---
title: "നാടൻ ഓണസദ്യയ്ക്ക് മാറ്റുകൂട്ടാൻ ഒരു അടിപൊളി രസം; തയ്യാറാക്കേണ്ട വിധം"
english_title: "Easy Nadan Tomato Rasam Recipe Kerala Style"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378428/easy-nadan-tomato-rasam-recipe-kerala-new-"
published_at: "2026-08-14T08:18:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7e8230c914f_easy-nadan-tomato-rasam-recipe-kerala.jpg"
keywords: ["Nadan Rasam", "Malayalam Recipe", "Onam", "Onam Special Food"]
---

# നാടൻ ഓണസദ്യയ്ക്ക് മാറ്റുകൂട്ടാൻ ഒരു അടിപൊളി രസം; തയ്യാറാക്കേണ്ട വിധം

> **Lead Summary:** ** **മലയാളികളുടെ പ്രിയപ്പെട്ട ഓണസദ്യയെ കൂടുതൽ സമ്പന്നമാക്കുന്നതിൽ രസത്തിന് വളരെ പ്രധാനപ്പെട്ടൊരു സ്ഥാനമുണ്ട്. വിഭവസമൃദ്ധമായ ഓണസദ്യ കഴിച്ചതിന് ശേഷം ദഹനം എളുപ്പമാക്കാനും സദ്യയുടെ രുചി പൂർണ്ണമാക്കാനും നല്ല ചൂടുള്ള നാടൻ രസം കൂട്ടി ചോറ് കഴിക്കുന്നത് ഏറെ നല്ലതാണ്.** **വരാനിരിക്കുന്ന ഓണാഘോഷത്തിന് ഊണിന് കൂട്ടായി ഏവരുടെയും മനംകവരുന്ന ഈ സ്പെഷ്യൽ രസം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

## Article Content

** **മലയാളികളുടെ പ്രിയപ്പെട്ട ഓണസദ്യയെ കൂടുതൽ സമ്പന്നമാക്കുന്നതിൽ രസത്തിന് വളരെ പ്രധാനപ്പെട്ടൊരു സ്ഥാനമുണ്ട്. വിഭവസമൃദ്ധമായ ഓണസദ്യ കഴിച്ചതിന് ശേഷം ദഹനം എളുപ്പമാക്കാനും സദ്യയുടെ രുചി പൂർണ്ണമാക്കാനും നല്ല ചൂടുള്ള നാടൻ രസം കൂട്ടി ചോറ് കഴിക്കുന്നത് ഏറെ നല്ലതാണ്.** **വരാനിരിക്കുന്ന ഓണാഘോഷത്തിന് ഊണിന് കൂട്ടായി ഏവരുടെയും മനംകവരുന്ന ഈ സ്പെഷ്യൽ രസം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ:

തക്കാളി: 1 എണ്ണം (പൊടിയായി അരിഞ്ഞത്)

പുളി: ചെറിയ നെല്ലിക്ക വലുപ്പത്തിൽ (ചെറിയ ചൂടുവെള്ളത്തിൽ പിഴിഞ്ഞെടുത്തത്)

പച്ചമുളക്: 2 എണ്ണം

ചുവന്നുള്ളി: 4-5 എണ്ണം (ചെറുതായി അരിഞ്ഞത്)

വെളുത്തുള്ളി: 4-5 അല്ലി (ചതച്ചത്)

ഇഞ്ചി: ചെറിയ കഷ്ണം (ചതച്ചത്)

കറിവേപ്പില: ആവശ്യത്തിന്

മഞ്ഞൾപ്പൊടി: അര ടീസ്പൂൺ

മുളകുപൊടി: കാൽ ടീസ്പൂൺ

കുരുമുളകുപൊടി: അര ടീസ്പൂൺ

ജീരകപ്പൊടി: അര ടീസ്പൂൺ

മല്ലിയില: കുറച്ച് (അരിഞ്ഞത്)

ഉപ്പ്: ആവശ്യത്തിന്

വെളിച്ചെണ്ണ: 1 അല്ലെങ്കിൽ 2 ടീസ്പൂൺ

കടുക്: അര ടീസ്പൂൺ

വറ്റൽമുളക്: 2 എണ്ണം

തയ്യാറാക്കുന്ന വിധം:

ഒരു പാത്രത്തിൽ പുളി പിഴിഞ്ഞുവെച്ച വെള്ളമെടുക്കുക. അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി, പച്ചമുളക്, കുറച്ച് കറിവേപ്പില, മഞ്ഞൾപ്പൊടി, മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക (തക്കാളി ഉടഞ്ഞു കിട്ടണം).

 ഇതിലേക്ക് ആവശ്യത്തിന് വെള്ളം (രണ്ടര അല്ലെങ്കിൽ മൂന്ന് ഗ്ലാസ്) ഒഴിച്ച് ഇളക്കി വെക്കുക. ഈ മിശ്രിതം ഒരു പാത്രത്തിലോ ചട്ടിയിലോ ഒഴിച്ച് അടുപ്പത്ത് വെച്ച് തിളപ്പിക്കുക. ഇത് നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് കുരുമുളകുപൊടിയും ജീരകപ്പൊടിയും ചേർക്കുക.

രസം ഒന്നു പതഞ്ഞു വരുമ്പോൾ (വളരെയധികം തിളച്ചു പോകരുത്) അടുപ്പിൽ നിന്ന് മാറ്റി വെക്കാം. മുകളിൽ മല്ലിയില അരിഞ്ഞത് വിതറുക. മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് വറ്റൽമുളക്, ചതച്ചുവെച്ച വെളുത്തുള്ളി, ചുവന്നുള്ളി, കറിവേപ്പില എന്നിവ ചേർത്ത് ഗോൾഡൻ നിറമാകുന്നതുവരെ വഴറ്റുക.

ഈ താളിച്ചത് തയ്യാറാക്കി വെച്ചിരിക്കുന്ന രസത്തിലേക്ക് ഒഴിച്ച് പാത്രത്തിന്റെ അടപ്പ് മൂടി വെക്കുക. അല്പസമയത്തിന് ശേഷം ഉപയോഗിക്കാവുന്നതാണ്.

English Summary:

This is a simple recipe for Nadan Tomato Rasam, a traditional Kerala-style rasam. Made with tomato, tamarind, spices and tempered with coconut oil, mustard, garlic and curry leaves. It takes 15 minutes and is served hot with rice. Good for digestion and cold.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378428/easy-nadan-tomato-rasam-recipe-kerala-new-)