---
title: "കുടയൊക്കെ എടുത്തോളൂ.. ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത: കേരളത്തിൽ ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് "
english_title: "Yellow Alert In 8 Kerala Districts Heavy Rain Wind Warning Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378505/kerala-yellow-alert-8-districts-weather-update"
published_at: "2026-08-14T14:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7edb11f2e6a_kerala-yellow-alert-8-districts-weather-update.jpg"
keywords: ["Kerala Weather", "Yellow Alert", "Heavy Rain", "Kerala Rain"]
---

# കുടയൊക്കെ എടുത്തോളൂ.. ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത: കേരളത്തിൽ ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് 

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ഉൾപ്പെടെ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ഉൾപ്പെടെ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കൂടാതെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം നാളെ മുതല്‍ സംസ്ഥാനത്തെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.

നിലവില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കരയിടങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. മീന്‍പിടുത്തക്കാര്‍ കടലില്‍ പോകുന്നതിന് മുന്‍പ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

English Summary:

The India Meteorological Department has issued a Yellow Alert in 8 Kerala districts today including Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Ernakulam, Idukki and Thrissur due to forecast of isolated heavy rain. Wind speeds of 30 to 40 kmph are also likely in isolated places. No rain warnings have been issued for any district from tomorrow onwards.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378505/kerala-yellow-alert-8-districts-weather-update)