---
title: "ഓണാഘോഷത്തിന് തുടക്കമായി; അത്തം നാളിൽ പൂക്കളം ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ? ഉറപ്പായും ഇതറിഞ്ഞിരിക്കണം!"
english_title: "Atham Pookalam Tips: How To Make First Day Onam Flower Carpet"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378477/atham-pookalam-tips-onam-traditions-"
published_at: "2026-08-14T12:31:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ebfb156ded_atham-pookalam-tips-onam-traditions.jpg"
keywords: ["Onam", "Onam 2026", "Kerala Traditions", "Onam Pookkalam"]
---

# ഓണാഘോഷത്തിന് തുടക്കമായി; അത്തം നാളിൽ പൂക്കളം ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ? ഉറപ്പായും ഇതറിഞ്ഞിരിക്കണം!

> **Lead Summary:** ** **മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ആഘോഷമായ ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് വീടുകളിൽ വീണ്ടും പൂക്കളങ്ങൾ ഒരുങ്ങാൻ തുടങ്ങുകയായി. മലയാളമാലായ ചിങ്ങത്തിലെ അത്തം നാളിലാണ് ഓണാഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കമാകുന്നത്.

## Article Content

** **മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ആഘോഷമായ ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് വീടുകളിൽ വീണ്ടും പൂക്കളങ്ങൾ ഒരുങ്ങാൻ തുടങ്ങുകയായി. മലയാളമാലായ ചിങ്ങത്തിലെ അത്തം നാളിലാണ് ഓണാഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കമാകുന്നത്.

പണ്ടുകാലത്ത് അത്തം മുതൽ പത്തു ദിവസമാണ് പൂക്കളം ഇടാറുള്ളതെങ്കിലും ഇന്നത്തെ കാലത്ത് ആളുകൾ തങ്ങളുടെ സൗകര്യത്തിനനുസരിച്ച് ആഘോഷങ്ങൾ മാറ്റാറുണ്ട്. എങ്കിലും അത്തം നാളിലെ പൂക്കളത്തിന് കേരളീയ സംസ്കാരത്തിൽ വലിയ പ്രാധാന്യമുണ്ട്. അത്തം നാളിൽ പൂക്കളം ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ താഴെ നൽകുന്നു:

തുമ്പപ്പൂവിന് പ്രാധാന്യം: *പൂക്കളത്തിന്റെ ആദ്യ ദിവസമായ അത്തത്തിൽ തുമ്പപ്പൂവിനാണ് പ്രധാന്യം നൽകേണ്ടത്. സാധാരണയായി തുമ്പപ്പൂവ് മാത്രമായോ അല്ലെങ്കിൽ തുമ്പയോടൊപ്പം മറ്റ് ചെറിയ പൂക്കളോ ചേർത്താണ് ഈ ദിവസം പൂക്കളം ഇടുന്നത്.*

ഒറ്റയടി നാളുകാർ: *പൂക്കളത്തിന്റെ വലിപ്പം ഓരോ ദിവസവും (ചതയം, ചോതി തുടങ്ങിയ നാളുകളിൽ വ്യത്യാസങ്ങൾ അനുസരിച്ച്) ക്രമേണ വർദ്ധിപ്പിച്ചു കൊണ്ടുവരുന്നതാണ് പരമ്പരാഗത രീതി. ആദ്യ ദിവസം ഒരു നിര മാത്രമായി ചെറിയ രീതിയിൽ വേണം പൂക്കളം തുടങ്ങാൻ.*

വൃത്തിയുള്ള സ്ഥലം: *പൂക്കളം ഇടുന്നതിന് മുൻപ് വീടിന്റെ മുൻവശം അല്ലെങ്കിൽ പൂമുഖം നന്നായി അടിച്ചുതുടച്ച് ചാണകം തളിച്ചോ വെള്ളം ഒഴിച്ചോ വൃത്തിയാക്കണം.*

മണ്ഡലം ഒരുക്കൽ: ***ചാണകം മെഴുകിയോ നിലം വൃത്തിയാക്കിയോ അതിനുമേൽ മാവുകൊണ്ടു കോലം വരച്ചോ ആണ് പരമ്പരാഗതമായി പൂക്കളം ഒരുക്കാറത്.***

നാടൻ പൂക്കൾ: *കഴിയുന്നതും തുമ്പ, കാക്കപ്പൂവ്, മന്ദാരം, ചെമ്പരത്തി തുടങ്ങിയ നാടൻ പൂക്കൾക്ക് പൂക്കളത്തിൽ മുൻഗണന നൽകുക.*

പൂക്കളുടെ തരം: *ആദ്യ ദിവസങ്ങളിൽ മഞ്ഞ, വെള്ള തുടങ്ങിയ ലളിതമായ നിറങ്ങളിലുള്ള പൂക്കൾ ഉപയോഗിച്ച്തുടങ്ങി, തിരുവോണ നാളമാകുമ്പോഴേക്കും വിവിധ വർണ്ണങ്ങളിലുള്ള വലിയ പൂക്കളത്തിലേക്ക് കടക്കുന്നതാണ് രീതി.*

English Summary:

On Atham, the first day of Onam, pookalam should be kept simple and traditional. Thumbapoo has primary importance and is usually arranged alone or with small flowers in a single layer. Clean the space with cow dung or water, draw a kolam with rice flour, and use native flowers like thumbapoo, kakkapoo, mandaram, and chempakki. Size increases gradually each day, leading to a large multicolored pookalam by Thiruvonam.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378477/atham-pookalam-tips-onam-traditions-)