---
title: "കിമ്പളമായി വാങ്ങിയത് 10 ലക്ഷം രൂപ...! കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ"
english_title: "Kanayannur Tahsildar Joseph Antony Arrested By Vigilance For Taking Rs 10 Lakh Bribe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378419/kanayannur-tahsildar-arrested-vigilance-bribe-case"
published_at: "2026-08-14T06:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7e694896548_kanayannur-tahsildar-arrested-vigilance-bribe-case.jpg"
keywords: ["Bribe Case", "Kanayannur Tahsildar", "Vigilance", "Land Revenue", "bribery"]
---

# കിമ്പളമായി വാങ്ങിയത് 10 ലക്ഷം രൂപ...! കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ

> **Lead Summary:** **കൊച്ചി: ** കൈക്കൂലി വാങ്ങുന്നതിനിടെ കണയന്നൂർ ലാൻഡ് റവന്യു തഹസിൽദാറും രണ്ട് സഹായികളും വിജിലൻസിന്റെ പിടിയിലായി. കണയന്നൂർ തഹസിൽദാർ ജോസഫ് ആന്റണി ഹെറിറ്റസാണ് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്. റവന്യു രേഖകളിൽ 'നിലം' എന്ന പേരിൽ കിടന്നിരുന്ന ഭൂമി വിൽപ്പനയ്ക്ക് ശ്രമിച്ചതോടെയാണ് ഉദ്യോഗസ്ഥർക്ക് അഴിമതിക്ക് അവസരം ലഭിച്ചതെന്ന് വിജിലൻസ് പറയുന്നു.

## Article Content

**കൊച്ചി: ** കൈക്കൂലി വാങ്ങുന്നതിനിടെ കണയന്നൂർ ലാൻഡ് റവന്യു തഹസിൽദാറും രണ്ട് സഹായികളും വിജിലൻസിന്റെ പിടിയിലായി. കണയന്നൂർ തഹസിൽദാർ ജോസഫ് ആന്റണി ഹെറിറ്റസാണ് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്. റവന്യു രേഖകളിൽ 'നിലം' എന്ന പേരിൽ കിടന്നിരുന്ന ഭൂമി വിൽപ്പനയ്ക്ക് ശ്രമിച്ചതോടെയാണ് ഉദ്യോഗസ്ഥർക്ക് അഴിമതിക്ക് അവസരം ലഭിച്ചതെന്ന് വിജിലൻസ് പറയുന്നു.

കാലങ്ങളായി പുരയിടത്തിന് കരം അടച്ചിരുന്ന ഭൂമിയാണിത്. എന്നാൽ രേഖകളിൽ നിലമാണെന്ന് തെളിഞ്ഞതോടെ വ്യാജ പരാതിയുമായി ഉദ്യോഗസ്ഥരുടെ ഏജന്റുമാർ എത്തിയെന്നാണ് ആരോപണം. ഔദ്യോഗിക നടപടികൾക്ക് പകരം പരാതിക്കാരെ കണ്ട് പരിഹാരം കാണാൻ ഉദ്യോഗസ്ഥർ നിർദേശിച്ചതോടെയാണ് ഭൂഉടമകൾക്ക് സംശയം തോന്നിയത്.

തുടർന്ന് ഏജന്റുമാർ 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതോടെ ഭൂ ഉടമകൾ വിജിലൻസിനെ സമീപിക്കുകയായിരുന്നു. വിജിലൻസ് ഒരുക്കിയ കെണിയിൽ കണ്ണൻ എന്ന രാജേഷും ഷിബിനും പരാതിക്കാർ എന്ന പേരിൽ പണം കൈപ്പറ്റി. 2 ലക്ഷം രൂപ പണമായും 8 ലക്ഷം രൂപ ചെക്കായും ഇവർ വാങ്ങി. പണം കൈപ്പറ്റിയ ഉടൻ വിജിലൻസ് ഇരുവരെയും പിടികൂടി.

അന്വേഷണത്തിൽ ഇവരിൽ നിന്നാണ് കണയന്നൂർ താലൂക്കിലെ ലാൻഡ് റവന്യു തഹസിൽദാർ ജോസഫ് ആന്റണി ഹെറിറ്റസിലേക്ക് പിടിവീണത്. വിജിലൻസ് പറയുന്നതനുസരിച്ച്, പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാൽ കുറ്റകൃത്യത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് വിവരം.

സംഭവത്തിൽ വിജിലൻസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഭൂമിയുടെ തരം സംബന്ധിച്ച തർക്കങ്ങൾ മുതലെടുത്ത് ഇടനിലക്കാരെ ഉപയോഗിച്ച് കൈക്കൂലി ആവശ്യപ്പെടുന്ന രീതി റവന്യു വകുപ്പിൽ വ്യാപകമാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ അറസ്റ്റ്. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്ന് വിജിലൻസ് സൂചന നൽകി.

**English Summary:**

Kanayannur Land Revenue Tahsildar Joseph Antony Heritas and two middlemen were arrested by Vigilance while accepting a Rs 10 lakh bribe in Kochi. According to Vigilance, agents Rajesh alias Kannan and Shibhin collected Rs 2 lakh in cash and an Rs 8 lakh cheque from landowners over a dispute where land recorded as 'nilam' was being sold. The landowners approached Vigilance after being asked to settle outside official channels. Vigilance said more officials may be involved and a detailed probe is underway.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378419/kanayannur-tahsildar-arrested-vigilance-bribe-case)