---
title: "ഫോൺ വിളിച്ചപ്പോൾ ലൈൻ എൻഗേജ്ഡ്, പിന്നാലെ അച്ഛന്റെ ശകാരം; എറണാകുളത്ത് ഒൻപതാം ക്ലാസുകാരി  തൂങ്ങിമരിച്ച നിലയിൽ "
english_title: "14 Year Old Girl Found Dead in Nedumbassery Ernakulam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378444/14-year-old-girl-found-dead-nedumbassery-ernakulam"
published_at: "2026-08-14T09:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7e93ead4a3d_14-year-old-girl-found-dead-nedumbassery-ernakulam.jpg"
keywords: ["Suicide Case", "Parvathi Suicide", "Student Death"]
---

# ഫോൺ വിളിച്ചപ്പോൾ ലൈൻ എൻഗേജ്ഡ്, പിന്നാലെ അച്ഛന്റെ ശകാരം; എറണാകുളത്ത് ഒൻപതാം ക്ലാസുകാരി  തൂങ്ങിമരിച്ച നിലയിൽ 

> **Lead Summary:** **എറണാകുളം: **എറണാകുളത്ത് പതിനാലുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരി കുന്നുകര സ്വദേശി വിജീഷിന്റെ മകൾ പാർവതിയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു ദാരുണമായ സംഭവം . കുന്നുകര ക്രിസ്തുരാജ സ്കൂളിലെ വിദ്യാർത്ഥിനിയാണ് പാർവതി.

## Article Content

**എറണാകുളം: **എറണാകുളത്ത് പതിനാലുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരി കുന്നുകര സ്വദേശി വിജീഷിന്റെ മകൾ പാർവതിയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു ദാരുണമായ സംഭവം . കുന്നുകര ക്രിസ്തുരാജ സ്കൂളിലെ വിദ്യാർത്ഥിനിയാണ് പാർവതി.

കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മാതാപിതാക്കൾ കുട്ടിയുടെ മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമികമായി സംശയിക്കുന്നത്. വീട്ടിലെ മൊബൈൽ ഫോണിലേക്ക് അച്ഛൻ വിളിച്ച സമയത്ത് ലൈൻ എൻഗേജ്ഡ് ആയിരുന്നുവെന്നും ഇത് ചോദ്യം ചെയ്തതിലുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

**(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസിക സമ്മർദ്ദവും പ്രയാസങ്ങളും നേരിടുമ്പോൾ പ്രൊഫഷണൽ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)**

**English Summary:**

A 14-year-old girl named Parvathy was found hanging at her home in Nedumbassery, Ernakulam. She was a student at Khristuraja School in Kunnukara. The incident occurred on Thursday evening. Though she was rushed to the hospital immediately, her life could not be saved. According to the police, the teenager took the extreme step after being questioned by her father regarding her phone call being engaged, following restrictions placed on her mobile phone usage. Police have registered a case and initiated an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378444/14-year-old-girl-found-dead-nedumbassery-ernakulam)