ളം) 2-3 സ്പൂൺ ചീനച്ചട്ടിയിലേക്ക് തളിച്ചു കൊടുക്കുക. (ഈ സമയത്ത് എണ്ണ പതഞ്ഞു പൊന്തും, അതിനാൽ ശ്രദ്ധയോടെ ചെയ്യുക).

**മൊരിച്ചെടുക്കുക:** പത അടങ്ങി, കായ നല്ല ഗോൾഡൻ ബ്രൗൺ നിറമാവുകയും മൊരിഞ്ഞു വരികയും ചെയ്യുമ്പോൾ എണ്ണയിൽ നിന്ന് കോരി മാറ്റുക. അധികമുള്ള എണ്ണ കളയാനായി ഇത് ടിഷ്യു പേപ്പറിലേക്ക് മാറ്റാം. നല്ല ക്രിസ്പിയായ രുചികരമായ വറുത്തുപ്പേരി ഓണസദ്യക്കായി തയ്യാർ!

**English Summary:** Varuthupperi, or banana chips, is an essential dish in a traditional Onasadya. Made using raw plantains, coconut oil, turmeric, and salt, the recipe involves slicing the plantains, frying them in medium heat, and sprinkling salt-turmeric water for flavor and crispiness. Once golden brown and crispy, they are drained on tissue paper. This simple process yields delicious, crispy banana chips perfect for the Onam festival feast.

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378509/how-to-prepare-crispy-varuthupperi-for-onam-sadya)