---
title: "ജീവനെടുക്കാനാണോ സ്നേഹിച്ചത്? കഴുത്തിലും നെഞ്ചിലും കുത്തേറ്റു; മുൻ ട്വന്റി 20 സ്ഥാനാർത്ഥി സുരമ്യയുടെ കൊലപാതകം മുൻകൂട്ടി തയ്യാറാക്കിയതെന്ന് പൊലീസ്"
english_title: "North Paravur Murder: TWENTY20 Worker P S Suramya Stabbed To Death By Friend Shibhin"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378441/north-paravur-suramya-murder-shibhin-arrested"
published_at: "2026-08-14T09:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7e92d2d4b04_north-paravur-suramya-murder-shibhin-arrested.jpg"
keywords: ["North Paravur Murder", "TWENTY20", "Suramya Murder"]
---

# ജീവനെടുക്കാനാണോ സ്നേഹിച്ചത്? കഴുത്തിലും നെഞ്ചിലും കുത്തേറ്റു; മുൻ ട്വന്റി 20 സ്ഥാനാർത്ഥി സുരമ്യയുടെ കൊലപാതകം മുൻകൂട്ടി തയ്യാറാക്കിയതെന്ന് പൊലീസ്

> **Lead Summary:** **കൊച്ചി: ** വടക്കൻ പറവൂരിൽ പൊതുപ്രവർത്തകയും മുൻ ട്വന്റി 20 സ്ഥാനാർത്ഥിയുമായ പി.എസ്. സുരമ്യയെ സുഹൃത്ത് ഷിബിൻ അതിക്രൂരമായി കൊലപ്പെടുത്തിയത് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമെന്ന് പൊലീസ് വ്യക്തമാക്കുന്നു. ആലുവയിലെ വീട്ടിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകാനായി ഇറങ്ങിയ സുരമ്യയെ, ഷിബിൻ ഫോണിൽ വിളിച്ച് വരുത്തുകയായിരുന്നു.

## Article Content

**കൊച്ചി: ** വടക്കൻ പറവൂരിൽ പൊതുപ്രവർത്തകയും മുൻ ട്വന്റി 20 സ്ഥാനാർത്ഥിയുമായ പി.എസ്. സുരമ്യയെ സുഹൃത്ത് ഷിബിൻ അതിക്രൂരമായി കൊലപ്പെടുത്തിയത് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമെന്ന് പൊലീസ് വ്യക്തമാക്കുന്നു. ആലുവയിലെ വീട്ടിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകാനായി ഇറങ്ങിയ സുരമ്യയെ, ഷിബിൻ ഫോണിൽ വിളിച്ച് വരുത്തുകയായിരുന്നു.

തുടർന്ന് പറവൂരിൽ വെച്ച് സ്വന്തം ബൈക്കിൽ കയറ്റി വടക്കേക്കര മുറവൻതുരുത്തിലുള്ള തന്റെ വീട്ടിലെത്തിച്ചു. ആറു വർഷക്കാലം നീണ്ട പ്രണയമായിരുന്നു ഇവരുടേത്. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ സുരമ്യ ആഗ്രഹിച്ചിരുന്നു. ഈ അകൽച്ചയും അഭിപ്രായവ്യത്യാസങ്ങളും ഇരുവരും തമ്മിൽ നിരന്തരമായ തർക്കങ്ങൾക്ക് കാരണമാവുകയും ചെയ്തു.

ഇതിനെക്കുറിച്ച് അവസാനമായി പ്രശ്നങ്ങൾ പറഞ്ഞുതീർക്കാം എന്ന് വിശ്വസിപ്പിച്ചാണ് ഷിബിൻ സുരമ്യയെ വീട്ടിലെത്തിച്ചത്. എന്നാൽ സംസാരിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും, പ്രണയത്തിൽ നിന്ന് സുരമ്യ പിന്മാറാൻ തീരുമാനിച്ചതിലുള്ള വിരോധം മൂലം ഷിബിൻ കൈയിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ച് സുരമ്യയുടെ കഴുത്തിലും നെഞ്ചിലും കുത്തിപ്പരിക്കൽപ്പിക്കുകയുമായിരുന്നു.

യുവതിയുടെ നിലവിളി കേട്ട് വീട്ടുകാരും ഓടിയെത്തിയെങ്കിലും രക്തത്തിൽ കുളിച്ചു കിടക്കുന്ന സുരമ്യയെയാണ് അവർ കണ്ടത്.  ഗുരുതരമായി പരിക്കേറ്റ സുരമ്യയെ ഉടൻ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് ശേഷം ഷിബിൻ നേരെ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. സംഭവത്തിൽ കൊല്ലപ്പെട്ട സുരമ്യയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.

English Summary:

P S Suramya, a TWENTY20 panchayat election candidate from Edathala, was allegedly stabbed to death by her friend Shibhin in North Paravur. Police said the murder was pre-planned. Shibhin reportedly called Suramya to his home at Muravanthuruth under the pretext of resolving issues and attacked her with a kitchen knife. He later surrendered at the police station. Suramya had decided to end their six-year relationship, which police cite as the motive.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378441/north-paravur-suramya-murder-shibhin-arrested)