---
title: "'പ്രഥമൻ' ഇല്ലാതെ മലയാളിക്ക് എന്ത് ഓണം? നാടൻ രുചിയിൽ ഈ സ്പെഷ്യൽ പായസം പരീക്ഷിക്കൂ..."
english_title: "Cherupayar Pradhaman Recipe: Traditional Kerala Payasam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378502/cherupayar-pradhaman-recipe-kerala-payasam"
published_at: "2026-08-14T14:21:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ed7ace7cd7_cherupayar-pradhaman-recipe-kerala-payasam.jpg"
keywords: ["Cherupayar Pradhaman", "Payasam", "Onam Recipe", "Onam Special Food"]
---

# 'പ്രഥമൻ' ഇല്ലാതെ മലയാളിക്ക് എന്ത് ഓണം? നാടൻ രുചിയിൽ ഈ സ്പെഷ്യൽ പായസം പരീക്ഷിക്കൂ...

> **Lead Summary:** **** ചെറുപയറും ശർക്കരയും മൂന്ന് തരം തേങ്ങാപ്പാലും ചേർത്ത് തയ്യാറാക്കുന്ന ഈ പരമ്പരാഗത പായസം ഓണസദ്യയുടെ ഏറ്റവും പ്രധാനപ്പെട്ട വിഭവങ്ങളിലൊന്നാണ് ചെറുപയർ പ്രഥമൻ. നാവിൽ അലിയുന്ന മധുരവും തനത് രുചിയും കൊണ്ട് ഓരോ ഓണത്തിനും മലയാളികളുടെ വീടുകളിൽ പ്രിയങ്കരമായ ഈ വിഭവം ഇത്തവണത്തെ സദ്യയെ കൂടുതൽ സ്പെഷ്യൽ ആക്കുമെന്നുറപ്പാണ്. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

## Article Content

**** ചെറുപയറും ശർക്കരയും മൂന്ന് തരം തേങ്ങാപ്പാലും ചേർത്ത് തയ്യാറാക്കുന്ന ഈ പരമ്പരാഗത പായസം ഓണസദ്യയുടെ ഏറ്റവും പ്രധാനപ്പെട്ട വിഭവങ്ങളിലൊന്നാണ് ചെറുപയർ പ്രഥമൻ. നാവിൽ അലിയുന്ന മധുരവും തനത് രുചിയും കൊണ്ട് ഓരോ ഓണത്തിനും മലയാളികളുടെ വീടുകളിൽ പ്രിയങ്കരമായ ഈ വിഭവം ഇത്തവണത്തെ സദ്യയെ കൂടുതൽ സ്പെഷ്യൽ ആക്കുമെന്നുറപ്പാണ്. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

**ചേരുവകൾ:**

**ചെറുപയർ - 1 കപ്പ്**

**ശർക്കര - 250 ഗ്രാം (ആവശ്യത്തിന് പാനി കാളിയത്)**

**തേങ്ങാപ്പാൽ (ഒന്നാം പാൽ - കട്ടിയുള്ളത്) - 1 കപ്പ്**

**തേങ്ങാപ്പാൽ (രണ്ടാം പാൽ) - 2 കപ്പ്**

**തേങ്ങാപ്പാൽ (മൂന്നാം പാൽ) - 3 കപ്പ്**

**നെയ്യ് - 3-4 സ്പൂൺ**

**ഏലക്കാപൊടി, ചുക്കുപൊടി - ആവശ്യത്തിന്**

**തേങ്ങാക്കൊത്ത്, അണ്ടിപ്പരിപ്പ്, മുന്തിരി - വറുക്കാൻ ആവശ്യത്തിന്**

**തയ്യാറാക്കുന്ന വിധം **

ആദ്യം ചെറുപയർ വറുത്ത ശേഷം നന്നായി വേവിച്ചു ഉടച്ചെടുക്കണം. ഒരു ഉരുളിയിൽ നെയ്യ് ചൂടാക്കി തേങ്ങാക്കൊത്ത്, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വറുത്തുമാറ്റി വെക്കുക. അതേ ഉരുളിയിലേക്ക് വേവിച്ചു വെച്ച ചെറുപയറും ശർക്കര പാനിയും ചേർത്ത് നന്നായി യോജിപ്പിച്ച് ഇളക്കണം.

ഇതിലേക്ക് മൂന്നാം പാലും രണ്ടാം പാലും ചേർത്ത് ഇടത്തരം തീയിൽ തിളപ്പിച്ച് കുറുകി വരുത്തണം.പായസം നന്നായി കുറുകി പാത്രത്തിന്റെ വശങ്ങളിൽ നിന്ന് വിട്ടു വരുന്ന പരുവമാകുമ്പോൾ ഒന്നാം പാൽ അതായത് കട്ടിയുള്ള പാൽ ഒഴിച്ച് ചെറുതായി ചൂടാക്കി വാങ്ങി വെക്കണം.

ഈ ഘട്ടത്തിൽ ഒന്നാം പാൽ ചേർത്ത ശേഷം തിളച്ചു പോകരുത് എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. ഒടുവിൽ നേരത്തെ വറുത്തു വെച്ച നട്സും തേങ്ങാക്കൊത്തും, ഒപ്പം ഏലക്കാപൊടിയും ചുക്കുപൊടിയും ചേർത്ത് വിളമ്പാം. നെയ്യിൽ വറുത്ത ചേരുവകൾ ചേർക്കുന്നത് പായസത്തിന് കൂടുതൽ സ്വാദും മണവും നൽകും.പായസം തയാറാക്കുമ്പോൾ ശർക്കര പാനി നന്നായി അരിച്ചെടുക്കുന്നതും ഒന്നാം പാൽ അവസാനം ചേർത്ത് തിളപ്പിക്കാതിരിക്കുന്നതും പായസത്തിന്റെ രുചിക്കും കട്ടിക്കും അത്യാവശ്യമാണ്. ചൂടോടെയും തണുപ്പിച്ചും കഴിക്കാൻ പറ്റിയ വിഭവമാണിത്.

English Summary:

Cherupayar Pradhaman is a traditional Kerala payasam made with green gram, jaggery, and three consistencies of coconut milk. Roasted green gram is cooked and mashed, then mixed with jaggery syrup and simmered with third and second coconut milk until thick. Thick first coconut milk is added last without boiling. Garnished with ghee-fried coconut bits, cashews, and raisins, along with cardamom and dry ginger powder.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378502/cherupayar-pradhaman-recipe-kerala-payasam)