---
title: "അതും ഒരു ജീവനല്ലേ ....! വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി"
english_title: "Street Dog Found With Throat Slit In Vadakkencherry, Thrissur; Police Probe On"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378422/thrissur-vadakkencherry-street-dog-killed"
published_at: "2026-08-14T07:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7e71ed1c3b0_thrissur-vadakkencherry-street-dog-killed.jpg"
keywords: ["Street Dog Death", "Stray Dog Murder", "Animal Cruelty", "Vadakkencherry"]
---

# അതും ഒരു ജീവനല്ലേ ....! വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി

> **Lead Summary:** **തൃശൂർ: **വടക്കാഞ്ചേരി കുറാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി. രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ നായയെ നാട്ടുകാരാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം. കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റതിനെ തുടർന്ന് രക്തം വാർന്നാണ് നായ ചത്തതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായെന്ന് പൊലീസ് പറയുന്നു.

## Article Content

**തൃശൂർ: **വടക്കാഞ്ചേരി കുറാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി. രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ നായയെ നാട്ടുകാരാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം. കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റതിനെ തുടർന്ന് രക്തം വാർന്നാണ് നായ ചത്തതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായെന്ന് പൊലീസ് പറയുന്നു.

വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തുകയും പ്രാഥമിക പരിശോധനകൾ നടത്തുകയും ചെയ്തു. വണ്ടി തട്ടിയുണ്ടായ അപകടമല്ല ഇതെന്നും നായയുമായി അടുത്തിടപഴകി പരിചയമുള്ളവരാണ് സംഭവത്തിന് പിന്നിലെന്നും നാട്ടുകാർ ആരോപിക്കുന്നു.  വിവരമറിഞ്ഞ ഉടൻ സമീപത്തുണ്ടായിരുന്ന ഡോക്ടർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും നാട്ടുകാർ അറിയിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ വടക്കാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനായി കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്ത് സമാനമായ സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് ബോധവൽക്കരണം ആവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.

സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുമെന്നും അധികൃതർ അറിയിച്ചു

**English Summary:**

A street dog was found with its throat slit in Kuranchery, Vadakkencherry, Thrissur. Locals discovered the dog lying in a pool of blood on Thursday morning. According to residents, it was not a road accident and people familiar with the dog may be behind it. A nearby doctor filed a complaint and Vadakkencherry police have registered a case and begun investigation. Police said the dog died due to a deep neck wound and are checking CCTV footage to identify the culprits.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378422/thrissur-vadakkencherry-street-dog-killed)