---
title: "എന്റെ കുട്ടി അനുഭവിച്ച വേദന എത്രയായിരിക്കും...? കൊല്ലത്ത് നഴ്സിങ് വിദ്യാർത്ഥി ജീവനൊടുക്കി; അധ്യാപകരുടെ മാനസിക പീഡനമെന്ന് ആരോപണം"
english_title: "Nursing Student Commits Suicide In Kollam Allegations Against Teachers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378489/nursing-student-commits-suicide-in-kollam-ochira"
published_at: "2026-08-14T13:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ecaf0ac8df_nursing-student-commits-suicide-in-kollam-ochira.jpg"
keywords: ["Suicide Case", "Nursing Student Suicide", "Ahammad Najad Death", "Student Death"]
---

# എന്റെ കുട്ടി അനുഭവിച്ച വേദന എത്രയായിരിക്കും...? കൊല്ലത്ത് നഴ്സിങ് വിദ്യാർത്ഥി ജീവനൊടുക്കി; അധ്യാപകരുടെ മാനസിക പീഡനമെന്ന് ആരോപണം

> **Lead Summary:** **കൊല്ലം: **കൊല്ലത്ത് നഴ്സിങ് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഓച്ചിറ പരബ്രഹ്മ നഴ്സിങ് കോളേജിലെ നാലാം സെമസ്റ്റർ ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥിയായ അഹമദ് നജാദാണ് ജീവനൊടുക്കിയത്. കുലശേഖരപുരം ആദിനാട് തെക്ക് സ്വദേശിയാണ് മരിച്ച അഹമദ് നജാദ്. 

## Article Content

**കൊല്ലം: **കൊല്ലത്ത് നഴ്സിങ് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഓച്ചിറ പരബ്രഹ്മ നഴ്സിങ് കോളേജിലെ നാലാം സെമസ്റ്റർ ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥിയായ അഹമദ് നജാദാണ് ജീവനൊടുക്കിയത്. കുലശേഖരപുരം ആദിനാട് തെക്ക് സ്വദേശിയാണ് മരിച്ച അഹമദ് നജാദ്. 

കോളേജിലെ അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത മാനസിക പീഡനത്തെ തുടർന്നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്നാണ് സഹവിദ്യാർത്ഥികൾ ആരോപിക്കുന്നത്. പഠന കാര്യങ്ങളിലും മറ്റ് പ്രവർത്തനങ്ങളിലും അധ്യാപകർ നിരന്തരം മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നതായി സഹവിദ്യാർത്ഥികൾ വ്യക്തമാക്കുന്നു. ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

സംഭവത്തിന് പിന്നാലെ കോളേജ് അധികൃതർക്കും അധ്യാപകർക്കും എതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐ രംഗത്തെത്തിയിട്ടുണ്ട്. കുറ്റക്കാരായ അധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയുമാണ്.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥിയുടെ മരണത്തിൽ അധ്യാപകർക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസും ബന്ധപ്പെട്ട അധികൃതരും പരിശോധിച്ച് വരികയാണ്.

**(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസിക സമ്മർദ്ദവും പ്രയാസങ്ങളും നേരിടുമ്പോൾ പ്രൊഫഷണൽ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)**

**English Summary:**

A 4th-semester nursing student, Ahammed Najad, was found dead after committing suicide in Kollam. He was studying at Ochira Parabrahma Nursing College and was a resident of Kulasekharapuram, Adinad South. Fellow students alleged that severe mental harassment from college teachers led to his extreme step. Following the incident, students led by the SFI staged strong protests against the college management and teachers demanding action. Police have arrived at the spot and initiated an investigation into the matter.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378489/nursing-student-commits-suicide-in-kollam-ochira)