---
title: "എല്ലാം പാളിയല്ലോ...! ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎ കടത്ത്; കൊട്ടാരക്കരയിൽ 150 ഗ്രാം മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ"
english_title: "150 Grams MDMA Seized In Kottarakkara Ahead Of Onam, 3 Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378437/kottarakkara-mdma-seized-onam-3-arrested"
published_at: "2026-08-14T09:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7e8db3c2a69_kottarakkara-mdma-seized-onam-3-arrested.jpg"
keywords: ["MDMA Seized", "Drug Bust", "Onam", "DAnSAF"]
---

# എല്ലാം പാളിയല്ലോ...! ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎ കടത്ത്; കൊട്ടാരക്കരയിൽ 150 ഗ്രാം മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ

> **Lead Summary:** **കൊല്ലം: ** ഓണവിപണി ലക്ഷ്യമിട്ട് കൊട്ടാരക്കരയിൽ എത്തിച്ച 150 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പൊലീസ് പിടിയിലായി. കൊട്ടാരക്കര പൊലീസും റൂറൽ ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെടുത്തത്.ബിപിൻ, അനന്ദു അഭിലാഷ്, അതുൽകൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്.

## Article Content

**കൊല്ലം: ** ഓണവിപണി ലക്ഷ്യമിട്ട് കൊട്ടാരക്കരയിൽ എത്തിച്ച 150 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പൊലീസ് പിടിയിലായി. കൊട്ടാരക്കര പൊലീസും റൂറൽ ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെടുത്തത്.ബിപിൻ, അനന്ദു അഭിലാഷ്, അതുൽകൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്.

ബെംഗളൂരുവിൽ നിന്നാണ് ഇവർ എംഡിഎംഎ എത്തിച്ചതെന്ന് പൊലീസ് പറയുന്നു. ഓണക്കാലത്ത് ജില്ലയിൽ ലഹരിയുടെ വിൽപ്പന വർധിക്കാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസിന്റെ പ്രത്യേക പരിശോധന. ഈ പരിശോധനയിലാണ് പ്രതികളിൽ നിന്ന് 150 ഗ്രാം എംഡിഎംഎ പിടികൂടിയത്.

കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്നും ലഹരി ആർക്ക് വിതരണം ചെയ്യാനായിരുന്നു ഉദ്ദേശം എന്നതും സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

English Summary:

Three youths - Bipin, Anandu Abhilash and Athulkrishnan - were arrested in Kottarakkara, Kollam with 150 grams of MDMA allegedly brought from Bengaluru for the Onam market. The seizure was made jointly by Kottarakkara Police and the Rural DAnSAF team. Police are investigating further links and distribution networks.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378437/kottarakkara-mdma-seized-onam-3-arrested)