---
title: "'തുറന്ന സമീപനം അഹങ്കാരമല്ല'; ഗൗതം ഗംഭീറിനെ പിന്തുണച്ച് മുന്‍ താരം ഹര്‍ഭജന്‍ സിംഗ്"
english_title: "Harbhajan Singh Defends Gautam Gambhir Amid Criticism Over Team India Performance"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378438/harbhajan-singh-defends-gautam-gambhir-criticism"
published_at: "2026-08-14T09:14:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7e8fad58064_harbhajan-singh-defends-gautam-gambhir-criticism.jpg"
keywords: ["Gautam Gambhir", "Harbhajan Singh", "Indian Cricket Team", "Team India Head Coach"]
---

# 'തുറന്ന സമീപനം അഹങ്കാരമല്ല'; ഗൗതം ഗംഭീറിനെ പിന്തുണച്ച് മുന്‍ താരം ഹര്‍ഭജന്‍ സിംഗ്

> **Lead Summary:** **ദില്ലി: [ **കീഴടങ്ങാത്ത പോരാട്ടവീര്യവും തുറന്നുപറച്ചിലുമാണ് ഗൗതം ഗംഭീറിനെ വ്യത്യസ്തനാക്കുന്നതെന്നും, അദ്ദേഹത്തിന്റെ ഈ നിലപാടുകള്‍ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയാണെന്നും മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്.

## Article Content

**ദില്ലി: [ **കീഴടങ്ങാത്ത പോരാട്ടവീര്യവും തുറന്നുപറച്ചിലുമാണ് ഗൗതം ഗംഭീറിനെ വ്യത്യസ്തനാക്കുന്നതെന്നും, അദ്ദേഹത്തിന്റെ ഈ നിലപാടുകള്‍ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയാണെന്നും മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് എന്ന നിലയില്‍ ഗംഭീര്‍ നേരിടുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് ഹര്‍ഭജന്റെ പ്രതികരണം. ടെസ്റ്റ് ക്രിക്കറ്റില്‍ ടീം തുടര്‍ച്ചയായ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ പശ്ചാത്തലത്തില്‍ ഗംഭീറിനെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

ഓസ്ട്രേലിയന്‍ പര്യടനത്തിലെ തിരിച്ചടികള്‍ക്ക് പുറമെ, നാട്ടില്‍ ന്യൂസിലന്‍ഡിനോടും ദക്ഷിണാഫ്രിക്കയോടും പരമ്പര നഷ്ടപ്പെട്ടതോടെയാണ് കോച്ചിനെതിരെ ചോദ്യങ്ങളുയര്‍ന്നത്. എന്നാല്‍ ടീമിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ പരിശീലകന്റെ തലയില്‍ കെട്ടിവെക്കുന്ന രീതി ശരിയല്ലെന്ന് ഹര്‍ഭജന്‍ വ്യക്തമാക്കി.

പുറമേ കാണുന്ന ഗൗതം ഗംഭീര്‍ അല്ല യഥാര്‍ത്ഥ വ്യക്തിയെന്നും, അദ്ദേഹത്തിന്റെ കടുത്ത നിലപാടുകള്‍ക്ക് പിന്നില്‍ ടീമിനോടുള്ള ആത്മാര്‍ത്ഥത മാത്രമാണെന്നും ഹര്‍ഭജന്‍ ഓര്‍മ്മിപ്പിച്ചു. വിജയത്തിനായി കളിക്കുക എന്നതാണ് ഗംഭീറിന്റെ ഏക ലക്ഷ്യമെന്നും, സമനിലയ്ക്കായി പൊരുതുന്നതിനേക്കാള്‍ ജയത്തിനായി പൊരുതി വീഴുന്നതാണ് അദ്ദേഹത്തിന്റെ ശൈളിയെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

**English Summary: **Former Indian cricketer Harbhajan Singh has strongly defended team head coach Gautam Gambhir amidst rising criticism following the team's recent Test series defeats against Australia, New Zealand, and South Africa.

Stating that Gambhir's straightforward approach and bold stances are often misinterpreted as arrogance, Harbhajan emphasized that the coach's intense attitude stems from his deep dedication and sole focus on winning. He noted that blaming the coach entirely for the team's poor performances is unfair, describing Gambhir as a passionate individual dedicated to team success.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378438/harbhajan-singh-defends-gautam-gambhir-criticism)