---
title: "മൊബൈൽ ഫോണും മോതിരവും കടവിൽ; കോഴിക്കോട് പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം; തെരച്ചിൽ ഊർജിതം"
english_title: "Elderly Woman Missing In Poonur River Kozhikode Search Underway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378465/kozhikode-kundamangalam-poonur-river-elderly-woman-missing"
published_at: "2026-08-14T11:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7eaf433ec9e_kozhikode-kundamangalam-poonur-river-elderly-woman-missing.jpg"
keywords: ["Kozhikode", "Missing", "Fire Force", "Search Operation"]
---

# മൊബൈൽ ഫോണും മോതിരവും കടവിൽ; കോഴിക്കോട് പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം; തെരച്ചിൽ ഊർജിതം

> **Lead Summary:** **കോഴിക്കോട്: ** കുന്ദമംഗലം പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം. താളികുണ്ട് സ്വദേശിനി രാധ യെയാണ് ഇന്നലെ മുതൽ കാണാതായത്. താളികുണ്ട് കടവിന് സമീപത്ത് നിന്ന് രാധയുടെ മൊബൈൽ ഫോണും മോതിരവും ലഭിച്ചിട്ടുണ്ട്.

## Article Content

**കോഴിക്കോട്: ** കുന്ദമംഗലം പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം. താളികുണ്ട് സ്വദേശിനി രാധ യെയാണ് ഇന്നലെ മുതൽ കാണാതായത്. താളികുണ്ട് കടവിന് സമീപത്ത് നിന്ന് രാധയുടെ മൊബൈൽ ഫോണും മോതിരവും ലഭിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് വയോധിക പുഴയിൽ അകപ്പെട്ടതാകാമെന്ന സംശയം ഉയർന്നിരിക്കുന്നത്.സംഭവത്തെ തുടർന്ന് വെള്ളിമാടുകുന്ന് ഫയർ യൂണിറ്റിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു. സ്കൂബ ടീമും നാട്ടുകാരും ചേർന്ന് പുഴയിൽ വ്യാപകമായ പരിശോധന നടത്തുകയാണ്.

പുഴയുടെ ഇരുകരകളിലും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. രാധയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പോലീസും സ്ഥലത്തെത്തി പരിശോധനകൾക്ക് നേതൃത്വം നൽകുന്നുണ്ട്.

English Summary:

An 80-year-old woman, Radha from Thalikund in Kundamangalam, Kozhikode, has been missing since yesterday. Her mobile phone and ring were found near Thalikund kadavu, raising suspicions that she may have fallen into the Poonur River. A search operation led by the Vellimadukunnu Fire Unit, along with a scuba team and locals, is currently underway in the river.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378465/kozhikode-kundamangalam-poonur-river-elderly-woman-missing)