---
title: "അടിമുടി മാറ്റം! സ്റ്റേഷൻ ഭരണം ഇന്ന് മുതൽ എസ്ഐമാർക്ക് ; 'എന്റെ പൊലീസ് സ്റ്റേഷൻ' പദ്ധതിക്ക് ഇന്ന് തുടക്കം"
english_title: "Kerala Police Station Reforms From Today, SI To Head Most Stations"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378423/kerala-police-station-reform-si-sho-from-today"
published_at: "2026-08-14T07:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7e755e45396_kerala-police-station-reform-si-sho-from-today.jpg"
keywords: ["Kerala Police", "SI", "SHO", "Police Station Duty", "My Police Station"]
---

# അടിമുടി മാറ്റം! സ്റ്റേഷൻ ഭരണം ഇന്ന് മുതൽ എസ്ഐമാർക്ക് ; 'എന്റെ പൊലീസ് സ്റ്റേഷൻ' പദ്ധതിക്ക് ഇന്ന് തുടക്കം

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം നിലവിൽ വരും. സ്റ്റേഷൻ ഭരണം ഇന്ന് മുതൽ എസ്ഐമാർ ഏറ്റെടുക്കും. വളരെ പ്രധാനപ്പെട്ട 64 പൊലീസ് സ്റ്റേഷനുകളിൽ മാത്രമായിരിക്കും ഇൻസ്പെക്ടർമാർ എസ്എച്ച്ഒമാരായി തുടരുക.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം നിലവിൽ വരും. സ്റ്റേഷൻ ഭരണം ഇന്ന് മുതൽ എസ്ഐമാർ ഏറ്റെടുക്കും. വളരെ പ്രധാനപ്പെട്ട 64 പൊലീസ് സ്റ്റേഷനുകളിൽ മാത്രമായിരിക്കും ഇൻസ്പെക്ടർമാർ എസ്എച്ച്ഒമാരായി തുടരുക.

പൊലീസിനെ ജനകീയമാക്കാനുള്ള 'എന്റെ പൊലീസ് സ്റ്റേഷൻ' പദ്ധതി മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്യും. കേരള പൊലീസ് സംവിധാനത്തില്‍ പൊലീസ് സ്‌റ്റേഷനുകളുടെ മുഖച്ഛായ മാറ്റുന്ന കര്‍മ്മ പദ്ധതിക്ക് നേതൃത്വം നൽകുകയാണ് സർക്കാർ എന്നും, കേരള പൊലീസിനെ സംബന്ധിച്ച് ചരിത്രപരമായ തീരുമാനമാണിതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു.

> "ഇന്ത്യയില്‍ ആദ്യമായിട്ടായിരിക്കും പൊലീസ് സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചുള്ള പൊലീസ് പരിഷ്‌കരണത്തിന് ഇത്തരത്തില്‍ നേതൃത്വം കൊടുക്കുന്നത്. ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നൽകുകയാണ് ലക്ഷ്യം" എന്നും മന്ത്രി പറഞ്ഞിരുന്നു. കസ്റ്റഡി മർദ്ദനങ്ങളും അനധികൃത തടവുകളും പൂർണ്ണമായി ഒഴിവാക്കി ശാസ്ത്രീയമായ അന്വേഷണ രീതികൾ നടപ്പിലാക്കുന്നതിന് മുൻഗണന നൽകുമെന്നാണ് സർക്കാർ നിലപാട്.

ഇതിന്റെ ഭാഗമായി ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്നതിനുള്ള പ്രത്യേക പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.20 വർഷം പിന്നിട്ട ജനമൈത്രി സുരക്ഷാ പദ്ധതി കൂടുതൽ ആധുനികവൽക്കരിക്കാനും സർക്കാർ തീരുമാനിച്ചു. പൊതുജനങ്ങളിൽ നിന്ന് പ്രതിമാസ അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനായി ഡി.ഐ.ജിമാരുടെ നേതൃത്വത്തിൽ സ്വതന്ത്ര സംവിധാനം ഏർപ്പെടുത്തും.

പരാതികളുടെ എണ്ണം, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യൽ എന്നിവ ഡി.ജി.പിയുടെ നേതൃത്വത്തിൽ ഡിജിറ്റലായി നിരീക്ഷിക്കുന്ന സംവിധാനവും പദ്ധതിയുടെ ഭാഗമാണ്. സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനാണ് ഈ ഡിജിറ്റൽ നിരീക്ഷണം നടപ്പാക്കുന്നതെന്ന് അധികൃതർ പറയുന്നു.

**English Summary:**

Kerala's police station administration will undergo major changes from today. Sub Inspectors will head police stations, with Inspectors continuing as SHOs only in 64 important stations. Chief Minister V.D. Satheesan will launch the 'Ente Police Station' project in Thiruvananthapuram. Home Minister Ramesh Chennithala said this is a historic decision to make police more people-friendly and the first such station-centric reform in India. Key changes include ending custodial torture, scientific investigations, training for courteous behaviour, modernizing Janamaithri Suraksha Project, monthly public feedback via DIGs, and digital monitoring of complaints and FIRs under the DGP.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378423/kerala-police-station-reform-si-sho-from-today)