---
title: " കുടുങ്ങുന്നത് ആരെല്ലാം? ലഹരിക്കടത്തിന് പിന്നിൽ വൻ റാക്കറ്റ്; പ്രതികളുടെ വിദേശയാത്രകൾ നിരീക്ഷിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ"
english_title: "Kasargod MDMA Case: NCB To Probe Accused's Foreign Trips, Alleged Political Links"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378434/kasargod-mdma-case-ncb-probe-foreign-trips-uber"
published_at: "2026-08-14T08:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7e8aeea73ca_kasargod-mdma-case-ncb-probe-foreign-trips-uber.jpg"
keywords: ["Drug Trafficking", "Abdul Salam", "VD Satheesan", "Kasaargod MDMA Arrest"]
---

#  കുടുങ്ങുന്നത് ആരെല്ലാം? ലഹരിക്കടത്തിന് പിന്നിൽ വൻ റാക്കറ്റ്; പ്രതികളുടെ വിദേശയാത്രകൾ നിരീക്ഷിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ

> **Lead Summary:** **കാസർകോട്: **കാസർകോട് പിടികൂടിയ എംഡിഎംഎ കേസിൽ വിവരശേഖരണത്തിനായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും രംഗത്തെത്തി. വിദേശത്ത് നിന്ന് ലഹരി എത്തിച്ചിട്ടുണ്ടോ എന്നത് അടക്കം പരിശോധിക്കുന്നതിന്റെ ഭാഗമായി പ്രതികളുടെ വിദേശയാത്രകൾ എൻസിബി നിരീക്ഷിച്ചുവരികയാണ്.

## Article Content

**കാസർകോട്: **കാസർകോട് പിടികൂടിയ എംഡിഎംഎ കേസിൽ വിവരശേഖരണത്തിനായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും രംഗത്തെത്തി. വിദേശത്ത് നിന്ന് ലഹരി എത്തിച്ചിട്ടുണ്ടോ എന്നത് അടക്കം പരിശോധിക്കുന്നതിന്റെ ഭാഗമായി പ്രതികളുടെ വിദേശയാത്രകൾ എൻസിബി നിരീക്ഷിച്ചുവരികയാണ്.

കേസിലെ പ്രതി അബ്ദുൾ സലാം തായ്‌ലൻഡിലേക്ക് നടത്തിയ യാത്രകൾ ഉൾപ്പെടെ എൻസിബി പരിശോധിക്കും. ലഹരിക്കടത്തിന് പിന്നിൽ വൻ റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ സൂചന. എറണാകുളത്തേക്ക് എംഡിഎംഎ എത്തിച്ചുനൽകിയത് ഇതരസംസ്ഥാനക്കാരിയായ യുവതിയാണെന്നും ഊബർ കാറുകൾ ഉപയോഗിച്ചാണ് ലഹരിക്കടത്തുകൾ നടത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

കേസിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യൽമീഡിയ ടീം കോർഡിനേറ്റർ എന്ന് അവകാശപ്പെട്ടയാളുടെ നേതൃത്വത്തിൽ കോടിക്കണക്കിന് രൂപയുടെ ലഹരിക്കച്ചവടം നടന്നതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. എന്നാൽ തനിക്ക് സോഷ്യൽമീഡിയ ടീം ഇല്ലെന്നും ലഹരിവസ്തുവുമായി പിടിയിലായ ആൾ തന്റെ സോഷ്യൽമീഡിയ കോർഡിനേറ്റർ അല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം പിടിയിലായ സംഘം പൊലീസ് പരിശോധന ഒഴിവാക്കിയത് രാഷ്ട്രീയ ബന്ധം ഉപയോഗിച്ചാണെന്നാണ് വിവരം. കാസർകോട്-കണ്ണൂർ അതിർത്തിയായ കാലിക്കടവിൽ 140 ഗ്രാം എംഡിഎംഎയുമായാണ് സംഘം പിടിയിലായത്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിതരണം നടത്തിയ ശേഷം കാസർകോട്ടെ ഏജന്റുമാർക്ക് എംഡിഎംഎ എത്തിക്കാൻ പോകുന്നതിനിടെയാണ് സംഘം പൊലീസിന്റെ പിടിയിലായത്.

വഴിയിൽ പലയിടത്തും പൊലീസ് പരിശോധനയ്ക്കായി വാഹനം തടഞ്ഞെങ്കിലും പ്രതികളിലൊരാളായ കെഎച്ച് മുഹമ്മദ് ഹുസൈൻ പുറത്തിറങ്ങി പൊലീസ് ഉദ്യോഗസ്ഥരോട് തന്റെ രാഷ്ട്രീയ ബന്ധം ഉൾപ്പെടെ വിശദീകരിച്ചതായാണ് വിവരം.

English Summary:

The Narcotics Control Bureau has joined the investigation into the Kasargod MDMA case and is probing the foreign trips of the accused, including Abdul Salam's visits to Thailand, to check for international drug links. Police claim drugs were transported to Ernakulam via an out-of-state woman using Uber cars. The case also involves allegations that the arrested group avoided police checks by citing political connections. The accused were caught at Kalikkadavu with 140 grams of MDMA after allegedly distributing drugs in Kannur, Kozhikode and Malappuram.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378434/kasargod-mdma-case-ncb-probe-foreign-trips-uber)