---
title: " കണ്ണിന് താഴെയുള്ള കറുപ്പ് മാറ്റാൻ ലളിതമായ വഴികൾ; കാരണങ്ങളും പ്രതിവിധികളും അറിയാം!"
english_title: "Dark Circles Causes And Home Remedies: Simple Tips To Reduce Under Eye Circles"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378460/dark-circles-causes-home-remedies-malayalam-"
published_at: "2026-08-14T11:05:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ea93504cc2_dark-circles-causes-home-remedies-malayalam.jpg"
keywords: ["Dark Circles", "Home Remedies", "Skincare", "Eye Care"]
---

#  കണ്ണിന് താഴെയുള്ള കറുപ്പ് മാറ്റാൻ ലളിതമായ വഴികൾ; കാരണങ്ങളും പ്രതിവിധികളും അറിയാം!

> **Lead Summary:** **** ഉറക്കുറവ്, നിർജ്ജലീകരണം, അമിത സ്ക്രീൻ ഉപയോഗം എന്നിവയുൾപ്പെടെയുള്ള കാരണങ്ങളാൽ പലരെയും അലട്ടുന്ന പ്രശ്നമാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ്. ജനിതക കാരണങ്ങളും പ്രായമാകുന്നതും അലർജിയും ഇതിന് കാരണമാകാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കണ്ണിന് ചുറ്റുമുള്ള കറുപ്പ് വരാനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്. ശരീരത്തിന് ആവശ്യത്തിന് വിശ്രമവും ഉറക്കവും ലഭിക്കാതെ വരുമ്പോൾ ചർമ്മം വിളറുകയും കണ്ണിന് താഴെ കറുപ്പ് പടരുകയും ചെയ്യാം.

## Article Content

**** ഉറക്കുറവ്, നിർജ്ജലീകരണം, അമിത സ്ക്രീൻ ഉപയോഗം എന്നിവയുൾപ്പെടെയുള്ള കാരണങ്ങളാൽ പലരെയും അലട്ടുന്ന പ്രശ്നമാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ്. ജനിതക കാരണങ്ങളും പ്രായമാകുന്നതും അലർജിയും ഇതിന് കാരണമാകാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കണ്ണിന് ചുറ്റുമുള്ള കറുപ്പ് വരാനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്. ശരീരത്തിന് ആവശ്യത്തിന് വിശ്രമവും ഉറക്കവും ലഭിക്കാതെ വരുമ്പോൾ ചർമ്മം വിളറുകയും കണ്ണിന് താഴെ കറുപ്പ് പടരുകയും ചെയ്യാം.

*ഉറക്കക്കുറവ്: ശരീരത്തിന് ആവശ്യത്തിന് വിശ്രമവും ഉറക്കവും ലഭിക്കാതെ വരുമ്പോൾ ചർമ്മം വിളറുകയും കണ്ണിന് താഴെ കറുപ്പ് പടരുകയും ചെയ്യാം.*

*നിർജ്ജലീകരണം : ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുമ്പോൾ കണ്ണിന് ചുറ്റുമുള്ള ചർമ്മം വരണ്ട് കറുത്തപാടുകൾ രൂപപ്പെടാം.*

*ജനിതക കാരണങ്ങൾ : പാരമ്പര്യമായും ചിലർക്ക് കണ്ണിന് താഴെ കറുപ്പ് നിറം കാണപ്പെടാറുണ്ട്.*

*അലർജികൾ: കണ്ണിനെയോ ചർമ്മത്തെയോ ബാധിക്കുന്ന അലർജികളും കണ്ണ് തിരുമ്മുന്ന ശീലവും ഈ പ്രശ്നത്തിന് കാരണമാകാം.*

പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ: പ്രായമാകുമ്പോൾ ചർമ്മത്തിന് കട്ടി കുറയുകയും കൊഴുപ്പും കൊളാജനും നഷ്ടപ്പെടുകയും ചെയ്യുന്നത് കണ്ണിന് ചുറ്റും കറുപ്പ് തോന്നാൻ ഇടയാക്കും.

അധിക നേരം സ്ക്രീൻ ഉപയോഗിക്കുന്നത്: കമ്പ്യൂട്ടർ, മൊബൈൽ ഫോൺ തുടങ്ങിയവയിൽ കൂടുതൽ സമയം നോക്കിയിരിക്കുന്നത് കണ്ണുകൾക്ക് ആയാസമുണ്ടാക്കുകയും കണ്ണിന് ചുറ്റും കറുപ്പ് വരാൻ കാരണമാവുകയും ചെയ്യും.

*നല്ല ഉറക്കം: ദിവസവും കുറഞ്ഞത് 7-8 മണിക്കൂർ എങ്കിലും ഉറങ്ങാൻ ശ്രദ്ധിക്കുക.*

*വെള്ളം കുടിക്കുക: ശരീരം എപ്പോഴും ഹൈഡ്രേറ്റ് ചെയ്തു നിർത്തുക. ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.*

*തണുത്ത കമ്പ്രെസ്സുകൾ: തണുത്ത വെള്ളത്തിൽ മുക്കിയ തുണിയോ ഐസ് ക്യൂബുകൾ ഒരു തുണിയിൽ പൊതിഞ്ഞോ കുറച്ചു സമയം കണ്ണുകൾക്ക് മുകളിൽ വെക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്താനും നീര് കുറയ്ക്കാനും സഹായിക്കും.*

*വെള്ളരിക്ക അല്ലെങ്കിൽ ഉരുളക്കിഴങ്ങ് സ്ലൈസുകൾ: തണുപ്പിച്ച വെള്ളരിക്കയോ ഉരുളക്കിഴങ്ങ് കഷ്ണങ്ങളോ പത്ത് മിനിറ്റ് കണ്ണിന് മുകളിൽ വെക്കുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് കുറയ്ക്കാൻ സഹായിക്കും.*

*കറ്റാർ വാഴ്ച ജെൽ: ശുദ്ധമായ അലോവേര ജെൽ കണ്ണിന് ചുറ്റും പുരട്ടി മൃദുവായി മസാജ് ചെയ്യുന്നത് ചർമ്മത്തിന് ഈർപ്പം നൽകാനും കറുപ്പ് അകറ്റാനും സഹായിക്കും.*

*ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണം: വിറ്റാമിൻ സി, ഇ തുടങ്ങിയവ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.*

*കണ്ണിന് താഴെയുള്ള കറുപ്പ് മാറ്റാൻ: രാത്രി ഉറങ്ങുന്നതിന് മുൻപ് അൽപ്പം ബദാം ഓയിൽ കണ്ണിന് ചുറ്റും പുരട്ടി മൃദുവായി മസാജ് ചെയ്യുന്നത് ഡാർക്ക് സർക്കിൾസ് കുറയ്ക്കാൻ സഹായിക്കും.
*

English Summary:

Dark circles around the eyes can be caused by lack of sleep, dehydration, genetics, allergies, aging, and prolonged screen use. Simple home remedies to reduce them include getting 7-8 hours of sleep, drinking plenty of water, applying cold compresses, using chilled cucumber or potato slices, applying aloe vera gel, and including antioxidant-rich fruits and vegetables in the diet.

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378460/dark-circles-causes-home-remedies-malayalam-)